പവർ ലൈൻ കമ്മ്യൂണിക്കേഷൻ
Jump to navigation
Jump to search
ഉപഭോക്താക്കൾക്ക് പ്രത്യാവർത്തിധാരാ വൈദ്യുതി ലഭ്യമാക്കുന്ന കമ്പികളിലൂടെ തന്നെ ഡാറ്റാ കൈമാറ്റവും സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് പവർ ലൈൻ കമ്മ്യൂണിക്കേഷൻ. പവർ ലൈൻ ഡിജിറ്റൽ സബ്സ്ക്രൈബെർ ലൈൻ എന്നും ഇത് അറിയപ്പെടുന്നു.[1] ഒരു കെട്ടിടത്തിനകത്തൊതുങ്ങുന്ന വാർത്താവിനിമയാവശ്യങ്ങൾക്കായി ഈ സാങ്കേതിക വിദ്യ ധാരാളമായി ഉപയോഗിച്ച് വരുന്നു. സാധാരണ വൈദ്യുതി ട്രാൻസ്ഫോർമറുകൾ വാർത്താ വിനിമയം മുന്നിൽക്കണ്ട് സൃഷ്ടിക്കാത്തവയായതിനാൽ ഇവയുടെ പരിധിയെ പരിമിതപ്പെടുത്തുന്നു.[2]