ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ജനനം(1923-10-19)19 ഒക്ടോബർ 1923
മരണം20 ജനുവരി 2021(2021-01-20) (പ്രായം 97)
കണ്ണൂർ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1996 – 2014
ജീവിതപങ്കാളി(കൾ)ലീല അന്തർജ്ജനം
കുട്ടികൾപി.വി. കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെ 4
മാതാപിതാക്ക(ൾ)
  • പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ നമ്പൂതിരി,
  • ദേവകി അന്തർജ്ജനം
ബന്ധുക്കൾകൈതപ്രം ദാമോദരൻ നമ്പൂതിരി
(മരുമകൻ)

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ജീവിതകാലം: 19 ഒക്ടോബർ 1923 – 20 ജനുവരി 2021).[1] ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

ജീവിതരേഖ[തിരുത്തുക]

1923 ഒക്ടോബർ 19-ന് പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു.[2] വാസുദേവൻ, കേശവൻ, സരസ്വതി, സാവിത്രി, സുവർണ്ണിനി എന്നിവരാണ് സഹോദരങ്ങൾ. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റും ജോലി ചെയ്തുവന്നു. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കുമ്പുറത്തു മനയിൽ നിന്നുള്ള ലീല അന്തർജ്ജനത്തെ വിവാഹം കഴിച്ചു. ഇവർ 2009-ൽ അന്തരിച്ചു. ഭവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്.[3][4] ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്. 97-ആം വയസ്സിൽ 2021 ജനുവരി 20-ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യന്നൂർ പുല്ലേലി വാധ്യാരില്ലം വളപ്പിൽ സംസ്കരിച്ചു.

സിനിമകൾ (ഭാഗികം)[തിരുത്തുക]

മലയാളം[തിരുത്തുക]

തമിഴ്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Film on Communist movement in State". 7 April 2012. ശേഖരിച്ചത് 28 August 2014.
  2. "നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90". Australianmalayali.com. 2013-11-09. ശേഖരിച്ചത് 28 August 2014.
  3. "ഒരിടത്തൊരു മുത്തച്‌ഛൻ". Mangalam.com. 13 August 2012. ശേഖരിച്ചത് 28 August 2014.
  4. "Southern actor Unni Krishnan Namboothiri turns 90". Ibnlive.in.com. 26 October 2012. മൂലതാളിൽ നിന്നും 2014-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 August 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]