വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ
ഇന്റർനെറ്റിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും ഐ.പി. നെറ്റ്‌വർക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങൾ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ. വോയിസ് ഓവർ ഐ.പി. എന്നും ഇന്റർനെറ്റ് ടെലിഫോണി എന്നും വോയിപ്പ് (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു. അനലോഗ് ശബ്ദതരംഗങ്ങളെ ഡിജിറ്റൽ ഡാറ്റയാക്കി മാറ്റിയാണ് ഐ.പി. നെറ്റ്‌വർക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവർ ഐ.പി. ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിൽ നിന്നോ, ഒരു പ്രത്യേക അഡാപ്റ്റർ ഘടിപ്പിച്ച സാമ്പ്രദായിക ടെലിഫോണിൽ നിന്നോ, പ്രത്യേക തരം ഐ.പി. ഫോണിൽ നിന്നോ സംസാരിക്കാവുന്നതാണ്.
ലോകത്തെ മുഴുവൻ സാമ്പ്രദായിക ടെലിഫോൺ സംവിധാനങ്ങളെ മാറ്റിമറിക്കാൻ കഴിവുള്ള വോയിസ് ഓവർ ഐ.പി ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്.
ശബ്ദ സിഗ്നലുകളെ വഹിക്കുന്ന പ്രോട്ടോക്കോളുകൾ വോയിസ് ഓവർ ഐ.പി. പ്രോട്ടോക്കോളുകൾ എന്ന് അറിയപ്പെടുന്നു. ശബ്ദ സിഗ്നലുകളും ഡാറ്റായും ഒരേ നെറ്റ്‌വർക്കിൽ കടത്തി വിടപ്പെടുന്നതു കൊണ്ട് സാമ്പ്രദായിക ടെലിഫോൺ സംവിധാനം പോലെ ചെലവ് വരുന്നില്ല. സാമ്പ്രദായിക ടെലിഫോൺ സംവിധാനത്തെ മൊത്തം ഈ സാങ്കേതികവിദ്യ ഉപയോഗ ശൂന്യമാക്കുന്ന കാലം അതി വിദൂരമല്ല.
ഇന്ത്യയിൽ[തിരുത്തുക]
പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ ഇന്ത്യയിൽ 'വിങ്ങ്‌സ്' എന്ന പേരിൽ ഇന്റർനെറ്റ് ടെലിഫോണി സേവനം നൽകിവരുന്നു . ബി എസ് എൻ എൽ മൊബൈൽ ആപ്പ് വഴി ഇന്ത്യയിലെ ഏത് നമ്പറിലേക്കും വിളിക്കാൻ കഴിയുന്ന സംവിധാനമാണിത്.