ഇന്ത്യൻ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ 2
ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംഎ. സുബാഷ്കരൻ
രചനഎസ്. ഷങ്കർ
ബി. ജയമോഹൻ (Dialogues)
ലക്ഷ്മി ശരവണകുമാർ (Dialogues)
കബിലൻ വൈരമുത്തു (Dialogues)
അഭിനേതാക്കൾകമൽ ഹാസൻ
കാജൽ അഗർവാൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംരവി വർമ്മൻ ISC
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോലൈക്ക പ്രൊഡക്ഷൻസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്

എസ്. ഷങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു തമിഴ് വിജിലന്റെ ചലച്ചിത്രമാണ് ഇന്ത്യൻ 2. 1996 - ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചലച്ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ അല്ലിരാജ സുബാഷ്കരൻ ആണ് നിർമ്മിക്കുന്നത്.

കമൽ ഹാസൻ (ആദ്യഭാഗത്തിലെ കേന്ദ്രകഥാപാത്രമായ സേനാപതിയായി), കാജൽ അഗർവാൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആദ്യഭാഗത്തിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവിന് പകരം മോഹൻലാൽ ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം എസ്. രവി വർമ്മനും എ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്. [1]

അഭിനയിച്ചവർ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2017 - ൽ തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണിൽ കമൽ ഹാസനാണ് ഇന്ത്യൻ 2 ചലച്ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ദിൽ രാജുവായിരുന്നു നിർമ്മാതാവെങ്കിലും പിന്നീട് 2018 നവംബർ 7 - ന് കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, തങ്ങളാണ് ചലച്ചിത്രം നിർമ്മിക്കുന്നതെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. [6] തമിഴ് സാഹിത്യകാരനായ ബി. ജെയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണകുമാർ എന്നിവർ ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കുന്നത്. [7][8] 2018 ഡിസംബറിൽ ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും 2019 - ൽത്തന്നെ ചിത്രീകരണം പൂർത്തിയാക്കുമെന്നും സംവിധായകൻ ഷങ്കർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ 2, തന്റെ 58 വർഷക്കാലത്തെ ചലച്ചിത്ര ജീവിതത്തിലെ അവസാനത്തെ ചലച്ചിത്രമായിരിക്കുമെന്ന് 2018 ഡിസംബറിൽ കമൽ ഹാസൻ പ്രഖ്യാപിക്കുകയുണ്ടായി. [9] 2018 ഡിസംബർ 14 - ന് ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും,[10] പിന്നീട് 2019 ജനുവരി 18 - നാണ് ആരംഭിച്ചത്. [11] 2019 ഫെബ്രുവരി 11 - ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണവും ആരംഭിച്ചു. [12]

അവലംബം[തിരുത്തുക]

 1. "#indian2 Hi everyone! " Happy Pongal" - Director Mohammed sajeer". Twitter. Retrieved 2019-01-15.
 2. "Indian 2 movie first look: Kamal Haasan is back as Senapathi". Indian Express. 15 January 2019. Retrieved 15 January 2019.
 3. IANS (12 December 2018). "Signing Indian 2 has been a step up in my career: Kajal Aggarwal". Indian Express. Retrieved 15 January 2019.
 4. TNN (7 September 2018). "Nedumudi Venu to return in Kamal Haasan's 'Indian 2'". Times of India. Retrieved 21 January 2019.
 5. TNN (13 February 2019). "RJ Balaji joins the cast of Kamal Hassan's 'Indian 2'". Times of India. Retrieved 13 February 2019.
 6. Digital Native (8 November 2018). "Lyca Productions officially announces 'Indian 2' on Kamal Haasan's birthday". The News Minute. Retrieved 15 January 2019.
 7. "Shankar's 'Indian 2' gets another writer in Lakshmi Saravanakumar". The New Indian Express. Retrieved 15 January 2019.
 8. ChennaiMarch 23, India Today Web Desk; March 23, 2018UPDATED:; Ist, 2018 14:41. "Kamal Haasan's Indian 2: Writer Kabilan Vairamuthu joins Shankar's film". India Today. Retrieved 15 January 2019. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
 9. ChennaiDecember 4, IndiaToday in; December 4, 2018UPDATED:; Ist, 2018 17:42. "Kamal Haasan announces retirement from acting: Indian 2 will be my last film". India Today (in ഇംഗ്ലീഷ്). Retrieved 2018-12-16. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
 10. "Shankar: Indian 2 shoot will begin on December 14". Sify. Retrieved 15 January 2019.
 11. Chakraborthy, Antara (18 January 2019). "Kamal Haasan starrer Indian 2 goes on floors". The Indian Express. Retrieved 18 January 2019.
 12. http://www.sify.com/movies/kamal-haasan-denies-rumors-about-indian-2-news-tamil-tcjsbdjeedbbb.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_2&oldid=3771249" എന്ന താളിൽനിന്ന് ശേഖരിച്ചത്