പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോകത്തിലെ ടെലിഫോണി സംവിധാനങ്ങളുടെ പൊതുവായ ശൃംഖലയാണ് പി.എസ്.ടി.എൻ അഥവാ പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ്‌വർക്ക്. (ഇംഗ്ലീഷ്: Public switched telephone network). സ്വിച്ചിങ്ങ് സെന്റർ മുഖേന ബന്ധിപ്പിച്ചിരിക്കുന്ന ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, മൈക്രോവേവ് പ്രേഷണശൃംഖല, സെല്ലുലാർ നെറ്റ്‌വർക്ക്, വാർത്തവിനിമയ ഉപഗ്രഹങ്ങൾ, സമുദ്രാന്തർ ടെലിഫോൺ കേബിളുകൾ എന്നിവ ചേരുന്നതാണ്, ഇതിനാൽ എല്ലാ നെറ്റ്‌വർക്ക് സ്വിച്ചിനും പരസ്പരം ബന്ധപ്പെടാം. തുടക്കത്തിൽ ലാൻഡ് ലൈനുകൾ ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഇപ്പോൾ ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ച് മൊബൈൽ ശൃംഖലകൾക്കും ചേർത്ത് ഉപയോഗിക്കാം.

ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ സെക്ടർ അവലംബിച്ച വ്യവസ്ഥ അനുസരിച്ച് ആണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ വ്യവസ്ഥ പിന്തുടരുന്നതുകൊണ്ട് ലോകത്തിലെ ഏതു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് ഡയൽ ചെയ്യാൻ സാധിക്കും. ലോകം മുഴുവൻ നമ്പരുകൾ E.163, E.164 എന്ന വ്യവസ്ഥ അനുസരിച്ചാണ് നൽകിയിരിക്കുന്നത്[1]. ഇതു മൂലം ലോകത്ത് ഓരോ ടെലിഫോണും ഓരോ നമ്പരും ഏതു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് ഡയൽ ചെയ്യാനും സാധിക്കും.

അവലംബം[തിരുത്തുക]

  1. "പി.എസ്.ടി.എൻ സേവനവും, ഉപയോഗവും". മൂലതാളിൽ നിന്നും 2012-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]