ഇന്റഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക്
Jump to navigation
Jump to search
നിർദ്ദിഷ്ട നിലവാരമുള്ള ചെമ്പ് ടെലിഫോൺ കമ്പികളിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ പ്രവർത്തിക്കുന്ന ഡിജിറ്റൽ വാർത്താവിനിമയ ശൃംഖല ആണ് ഇന്റഗ്രേറ്റഡ് സർവീസ് ഡിജിറ്റൽ നെറ്റ്വർക്ക് അഥവാ ഐ.എസ്.ഡി.എൻ.. ഡിജിറ്റൽ ടെലിഫോൺ, ഫാക്സ്, ഈ-മെയിൽ, ഡിജിറ്റൽ വീഡിയോ, ഇന്റർനെറ്റ് ബന്ധം എന്നിവയടക്കമുള്ള വിവിധ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി ഐഎസ്‌ഡിഎൻ ഉപയോഗിക്കുന്നു. സാധാരണ ഡയൽ അപ്പ്ബന്ധത്തെക്കാൾ വേഗതയേറിയതാണ് ഐഎസ്ഡിഎൻ ഡാറ്റാ കൈമാറ്റം.
ഉപയോഗങ്ങൾ[തിരുത്തുക]
വൈഡ് ഏരിയ ഡാറ്റാ ശൃംഖലകളിലും, വീഡിയോ കോൺഫറൻസിംഗിനും, വോയിസ് ഓവർ ഐപി സംവിധാനങ്ങളിലും മറ്റും ഐഎസ്‌ഡിഎൻ ഉപയോഗിക്കപ്പെടുന്നു.
വിഭാഗം[തിരുത്തുക]
ഐ.എസ്.ഡി.എൻ. രണ്ട് തരം ഉണ്ട് -
- ഐഎസ്‌ഡിഎൻ ബിആർഐ (ISDN BRI)
- ഐഎസ്‌ഡിഎൻ പിആർഐ(ISDN PRI).