കേബിൾ ഇന്റർനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേബിൾ ടെലിവിഷൻ ശൃംഖല ഉപയോഗിച്ച് ലഭ്യമാക്കുന്ന ഇന്റർനെറ്റ് സേവനമാണ് കേബിൾ ഇന്റർനെറ്റ്. ഡിഎസ്എല്ലിനെക്കാളും വേഗത നൽകാൻ ഇതു വഴി കഴിയും. 10 മുതൽ 20 Mbps വരെ അപ് ലോഡും 50 Mbps വരെ ഡൗൺലോഡും വേഗതയുണ്ട്. 160 കിലോമീറ്റർ ദൂരത്തിൽ വരെ കേബിൾ ഇന്റർനെറ്റ് ആക്സ്സസിനായി കേബിൾ മോഡവും കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റവും ആവശ്യമാണ്. 160 കിലോമീറ്റർ ദൂരത്തിൽവരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി കഴിയും. ഇവിടെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ.

ഉപകരണം[തിരുത്തുക]

ഉപഭോക്താവിൻറെ പക്കലുള്ള കേബിൾ മോഡവും സേവനദാതിവിൻറെ പക്കലുള്ള കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റവുമാണ് കേബിൾ ഇൻറർനെറ്റിനായി ഉപയോഗപ്പെടുത്തുന്നത്. ഇവ കൊയാക്സിൽ കേബിൾ മുഖേന ബന്ധപ്പെടുത്തിയിരിക്കും. 160 കിലോമീറ്റർ ദൂരത്തിൽ വരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതു വഴി കഴിയും.

മിക്ക കേബിൾ മോഡത്തിനും അപ് ലോഡ് ഡൗൺലോഡ് നിരക്ക് നിയന്ത്രിക്കുവാൻ കഴിവുള്ളവയാണ്. മോഡം സേവനദാതാവുമായി ബന്ധം സ്ഥാപിക്കുമ്പോൾ കിട്ടുന്ന കോൺഫിഗറേഷൻ ഫയൽ അനുസരിച്ചാണ് അപ്ലോഡ് ഡൌൺലോഡ് നിരക്ക് മോഡം നിയന്ത്രിക്കുന്നത്. ട്രിവിയൽ ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ മുഖേനയാണ് കോൺഫിഗറേഷൻ ഫയൽ ഡൌൺലോഡ് ചെയ്യപ്പെടുന്നത്. ഇങ്ങനെയാണ് കേബിൻ ഇൻറർനെറ്റ് സേവനദാതാക്കൾ നിശ്ചിത വേഗതയിൽ ഇൻറർനെറ്റ് സേവനം നൽകുന്നത്.

"https://ml.wikipedia.org/w/index.php?title=കേബിൾ_ഇന്റർനെറ്റ്&oldid=1871656" എന്ന താളിൽനിന്ന് ശേഖരിച്ചത്