ആമസോൺ എക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമസോൺ എക്കോ
The first-generation Amazon Echo
DeveloperAmazon.com
ManufacturerAmazon.com
TypeSmart speaker
Operating systemFire OS
InputVoice commands
Web siteAmazon Echo (US)
Amazon Echo (UK)
Amazon Echo (Germany)
Amazon Echo (India)

ആമസോൺ.കോം വികസിപ്പിച്ച ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ആമസോൺ എക്കോ (ചുരുക്കത്തിൽ എക്കോ എന്നും അറിയപ്പെടുന്നു). ആമസോൺ അലെക്സ എന്ന ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് സംവിധാനം മുഖേന മനുഷ്യരുമായി സംവദിക്കാനും, മ്യൂസിക്/ഓഡിയോബുക്ക് എന്നിവ പ്ലേ ചെയ്യാനും, വാർത്തകൾ, കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും. ഈ സംവിധാനം ലഭ്യമായ ഉപകരണങ്ങളെ പ്രവർത്തനക്ഷമാക്കാൻ അലെക്സ എന്ന ഉണർത്തൽ പദം ഉപയോഗിച്ചാൽ മതിയാകും.ഈ പദം ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് എക്കോ, ആമസോൺ അഥവാ കംപ്യൂട്ടർ എന്നോ മാറ്റാൻ കഴിയും.[1][2] മറ്റ് സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിച്ച് അതുവഴി ഒരു ഹോം ഓട്ടോമേഷൻ സംവിധാനമായി പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.  

എക്കോയുടെ ആദ്യ തലമുറ തുടക്കത്തിൽ പ്രത്യേകക്ഷണം ലഭിച്ച ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.[3] എന്നാൽ 2015 ജൂൺ 23 ന് യുഎസിൽ വ്യാപകമായി വിപണിയിൽ എത്തിച്ചു. 2016 സെപ്തംബർ 28 യുകെ വിപണിയിൽ എക്കോ ലഭ്യമായി. 

ലഭ്യത[തിരുത്തുക]

2017 ഡിസംബറിലെ കണക്കുകൾ പ്രകാരം 34 രാജ്യങ്ങളിൽ ആമസോൺ എക്കോ ലഭ്യമാണ്. 

അവലംബം[തിരുത്തുക]

  1. "Amazon.com Help: Set Up Your Amazon Echo". Amazon.com. ശേഖരിച്ചത് 2015-03-04.
  2. Bohn, Dieter. "You can finally say 'Computer' to your Echo to command it". The Verge. ശേഖരിച്ചത് 2017-01-28.
  3. "Amazon Echo is now available for everyone to buy for $179.99, shipments start on July 14". Android Central. മൂലതാളിൽ നിന്നും 2015-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-12.
"https://ml.wikipedia.org/w/index.php?title=ആമസോൺ_എക്കോ&oldid=3900345" എന്ന താളിൽനിന്ന് ശേഖരിച്ചത്