ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് | |
Location of ഉത്തരാഖണ്ഡ് | |
രാജ്യം | ![]() |
സംസ്ഥാനം | ഉത്തരാഖണ്ഡ് |
ജില്ല(കൾ) | 13 |
Established | 2000 നവംബർ 9 |
തലസ്ഥാനം | ഡെറാഡൂൺ |
ഏറ്റവും വലിയ നഗരം | ഡെറാഡൂൺ |
ഗവർണർ | ഗുർമിത് സിംഗ് |
മുഖ്യമന്ത്രി | പുഷ്കർ സിംഗ് ധാമി |
നിയമസഭ (സീറ്റുകൾ) | Unicameral (71‡) |
ജനസംഖ്യ • ജനസാന്ദ്രത |
84,79,562 (19th) • 158/കിമീ2 (158/കിമീ2) |
സാക്ഷരത | 72%% |
ഭാഷ(കൾ) | ഹിന്ദി, കുമൗണി, ഗഢ്‌വാളി |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 53,566 km2 (20,682 sq mi) |
ISO 3166-2 | IN-UL |
Footnotes
| |
വെബ്‌സൈറ്റ് | ua.nic.in |
30°20′N 78°04′E / 30.33°N 78.06°E ഉത്തരാഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
വടക്ക് പടിഞ്ഞാറ് ഹിമാചൽ പ്രദേശ്, വടക്ക് ടിബറ്റ്, കിഴക്ക് നേപ്പാൾ, തെക്ക്, തെക്കുകിഴക്ക് ഉത്തർപ്രദേശ്, പടിഞ്ഞാറ് ഹരിയാനയെ സ്പർശിക്കുന്ന ഒരു ചെറിയ ഭാഗം എന്നിവയാണ് സംസ്ഥാനത്തിന്റെ അതിർത്തികൾ. ഉത്തരാഖണ്ഡിന്റെ മൊത്തം വിസ്തീർണ്ണം 53,483 കിലോമീറ്റർ 2 (20,650 ചതുരശ്ര മൈൽ), അതായത് ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 1.6% ന് തുല്യമാണ്. നൈനിറ്റാൾ സംസ്ഥനത്തിന്റെ നീതിന്യായ തലസ്ഥാനമാണ്. സംസ്ഥാനത്തെ ഗർവാൾ, കുമയോൺ എന്നീ രണ്ട് ഡിവിഷനുകളായി തിരിച്ചിരിക്കുന്ന സംസ്ഥാനമത്ത്, ആകെ 13 ജില്ലകൾ ഉണ്ട്. സംസ്ഥാനത്തെ വനമേഖല സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 45.4% ആണ്. കൃഷിയോഗ്യമായ ഭൂവിസ്തൃതി മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 16% ആണ്. സംസ്ഥാനത്തെ രണ്ട് പ്രധാന നദികളായ ഗംഗയും അതിന്റെ പോഷകനദിയായ യമുനയും യഥാക്രമം ഗംഗോത്രി, യമുനോത്രി എന്നീ ഹിമാനികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. മികച്ച AQI ഉള്ള ഇന്ത്യയിലെ ഏറ്റവും പച്ചപ്പുള്ള 10 സംസ്ഥാനങ്ങളിൽ ഇത് ആറാം സ്ഥാനത്താണ്.[1]
ഉത്തരാഖണ്ഡിന്റെ ചരിത്രം ചരിത്രാതീത കാലം മുതലുള്ളതാണ്. ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ട പുരാവസ്തു തെളിവുകൾ പ്രദേശത്തെ മനുഷ്യവാസം പ്രകടമാക്കുന്നു. വേദ കാലഘട്ടത്തിൽ പുരാതന കുരു, പാഞ്ചാൽ രാജ്യങ്ങളുടെ ഭാഗമായിരുന്നു ഇത്. പിന്നീട് കുനിന്ദർ പോലുള്ള രാജവംശങ്ങളുടെ ഉദയവും ബുദ്ധമതത്തിന്റെ സ്വാധീനവും അശോകന്റെ ശാസനകൾ തെളിയിക്കുന്നു. പ്രധാനമായും കൃഷി, ജലവൈദ്യുതി എന്നിവയിലധിഷ്ടിതമാണെങ്കിലും സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്‌വ്യവസ്ഥയിൽ സേവന വ്യവസായമാണ് ആധിപത്യം പുലർത്തുന്നത്. സേവന മേഖലയിൽ പ്രധാനമായും യാത്ര, ടൂറിസം, ഹോട്ടൽ വ്യവസായം എന്നിവ ഉൾപ്പെടുന്നു.ഉത്തരാഖണ്ഡിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) ₹2.87 ലക്ഷം കോടി (US$34 ബില്യൺ) ആണ്. ലോക്‌സഭയിലേക്ക് അഞ്ച് സീറ്റുകളും ഉപരിസഭയായ രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളും സംസ്ഥാനം സംഭാവന ചെയ്യുന്നു.[2]
സംസ്ഥാനത്തെ നിവാസികളെ അവരുടെ ഉത്ഭവ പ്രദേശം അനുസരിച്ച് ഗർവാലി അല്ലെങ്കിൽ കുമാവോണി എന്ന് വിളിക്കുന്നു. ജനസംഖ്യയുടെ നാലിൽ മൂന്ന് ഭാഗത്തിലധികം പേർ ഹൈന്ദവ വിഭാഗക്കാരും ഇസ്ലാം അടുത്ത വലിയ മതവിഭാഗമാണ്. ഇവിടെ ഏറ്റവും വ്യാപകമായി സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്, കൂടാതെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും ഇതാണ്. കൂടാതെ പ്രാദേശിക ഭാഷകളായ ഗർവാലി, ജൗൻസാരി, ഗുർജാരി, കുമാവോണി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മതപരമായ പ്രാധാന്യവും സംസ്ഥാനത്തുടനീളം നിരവധി ഹിന്ദു ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നതിനാൽ ഈ സംസ്ഥാനം പലപ്പോഴും "ദേവഭൂമി" (അക്ഷരാർത്ഥത്തിൽ 'ദൈവങ്ങളുടെ നാട്') എന്നും വിളിക്കപ്പെടുന്നു.[3] ചാർ ധാം, ഹരിദ്വാർ, ഋഷികേശ്, പഞ്ചകേദാർ, ഹിമാലയം, സപ്ത ബദ്രി എന്നിവയുൾപ്പെടെ നിരവധി ചരിത്രപരവും പ്രകൃതിദത്തവും മതപരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം. ഉത്തരാഖണ്ഡ് രണ്ട് ലോക പൈതൃക സ്ഥലങ്ങളുടെയും കേന്ദ്രമാണ്.
ചരിത്രം
[തിരുത്തുക]ചരിത്രാതീത കാലം മുതൽക്കു തന്നെ ഈ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു തെളിവുകൾ പിന്തുണയ്ക്കുന്നു.[4] കഠിനമായ കാലാവസ്ഥയും പർവതപ്രദേശങ്ങളും കാരണം ഇത് തരിശും ജനവാസമില്ലാത്തതുമായ ഒരു ഭൂമിയായിരുന്നുവെന്ന് തുടക്കത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ വിവിധ ഖനനങ്ങൾക്കും പുരാതന സാഹിത്യ പഠനങ്ങൾക്കും ശേഷം, ഉത്തരാഖണ്ഡിന്റെ ചരിത്രം ശിലായുഗത്തിലേക്ക് പോകുന്നു എന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[5] കുമയൂണിന്റെയും ഗർവാളിന്റെയും വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അൽമോറയിലെ ലഖുദ്യാറിലെ ശിലാ ഷെൽട്ടറുകൾ ഉൾപ്പെടെ ശിലായുഗ വാസസ്ഥലങ്ങളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.[6]
2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
പുരാതന കാലത്തിൽ
[തിരുത്തുക]ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഹിമാലയൻ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൊന്ന് ഗംഗോത്രിയിലാണ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ഐഐറ്റി റൂർക്കി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ഡെറാഡൂൺ
- സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
- ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
- വന ഗവേഷണകേന്ദ്രം, ഡെറാഡൂൺ
- ഡി ആർ ഡി ഒ ലാബ്, ഡെറാഡൂൺ
- സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, മസൂറി
- റൂർക്കി കന്റോൺമെന്റ്, റൂർക്കി

ടൂറിസം
[തിരുത്തുക]ഹിമാലയൻ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്. ഭാരതീയരുടെ പുണ്യക്ഷേത്രങ്ങളായ ചാർധാം ഗംഗോത്രി-യമുനോത്രി-കേദാർനാഥ് -ബദരിനാഥ് ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാൽ ഉത്തരാഖണ്ഡ് ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
[തിരുത്തുക]- നൈനിറ്റാൾ
- മസൂരി
- ഗംഗോത്രി ഗംഗ നദിയുടെ ഉത്ഭവസ്ഥാനം
- യമുനോത്രി: യമുനാ നദിയുടെ ഉത്ഭവസ്ഥാനം
- ബദരീനാഥ് ക്ഷേത്രം
- കേദാർനാഥ് ക്ഷേത്രം
- ഡെറാഡൂൺ
- ഹരിദ്വാർ: ഹൈന്ദവ പൂണ്യ സ്ഥലം
- ഋഷികേശ്: ഹൈന്ദവ പൂണ്യ സ്ഥലം
സ്രോതസ്സ്
[തിരുത്തുക]- NIC Uttaranchal State Unit ഓഗസ്റ്റ് 15നു accessed.
- ↑ "MSN". www.msn.com. Retrieved 2025-04-21.
- ↑ Bisht, Brijmohan (2013-03-07). "Lok Sabha Elections 2024 Uttarakhand - Lok Sabha Seats in Uttarakhand". www.euttaranchal.com (in ഇംഗ്ലീഷ്). Retrieved 2025-03-31.
- ↑ "About Uttarakhand - Uttarakhand Tourism". uttarakhandtourism.net (in അമേരിക്കൻ ഇംഗ്ലീഷ്). 2023-12-26. Retrieved 2025-03-31.
- ↑ Bahuguna, Vijay; Joshi, Maheshwar. "Prehistoric rock engravings and painting: New discoveries in Uttarakhand Himalaya". Archived from the original on 14 February 2024. Retrieved 14 February 2024.
{{cite journal}}
: Cite journal requires|journal=
(help) - ↑ Danish, Mohd (1 January 2022). "The Prehistoric Rock Shelter Paintings Of Lakhudiyar, Kumaon Uttarakhand, India-A Study". Zeichen JOURNAL. Archived from the original on 14 February 2024. Retrieved 14 February 2024.
- ↑ "Uttarakhand: ASI ने किया बड़ा खुलासा, लखुडियार की गुफाएं खोलेंगी आदि मानव कालीन रहस्य, यहां जानें सबकुछ". Amar Ujala (in ഹിന്ദി). Archived from the original on 14 February 2024. Retrieved 14 February 2024.