ആമസോൺ അലെക്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amazon Alexa
വികസിപ്പിച്ചത്Amazon
തരംIntelligent personal assistant, cloud-based voice service
വെബ്‌സൈറ്റ്developer.amazon.com/alexa

ആമസോൺ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് ആണ് അലെക്സ. ആമസോണിന്റെ ഗവേഷണവിഭാഗമായ ആമസോൺ ലാബ്126 വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ആമസോൺ എക്കോ, ആമസോൺ എക്കോ ഡോട്ട് തുടങ്ങിയ ഉപകരണങ്ങളിൽ ആണ് ആദ്യമായി ഉപയോഗിച്ചത്. ശബ്ദം മുഖേന മനുഷ്യരുമായി ആശയവിനിമയം നടത്താനും, മ്യൂസിക്/ഓഡിയോബുക്ക് എന്നിവ പ്ലേ ചെയ്യാനും, വാർത്തകൾ, കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും[1] . മറ്റ് സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിച്ച് അതുവഴി ഒരു ഹോം ഓട്ടോമേഷൻ സംവിധാനമായി പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.  

ഈ സംവിധാനം ലഭ്യമായ മിക്ക ഉപകരണങ്ങളേയും പ്രവർത്തനക്ഷമാക്കാൻ എക്കോ എന്ന ഉണർത്ത് പദം ഉപയോഗിച്ചാൽ മതിയാകു. 2017 നവംബറിൽ ഇംഗ്ളീഷ് ഭാഷയിളുള്ള പതിപ്പ് കാനഡയിൽ വിപണിയിലെത്തി. [2] 2017 സെപ്തംബറിലെ കണക്കുകൾ പ്രകാരം, അലക്സയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വികസനത്തിന് ആമസോൺ 5,000-ത്തിലധികം ജീവനക്കാരുടെ സേവനം ഉപയോഗിക്കുന്നു.[3]

വിപണിയിൽ ധാരാളം അലക്‌സാ എക്കോ ഉപകരണങ്ങൾ ലഭ്യമാണ്. നമുക്ക് നമ്മുടെ ഇഷ്ടാനുസരണം വാങ്ങാം. അലക്സയും എക്കോയും തമ്മിലുള്ള വ്യത്യാസം നോക്കാം. അലക്‌സയും എക്കോ ഉപകരണവും തമ്മിൽ വ്യത്യാസമില്ലെന്നാണ് മിക്കവരും കരുതുന്നത്. ലളിതമായി പറഞ്ഞാൽ, ആമസോണിന്റെ ഒരു ശബ്ദ സേവനമാണ് അലക്‌സ. ഇത് AI അടിസ്ഥാനമാക്കിയുള്ള ശബ്ദ സഹായമാണ്. നമ്മൾ Alexa-ലേക്ക് ഒരു വോയ്‌സ് കമാൻഡ് നൽകുമ്പോൾ, alexa വോയ്‌സ് കമാൻഡ് പ്രോസസ്സ് ചെയ്യും, ഉചിതമായ ഔട്ട്‌പുട്ട് ഒരു പ്രോസസ്സ് അല്ലെങ്കിൽ വോയ്‌സ് രൂപത്തിൽ നൽകും. നമ്മൾ സ്‌മാർട്ട് ഉപകരണങ്ങൾ അലക്‌സയുമായി കണക്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഒരു സ്‌മാർട്ട് ബൾബ് ഓണാക്കണമെങ്കിൽ, "അലെക്‌സ" എന്ന അലക്‌സാ വേക്ക് വേഡ് ഉപയോഗിച്ച് ഞങ്ങൾ ഒരു വോയ്‌സ് കമാൻഡ് നൽകും.

Alexa വോയ്‌സ് കമാൻഡ് സ്വീകരിക്കാനും കേൾക്കാനും Alexa വോയ്‌സ് അസിസ്റ്റൻസ് സെർവറുകളിലേക്ക് കൈമാറാനും കഴിയുന്ന ഒരു സ്‌മാർട്ട് സ്‌പീക്കറാണ് എക്കോ. അലക്‌സയ്ക്ക് ചുറ്റും ഒരു റിംഗ് ലൈറ്റ് ഉണ്ട്, അലക്‌സാ ഞങ്ങളുടെ കമാൻഡ് കേൾക്കുമ്പോൾ അത് നീല നിറത്തിൽ പ്രകാശിക്കും.

ലഭ്യത[തിരുത്തുക]

2017 ഡിസംബറിലെ കണക്കുകൾ പ്രകാരം 33 രാജ്യങ്ങളിൽ അലെക്സാ സേവനം ലഭ്യമാണ്. 2018 ൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സേവനം ലഭ്യമാകുമെന്ന്‌ തുടങ്ങുമെന്ന് ആമസോൺ സ്ഥിരീകരിച്ചു.

പുറത്തിറങ്ങിയ തീയതി
Date Country
November 6, 2014 (limited)

June 28, 2015 (full)

 United States
September 28, 2016  യുണൈറ്റഡ് കിങ്ഡം
October 26, 2016  ജെർമനി
 ഓസ്ട്രിയ
October 4, 2017 (limited)  ഇന്ത്യ
December 5, 2017  കാനഡ
December 8, 2017  ബെൽജിയം
 ബൊളീവിയ
 ബൾഗേറിയ
 ചിലി
 കൊളംബിയ
 Costa Rica
 സൈപ്രസ്
 ചെക്ക് റിപ്പബ്ലിക്ക്
 ഇക്വഡോർ
 El Salvador
 എസ്തോണിയ
 ഫിൻലൻഡ്
 ഗ്രീസ്
 ഹംഗറി
 ഐസ്‌ലൻഡ്
 ലാത്‌വിയ
 ലിച്ചൻസ്റ്റൈൻ
 ലിത്ത്വാനിയ
 ലക്സംബർഗ്
 മാൾട്ട
 നെതർലൻഡ്സ്
 പാനമ
 പെറു
 പോളണ്ട്
 Portugal
 സ്ലോവാക്യ
 സ്വീഡൻ
 ഉറുഗ്വേ

അവലംബം[തിരുത്തുക]

  1. "Alexa Voice Service Overview".
  2. Sawers, Paul (15 November 2017). "Amazon brings Echo, Alexa, and Prime Music to Canada". VentureBeat. Retrieved 15 November 2017. {{cite news}}: Cite has empty unknown parameter: |dead-url= (help)
  3. Griswold, Alison (2017-09-27). "Amazon says there are now 5,000 people working just on Alexa". Quartz (publication). Retrieved 2017-09-28.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആമസോൺ_അലെക്സ&oldid=3951563" എന്ന താളിൽനിന്ന് ശേഖരിച്ചത്