ഗംഗോത്രി
ഗംഗോത്രി | |
---|---|
city | |
ഗംഗോത്രി | |
Country | India |
State | Uttarakhand |
District | Uttarkashi |
ഉയരം | 3,415 മീ(11,204 അടി) |
(2001) | |
• ആകെ | 606 |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
ഗംഗോത്രി (Hindi: गंगोत्री) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണ്. ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
ഭൂസ്ഥിതി
[തിരുത്തുക]അക്ഷാംശം , രേഖാംശം 30°59′N 78°56′E / 30.98°N 78.93°E.[1].
ഗംഗോത്രി ക്ഷേത്രം
[തിരുത്തുക]ഗംഗോത്രിയിൽ ഗംഗാദേവിയുടെ ഒരു പുരാതനക്ഷേത്രമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പയാണ് ഇത് സ്ഥാപിച്ചത് എന്ന് വിശ്വസിക്കുന്നു.[2] വർഷംതോറും ലക്ഷക്കണക്കിന് ഹിന്ദുമതവിശ്വാസികൾ തീർത്ഥാടനം നടത്തുന്ന ക്ഷേത്രമാണിത്. വർഷത്തിൽ ഏപ്രിൽ മുതൽ ഒക്ടൊബർ വരെയാണ് തീർത്ഥാടനകാലം. മറ്റ് മാസങ്ങളിൽ ഇവിടം മഞ്ഞാൽ മൂടപ്പെട്ടുകിടക്കുന്നു.
ഗംഗാദേവിയുടെ ആസ്ഥാനവും ഗംഗ നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്. ഗംഗാനദി ആരംഭത്തിൽ ഭഗീരഥി എന്ന പേരിൽ അറിയപ്പെടുകയും ദേവപ്രയാഗിൽ അളകനന്ദയോട് ചേരുന്നതോടെ ഗംഗ എന്നറിയപ്പെടുകയും ചെയ്യുന്നു. ഗംഗോത്രി ഗ്ലേഷ്യറിൽ സ്ഥിതി ചെയ്യുന്ന ഗോമുഖ് മഞ്ഞു മലയിൽ നിന്നാണ് നദി പുറപ്പെടുന്നത്. ഹിന്ദുപുണ്യയാത്രയായ ചാർധാം യാത്രയിൽപെട്ട ഒരു സ്ഥലമാണ് ഗംഗോത്രി.
വിശ്വാസം
[തിരുത്തുക]ഹിന്ദുമത വിശ്വാസമനുസരിച്ച് സൂര്യവംശത്തിലെ രാജാവായിരുന്ന ഭഗീരഥൻ തന്റെ പിതാമഹന്മാരെ പുനരുജ്ജീവിപ്പിക്കാനായി കഠിനതപസ്സ് ചെയ്ത് സ്വർഗ്ഗത്തിൽ നിന്നും ഗംഗാനദിയെ ഭൂമിയിലെത്തിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് ഗംഗയ്ക്ക് ഭാഗീരഥി എന്ന പേര് കിട്ടിയത്.[3]
കണ്ണികൾ
[തിരുത്തുക]- ↑ Falling Rain Genomics, Inc - Gangotri
- ↑ "ഗഢ്‌വാൾ മണ്ഡൽ നിഗം ലിമിറ്റഡിന്റെ വെബ്‌സൈറ്റ്". Archived from the original on 2013-02-21. Retrieved 2013-01-05.
- ↑ ഭാഗവതകഥ. ഡി.സി. ബുക്സ്. 2009. ISBN 978-81-264-2309-5.
{{cite book}}
:|first=
missing|last=
(help); Unknown parameter|month=
ignored (help)