ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
Unnikrishnan Namboothiri.jpg
ജനനം(1923-10-19)19 ഒക്ടോബർ 1923
മരണം20 ജനുവരി 2021(2021-01-20) (പ്രായം 97)
കണ്ണൂർ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1996 – 2014
ജീവിതപങ്കാളി(കൾ)ലീല അന്തർജ്ജനം
കുട്ടികൾപി.വി. കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെ 4
മാതാപിതാക്ക(ൾ)
  • പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ നമ്പൂതിരി,
  • ദേവകി അന്തർജ്ജനം
ബന്ധുക്കൾകൈതപ്രം ദാമോദരൻ നമ്പൂതിരി
(മരുമകൻ)

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ജീവിതകാലം: 19 ഒക്ടോബർ 1923 – 20 ജനുവരി 2021).[1] ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

ജീവിതരേഖ[തിരുത്തുക]

1923 ഒക്ടോബർ 19-ന് പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു.[2] പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കമ്പുരത്തു മനയിൽ നിന്നുള്ള ലീല അന്തർജ്ജനത്തെ വിവാഹം കഴിച്ചു (ഇവർ 2009-ൽ അന്തരിച്ചു). ഭാവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്.[3][4] ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്. 97-ആം വയസ്സിൽ 2021 ജനുവരി 20-ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

സിനിമകൾ (ഭാഗികം)[തിരുത്തുക]

മലയാളം[തിരുത്തുക]

തമിഴ്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Film on Communist movement in State". 7 April 2012. ശേഖരിച്ചത് 28 August 2014.
  2. "നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90". Australianmalayali.com. 2013-11-09. ശേഖരിച്ചത് 28 August 2014.
  3. "ഒരിടത്തൊരു മുത്തച്‌ഛൻ". Mangalam.com. 13 August 2012. ശേഖരിച്ചത് 28 August 2014.
  4. "Southern actor Unni Krishnan Namboothiri turns 90". Ibnlive.in.com. 26 October 2012. ശേഖരിച്ചത് 28 August 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]