Jump to content

ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെട്ടിക്കോട്ട് അമ്പലം

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്] നാഗരാജാവായ അനന്തൻ (ആദിശേഷൻ, ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ശയിക്കുന്നു എന്നാണ്‌ വിശ്വാസം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യങ്ങൾ ചേർന്ന സങ്കൽപ്പത്തിലാണ് അനന്തശേഷന്റെ പ്രതിഷ്ഠ. പരമശിവനോടൊപ്പം അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ ഭക്തജനങ്ങൾ തേവാരപ്പുരയും നിലവറയും സന്ദർശിക്കുന്ന ആചാരവുമുണ്ട്. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഒരു ബ്രാഹ്മണകുടുംബത്തിന് പൂജയ്ക്ക് അധികാരവും നൽകി. കന്നിമാസത്തിലെ "വെട്ടിക്കോട് ആയില്യം" ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ്. ശ്രീ പരമേശ്വരൻ നമ്പൂതിരി എന്ന കാരണവർ ഈ നാഗരാജ സ്വാമി ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.

വെട്ടിക്കോട്ട് അമ്പലത്തിൽ നാവോറു പാടുന്ന ഒരു പുള്ളൂവത്തി

സസ്യങ്ങളും വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ ആറ് ഏക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഇവിടുത്തെ സർപ്പക്കാവിൽ നാഗരാജാവും നാഗരമ്മയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഇവിടെ പാമ്പുകളോടൊപ്പം ധാരാളം പക്ഷികളും കാണപ്പെടുന്നു.

ഐതിഹ്യം

[തിരുത്തുക]

പരശുരാമൻ മണ്ണ് വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചുവെന്നും അതുകൊണ്ടു തന്നെ വെട്ടിക്കോട് എന്ന് പേരു ലഭിച്ചുവെന്നുമാണ് ഇവിടുത്തെ ഐതിഹ്യം. ആദ്യത്തെ നാഗരാജാ ക്ഷേത്രമായതിനാൽ ഈ ക്ഷേത്രത്തിന് ആദിമൂലം എന്നും പേരുണ്ട്. മഹാവിഷ്ണുവിന്റെ ശയനവും വിഷ്ണുസർപ്പവും ആയ അനന്തനെ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി താന്ത്രികർ വിശ്വസിക്കുന്നു.

എത്തിച്ചേരാൻ

[തിരുത്തുക]

റോഡ് മാർഗ്ഗം

[തിരുത്തുക]

കായംകുളം-അടൂർ റൂട്ടിൽ കറ്റാനത്ത് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തെക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ അമ്പലം

  • തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് ദേശീയപാത 47 വഴി വരുന്നവർ കായംകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്ന് പുനലൂർ ഭാഗത്തേക്കുള്ള റോഡിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.
  • എം.സി റോഡിലൂടെ കോട്ടയത്ത്‌ നിന്നും വരുന്നവർ ചെങ്ങന്നൂർ ഭാഗത്ത്‌ നിന്നും തിരിഞ്ഞു കൊല്ലക്കടവ്‌- ചാരുംമൂട് വഴി ക്ഷേത്രത്തിൽ എത്താം.
  • പത്തനംതിട്ട/ കൊട്ടാരക്കര നിന്നും വരുന്നവർക്ക് അടൂർ നിന്ന് കായംകുളം-പുനലൂർ റോഡ് വഴി 17 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

ട്രെയിൻ മാർഗ്ഗം

[തിരുത്തുക]
  • കായംകുളം തീവണ്ടി നിലയം
  • മാവേലിക്കര തീവണ്ടി നിലയം
  • ചെങ്ങന്നൂർ തീവണ്ടി നിലയം

വിമാന മാർഗ്ഗം

[തിരുത്തുക]

ക്ഷേത്രത്തിന്റെ വിലാസം

[തിരുത്തുക]

ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം, വെട്ടിക്കോട് പി.ഓ., പള്ളിക്കൽ, ആലപ്പുഴ - 690503, ഫോൺ : +91-479-2339933

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]