അബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്രഹാം(Abraham ,Ibraheem )
Rembrandt Harmensz. van Rijn 035.jpg
യിസഹാക്കിനെ ബലി കൊടുക്കുന്നത് മാലാഖ തടയുന്നു.
Abraham and Isaac റെംബ്രാൻഡ് വരച്ച ചിത്രം
ജനനംദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കഥാപാത്രം - പാരമ്പര്യപ്രകാരം 2000 ബി.സി.ക്കും - 1500 ബി.സി.ക്കും ഇടയിൽ
മരണംദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കഥാപാത്രം - പാരമ്പര്യപ്രകാരം 2000 ബി.സി.ക്കും - 1500 ബി.സി.ക്കും ഇടയിൽ
തൊഴിൽയഹൂദ, ക്രിസ്തു, ഇസ്ലാം മതപ്രകാരം പിതാമഹൻ.
കുട്ടികൾയിശ്മായേൽ
യിസഹാക്ക്
സിമ്രാൻ
ജൊക്ഷാൻ
മെദാൻ
മിദ്യാൻ
യിശ്ബാക്ക്
ശൂവഹ്
മാതാപിതാക്ക(ൾ)തേരഹ്

ബൈബിൾ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അബ്രഹാം(ഹീബ്രു: אַבְרָהָםaudio speaker iconlisten ). അബ്രഹാമിന്റെ ചരിത്രം ഉത്പത്തി പുസ്തകത്തിലും പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളിലും വിവരിച്ചിരിക്കുന്നു.

അബ്രാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. യഹോവ ഇദ്ദേഹത്തെ ബഹുജാതികൾക്കു പിതാവ് ആക്കുകയും എല്ലാ പുരുഷൻമാരും പരിഛേദനം (circumcision) ഏൽക്കണമെന്ന് ഇദ്ദേഹംമൂലം അനുശാസിക്കുകയും ചെയ്തതോടൊപ്പം, അബ്രാം എന്ന പേരിനെ അബ്രഹാം എന്നാക്കി മാറ്റി. 'ശ്രേഷ്ഠത പ്രാപിച്ച പിതാവ്', 'ജനാവലികളുടെ പിതാവ്', 'വിശ്വാസികളുടെ പിതാവ്', 'ദൈവത്തിന്റെ സ്നേഹിതൻ' എന്നെല്ലാം അബ്രഹാമിനെ ബൈബിളിൽ വ്യവഹരിക്കുന്നുണ്ട്. സ്വപുത്രനെ ബലി കഴിക്കാൻ അബ്രഹാം തയ്യാറാകുന്നു

കൽദായ പട്ടണത്തിൽ ഉർ എന്ന സ്ഥലത്തെ ശിൽപിയായ തേരഹിന്റെ പുത്രനായി അബ്രഹാം ജനിച്ചു. ഇദ്ദേഹത്തിനു നാബോർ, ഹാരാൻ എന്ന രണ്ടു സഹോദരൻമാരുണ്ടായിരുന്നു. ഹാരാന്റെ മരണത്തെ തുടർന്നു യഹോവയുടെ ആജ്ഞയനുസരിച്ച്, ഭാര്യ സാറാ, സഹോദരപുത്രനായ ലോത്ത്, പിതാവ് എന്നിവരോടൊപ്പം അബ്രഹാം ഹാരാൻ പട്ടണത്തിലേക്ക് പോയി. അവിടെവച്ച് തേരഹ് മരണമടഞ്ഞു. ദൈവനിയോഗം അനുസരിച്ച് അബ്രഹാം എഴുപത്തഞ്ചാം വയസ്സിൽ ലോത്തിനോടൊപ്പം ശേഖേം, ബെഥേൽ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കനാനിൽ ചെന്നു താമസിച്ചു. അവിടെനിന്നു ഈജിപ്തിലേക്കുപോയി. സാറാ സുന്ദരിയായിരുന്നതിനാൽ ഈജിപ്തുകാർ ഭർത്താവായ തന്നെ വധിച്ചുകളയുമെന്ന് ഭയപ്പെട്ട് അവൾ തന്റെ സഹോദരിയാണെന്ന് അബ്രഹാം അവരെ ധരിപ്പിച്ചു. രാജാവ് അവളെ ഭാര്യയാക്കുകയും അബ്രഹാമിനെ യഥായോഗ്യം സ്വീകരിക്കുകയും ചെയ്തു. അവിടെ ഉണ്ടായ ദൈവശിക്ഷയെത്തുടർന്ന് സത്യം വെളിപ്പെടുകയും അബ്രഹാമിനും സാറായ്ക്കും ബഥേലിലേക്ക് പോകുവാൻ രാജാനുമതി ലഭിക്കുകയും ചെയ്തു. അവിടെവച്ച് ലോത്തുമായി സ്വത്തു പങ്കിട്ടു. ഫലഭൂയിഷ്ഠമായ യോർദാൻ ദേശം ലോത്തിനു നല്കിയിട്ട് അബ്രഹാം ഹെബ്രോണിലെ മമ്രേയിൽ താമസമാക്കി. തുടർന്ന് ശത്രുക്കളുടെ ആക്രമണത്തിൽനിന്നു ലോത്തിനെ ഇദ്ദേഹം രക്ഷിക്കുകയും ശലേം രാജാവായ മൽക്കീസഹദേക്കിന്റെ അനുഗ്രഹാശിസ്സുകൾക്കു പാത്രീഭൂതനാകുകയും ചെയ്തു.

Biblical longevity
Name Age LXX
Methuselah 969 969
Jared 962 962
Noah 950 950
ആദാം 930 930
Seth 912 912
Kenan 910 910
Enos 905 905
Mahalalel 895 895
Lamech 777 753
Shem 600 600
Eber 464 404
Cainan 460
Arpachshad 438 465
Salah 433 466
Enoch 365 365
Peleg 239 339
Reu 239 339
Serug 230 330
Job 210? 210?
Terah 205 205
Isaac 180 180
അബ്രഹാം 175 175
Nahor 148 304
Jacob 147 147
Esau 147? 147?
Ishmael 137 137
Levi 137 137
Amram 137 137
Kohath 133 133
Laban 130+ 130+
Deborah 130+ 130+
Sarah 127 127
Miriam 125+ 125+
Aaron 123 123
Rebecca 120+ 120+
മോശ 120 120
Joseph 110 110
Joshua 110 110


അബ്രഹാമിന് 86 വയസ്സുവരെ സന്തതി ഉണ്ടായില്ല. എലയാസർ എന്ന അടിമയെ ഇദ്ദേഹം അനന്തരാവകാശിയാക്കി. എന്നാൽ സാറായുടെ അനുഗ്രഹാശിസ്സുകളോടെ ഹാഗാർ എന്ന ദാസിയിൽ അബ്രഹാമിന് യിശ്മായേൽ എന്ന മകൻ ജനിച്ചു. സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടർന്ന് ഹാഗാറിനേയും ശിശുവിനേയും മരുഭൂമിയിലേക്ക് അബ്രഹാം അയച്ചു. യഹോവയുടെ വാഗ്ദാനപ്രകാരം 100-ാം വയസ്സിൽ അബ്രഹാമിന് സാറായിൽ യിസഹാക്ക് എന്ന പുത്രൻ ജനിച്ചു. എന്നാൽ ഏകജാതനായ യിസഹാക്കിനെ മോറിയാ മലയിൽ കൊണ്ടുചെന്ന് ബലികഴിക്കാൻ യഹോവ കല്പിക്കുകയാണുണ്ടായത്. അബ്രഹാം അതീവദുഃഖിതനായെങ്കിലും ദൈവാജ്ഞയെ അനുസരിക്കുവാൻ തയ്യാറായി. പക്ഷേ, കുട്ടിയെ കൊലപ്പെടുത്തുവാൻ കത്തി എടുത്തപ്പോൾ നാടകീയമാംവിധം യഹോവ ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയും പകരം ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. സാറാ 127-ാം വയസ്സിൽ മരിച്ചു. കുറേകാലങ്ങൾക്കുശേഷം അബ്രഹാം കെതൂറയെ വിവാഹം ചെയ്തു. കെതൂറയിൽനിന്നു ജനിച്ച സന്താനങ്ങളാണ് മിദ്യാൻ, ദെദാൻ എന്നീ വർഗക്കാരുടെ പൂർവികർ എന്നു കരുതപ്പെടുന്നു. അബ്രഹാം മരണത്തോട് അടുത്തപ്പോൾ തന്റെ സ്വത്തിന്റെ സിംഹഭാഗവും യിസഹാക്കിനു നല്കി. 175-ാം വയസ്സിൽ ഇദ്ദേഹം മരിച്ചു. സാറായെ അടക്കം ചെയ്ത മക്പോലാഗുഹയിൽ ഇദ്ദേഹത്തെയും സംസ്കരിച്ചു.

അബ്രഹാം സ്വന്തം മകനെ ബലികഴിക്കാൻ അല്പംപോലും മടിക്കാതിരിക്കുകയും ഉർ ദേശത്തുനിന്ന് പുറപ്പെട്ട് സഞ്ചാരജീവിതം നയിക്കാൻ സന്നദ്ധനാകയും ചെയ്തത് യഹോവയിലുള്ള അചഞ്ചലമായ വിശ്വാസത്തിനും സുദൃഢമായ അനുസരണത്തിനും ഉത്തമോദാഹരണങ്ങളായി വ്യവഹരിക്കപ്പെട്ടുവരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹം, അവരുടെമേലുള്ള നിയന്ത്രണശക്തി, ആതിഥ്യമര്യാദ, ഔദാര്യം, ശത്രുക്കളോടു പോരാടാനുള്ള ധൈര്യം, ബുദ്ധികൂർമത എന്നിവയെ ഉദാഹരിക്കുന്ന വിവിധ സംഭവങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവത്തിന്റെ വെളിപാടു ലഭിക്കുകയും വാഗ്ദാനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്ന് സ്വീകരിക്കുകയും ചെയ്ത അബ്രഹാമിനെ വലിയ ഒരു പ്രവാചകനായി ക്രൈസ്തവരോടൊപ്പം യഹൂദരും ഇസ്ലാം മതക്കാരും കരുതുന്നു.

ഉൽപ്പത്തിപ്പുസ്തകത്തിലെ വിവരണം[തിരുത്തുക]

ഹീബ്രൂ ബൈബിളിലെ Genesis 11:26–25:10എന്ന ഭാഗത്താണ് എബ്രഹാമിന്റെ കഥ വിവരിക്കുന്നത്.

എബ്രഹാമിന്റെ പുറപ്പാട് ചിത്രീകരിച്ചിരിക്കുന്നു. ചിത്രകാരൻ ജോസഫ് മോൾനർ

പാരമ്പര്യത്തെയും സ്ഥാനത്തെയും സംബന്ധിച്ച്[തിരുത്തുക]

നോഹയുടെ പത്താം തലമുറയിൽ പെട്ട പിന്തുടർച്ചകാരനായ ടെറായ്ക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു. അബ്രാം (പിന്നീട് അബ്രാഹാം എന്ന് വിളിക്കപ്പെട്ടു), നഹോർ, ഹറാൻ എന്നിവരായിരുന്നു അവർ. ഹറാന്റെ മകനായിരുന്നു ലോട്ട് (ഇതിനാൽ ഇദ്ദേഹം അബ്രഹാമിന്റെ അനന്തരവനായിരുന്നു). ഹറാൻ ചാൽദീസിലെ ഉർ എന്ന സ്ഥലത്തുവച്ച് നിര്യാതനായി. അബ്രാം സാറായിയെ വിവാഹം കഴിച്ചുവെങ്കിലും സാറായിക്ക് മക്കളുണ്ടായില്ല. ടെറായും അബ്രാമും സാറായിയും ലോട്ടും പിന്നീട് കനാനിലേയ്ക്ക് യാത്ര പുറപ്പെട്ടുവെങ്കിലും ഹറാൻ എന്ന സ്ഥലത്ത് താമസമുറപ്പിച്ചു. ഇവിടെ വച്ച് ടെറാ 205 വയസ്സിൽ മരണമടഞ്ഞു. (Genesis 11:27–11:32) ദൈവം അബ്രാമിനോട് തന്റെ രാജ്യത്തെയും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് താൻ കാണിച്ചുതരുന്ന നാട്ടിലേയ്ക്ക് പോകുവാൻ ആവശ്യപ്പെട്ടു. അബ്രഹാമിന്റെ സന്തതിപരമ്പരകളെ വലിയൊരു രാജ്യമാക്കിമാറ്റാം എന്നും അദ്ദേഹത്തെ അനുഗ്രഹിക്കാം എന്നും അദ്ദേഹത്തിന്റെ നാമം മഹത്തരമാക്കാമെന്നും അദ്ദേഹത്തിനെ അനുഗ്രഹിക്കുന്നവരെയും അനുഗ്രഹിക്കാമെന്നും അദ്ദേഹത്തെ ശപിക്കുന്നവരെ ശപിക്കാമെന്നും ദൈവം വാഗ്ദാനം ചെയ്തു. (Genesis 12:1–3) ഹറാൻ വിട്ട് ഭാര്യ സാറായി അനന്തരവൻ ലോട്ട് ഇവർ സമ്പാദിച്ച സ്വത്തുക്കളും ജനങ്ങളും എന്നിവയോടൊപ്പം യാത്ര പുറപ്പെടുമ്പോൾ അബ്രാമിന് 75 വയസ്സുണ്ടായിരുന്നു. ഇവർ കനാനിലെ ഷെച്ചെം എന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്തു. (Genesis 12:4–6)

അബ്രാം സാറായിയെ ഉപദേശിക്കുന്നു (1896–1902 കാലത്ത് ജെയിംസ് ടിസ്സോ വരച്ചത്)

എബ്രാമും സാറായിയും[തിരുത്തുക]

കനാൻ ദേശത്ത് ക്ഷാമമുണ്ടായതുമൂലം അബ്രാമും ലോട്ടും അവരുടെ കുടുംബങ്ങളും തെക്ക് ഈജിപ്തിലേയ്ക്ക് പോയി. വഴിമദ്ധ്യേ അബ്രാം സാറായിയോട് തന്റെ സഹോദരിയാണെന്ന് ഈജിപ്ത്യരോട് പറയാൻ ആവശ്യപ്പെട്ടു. ഈജിപ്തുകാർ തന്നെ കൊല്ലാതിരിക്കാനായിരുന്നു ഇത്. (Genesis 12:10–13) ഇവർ ഈജിപ്തിൽ പ്രവേശിച്ചപ്പോൾ ഫറവോയുടേ രാജകുമാരന്മാർ സാറായിയുടെ സൗന്ദര്യത്തെപ്പറ്റി ഫറവോയോട് പുകഴ്ത്തിപ്പറയുകയും സാറായി‌യെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. അബ്രാമിന് "കാളകൾ, ആൺ കഴുതകൾ, പരിചാരകർ, പരിചാരികമാർ, പെൺ കഴുതകൾ ഒട്ടകങ്ങൾ" എന്നിവ നൽകപ്പെട്ടു. പക്ഷേ ദൈവം ഫറവോയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മഹാമാരികൾ നൽകി, ഫറവോ ഇതിന് കാരണം കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് (Genesis 12:14–17) സാറായി ഒരു വിവാഹിതയാനെന്നും അബ്രാമിന്റെ ഭാര്യയാണെന്നും കണ്ടെത്തിയപ്പോൾ ഫറവോ ഇവരോട് ഉടൻ തന്നെ തങ്ങളുടേ സാധനങ്ങളുമായി സ്ഥലം വിടാൻ ആവശ്യപ്പെട്ടു. (Genesis 12:18–20)

അബ്രാമും ലോട്ടും വേർപിരിയുന്നു[തിരുത്തുക]

അബ്രാമും ലോട്ടും വേർപിരിയുന്നത് ചിത്രീകരിച്ചിരിക്കുന്നു. വെൻസെസ്ലാസ് ഹോളർ.

ബെതെൽ, ഹായി എന്നീ പ്രദേശങ്ങളിൽ തിരികെയെത്തിയപ്പോൾ അബ്രാമിന്റെയും ലോട്ടിന്റെയും വളർത്തുമൃഗങ്ങൾ ഒരേ പുൽമേടുകളിലായിരുന്നു മേഞ്ഞിരുന്നത് ("കൂടാതെ കനാൻ നിവാസികളും പെരിസൈറ്റുകളും ഇവിടെ താമസിച്ചിരുന്നു"). ഇത് ഈ കുടുംബങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ ഏൽപ്പിച്ചിരുന്ന ഇടയന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇടയന്മാർക്കിടെയിലെ മത്സരം അസഹനീയമായപ്പോൾ അബ്രാം ലോട്ടിനോട് സഹോദരന്മാർക്കിടയിലെ മത്സരം ഒഴിവാക്കാൻ ഒന്നുകിൽ ഇടതുവശത്തോ അല്ലെങ്കിലു വലതുവശത്തോ ഒരു പ്രദേശം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. പക്ഷേ ലോട്ട് കിഴക്ക് ജോർദാൻ സമതലത്തേയ്ക്ക് പോകാൻ തീരുമാനിച്ചു. ഇവിടെ ഭൂമി ഗുണമുള്ളതായിരുന്നു. സോവർ വരെയുള്ള പ്രദേശത്ത് ജല ലഭ്യതയുമുണ്ടായിരുന്നു. ഇദ്ദേഹം സോഡോമിനടുത്തുള്ള സമതലത്തിലെ നഗരങ്ങളിൽ താമസിച്ചു. അബ്രാം തെക്ക് ഹെബ്രോണിലേയ്ക്ക് പോവുകയും മാമ്രേ സമതലത്ത് ദൈവത്തെ ആരാധിക്കുവാനായി ഒരു ബലിക്കല്ല് സ്ഥാപിക്കുകയും ചെയ്തു. (Genesis 13:1–18)

അബ്രാമും സോഡോമും ഗൊമോറയും[തിരുത്തുക]

അബ്രാമും മെൽചിസെഡെക്കും സന്ധിക്കുന്നു (1464–1467 കാലത്ത് ഡൈറിക് ബൗട്ട്സ് എൽഡർ വരച്ചത്)

ജോർദാൻ നദിയിലെ നഗരങ്ങളായ സോഡോമും ഗൊമോറയും എലാമിനെതിരേ കലാപം നടത്തിയപ്പോൾ, (Genesis 14:1–9) എബ്രാമിന്റെ അനന്തരവനായ ലോട്ടിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും തടവുകാരായി എലാമൈറ്റ് സൈന്യം പിടികൂടി. എലാമൈറ്റ് സൈന്യം സോഡോമിലെ രാജാവിനെ വധിച്ചശേഷം കൊള്ളയടിച്ച സമ്പത്ത് പങ്കുവയ്ക്കാനായി വന്നു. (Genesis 14:8–12) ഈ സമയത്ത് ലോട്ടും കുടുംബവും സോഡോം രാജ്യത്തിന്റെ അതിർത്തിയിൽ താമസിച്ചിരുന്നതിനാൽ സൈന്യം ഇവരെ ലക്ഷ്യമിടുകയുണ്ടായി. (Genesis 13:12)

സൈന്യത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ഒരാൾ എബ്രാമിനോട് എന്താണ് നടന്നതെന്ന് വന്നു പറഞ്ഞു. വിവരമറിഞ്ഞപ്പോൾ എബ്രാം പരിശീലനം ലഭിച്ച 318 പരിചാരകരെ കൂട്ടി എലാമൈറ്റ് സൈന്യത്തെ പിന്തുടർന്ന് പോയി. ഈ സൈന്യം സിദ്ദിമിലെ യുദ്ധത്തിനു ശേഷം തളർന്ന സ്ഥിതിയിലായിരുന്നു. ഡാൻ എന്ന സ്ഥലത്തുവച്ച് അബ്രാം തന്റെ സൈന്യത്തെ ഒന്നിലധികം വിഭാഗങ്ങളായി വിഭജിച്ച് രാത്രിയിൽ ആക്രമണം നടത്തി. ഇവർ തടവുകാരെ മോചിപ്പിക്കുക മാത്രമല്ല ദമാസ്കസിനു വടക്കുള്ള ഹൊബായിൽ വച്ച് എലാമൈറ്റ് രാജാവായ ചെഡോർലവോമറെ വധിക്കുകയും ചെയ്തു. ഇവർ ലോട്ടിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്വതന്ത്രരാക്കുകയും സോഡോമിൽ നിന്ന് കടത്തിക്കൊണ്ടുപോയ വസ്തുക്കൾ തിരികെപ്പിടിക്കുകയും ചെയ്തു. (Genesis 14:13–16)

അബ്രാം തിരികെയെത്തിയപ്പോൾ സോഡോമിലെ രാജാവ് (ഇദ്ദേഹത്തെ അബ്രാമിന് പരിചയമുണ്ടായിരുന്നില്ല, സോഡോലിലെ പഴയ രാജാവായിരുന്ന ബെറ, മരിച്ചുപോയിരുന്നു. Genesis 14:10) ഷെവാ താഴ്വാരത്തിൽ വന്ന് ഇദ്ദേഹത്തെ സ്വീകരിച്ചു. സലേമിലെ (ജെറുസലേം) രാജാവായ മെൽച്ചിസെഡെക്കും എല്യോണിന്റെ പുരോഹിതനും ഇദ്ദേഹത്തിന് അപ്പവും വൈനും നൽകുകയും അബ്രാമിനെയും ദൈവത്തെയും ആശീർവദിക്കുകയും ചെയ്തു. അബ്രാം മെൽച്ചിസെഡെക്കിന് തനിക്കു ലഭിച്ചതിന്റെ പത്തിലൊന്ന് നൽകി. സോഡോമിലെ രാജാവ് അബ്രാമിന് സ്വത്തുക്കൾ കൈവശം വയ്ക്കുവാനും തന്റെ ജനങ്ങളെ മാത്രം തിരികെത്തരുവാനും ആവശ്യപ്പെട്ടു. തടവുകാരെ തിരികെ നൽകിയെങ്കിലും അബ്രാം രാജാവിൽ നിന്ന് തനിക്കവകാശപ്പെട്ട പങ്കിൽ കൂടുതൽ പാരിതോഷികങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. (Genesis 14:17–24)

അബ്രഹാമിന്റെ ഉടമ്പടി[തിരുത്തുക]

ദൈവം അബ്രാമിനോട് നക്ഷത്രങ്ങൾ എണ്ണാൻ ആവശ്യപ്പെടുന്നതിന്റെ വെളിപാട് (1860-ൽ മരത്തിൽ കൊത്തിയത് ജൂലിയസ് ഷ്ണോർ വോൺ കരോൾസ്ഫീൽഡ്)

ദൈവം അബ്രാമിന് ഒരു വെളിപാടുനൽകുകയും നക്ഷത്രങ്ങളോളം പിന്തുടർച്ചക്കാരെ നൽകാമെന്ന വാഗ്ദാനം ആവർത്തിക്കുകയും ചെയ്തു. അബ്രാമും ദൈവവും ഒരു ഉടമ്പടിച്ചടങ്ങ് നടത്തി. ഭാവിയിൽ ഇസ്രായേല്യർ ഈജിപ്തിൽ തടവിലാകുമെന്ന് ദൈവം വെളിപ്പെടുത്തി. അബ്രാമിന്റെ അനന്തരതലമുറകൾ കൈവശം വയ്ക്കാൻ പോകുന്ന ഭൂമി ദൈവം വിവരിച്ചു: "കെനൈറ്റുകളുടെയും കെന്നിസൈറ്റുകളുടെയും കാഡ്മൊണൈറ്റുകളുടെയും ഹിറ്റൈറ്റുകളുടെയും പെരിസൈറ്റുകളുടെയും റെഫൈറ്റുകളുടെയും അമോറൈറ്റുകളുടെയും കനാനൈറ്റുകളുടെയും ഗിഋഗാഷൈറ്റുകളുടേയും ജെബൂസൈറ്റുകളുടെയും ഭൂമി.” (ഉൽപ്പത്തി 15)

അബ്രാമും ഹാഗാറും[തിരുത്തുക]

അബ്രഹാമും, സാറായും ഹാഗാറും, 1897-ലെ ബൈബിൾ ചിത്രീകരണത്തിൽ.

കനാനിൽ പത്തുവർഷം താമസിച്ചിട്ടും കുട്ടികളുണ്ടാകാത്ത സ്ഥിതിക്ക് രാജ്യങ്ങളുടെ പിതാമഹനാകുന്നതെങ്ങനെ എന്ന് അബ്രാമും സാറായിയും ചിന്തിച്ചു. സാറായി അപ്പോൾ തന്റെ ഈജിപ്റ്റുകാരിയായ ജോലിക്കാരി ഹാഗാറിനോട് അബ്രഹാമിനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാനും അതിലൂടെ ഗർഭിണിയാകാനും ആവശ്യപ്പെട്ടു. അബ്രാം സമ്മതിക്കുകയും ഹാഗാറുമായി ബന്ധപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി ഹാഗാറും സാറായിയും തമ്മിൽ ശത്രുതയുണ്ടായി. (Genesis 16:1–6)

സാറായിയുമായി വഴക്കിട്ട് ഹാഗാർ ഷൂർ എന്ന സ്ഥലത്തേയ്ക്ക് യാത്ര പുറപ്പെട്ടു. വഴിയിൽ ദൈവത്തിന്റെ മാലാഖ ഹാഗാറിനുമുന്നിൽ ഒരു ഉറവയ്ക്കടുത്തുവച്ച് പ്രത്യക്ഷപ്പെട്ടു. മാലാഖ ഹാഗാറിനോട് തിരികെപ്പോകാനും അവൾ “കാട്ടുകഴുതയെപ്പോലുള്ളൊരു മകന് ജന്മം നൽകുമെന്നും അവന്റെ കൈകൾ മറ്റെല്ലാവർക്കും എതിരായിരിക്കുമെന്നും മറ്റുള്ള എല്ലാവരുടെയും കൈകൾ അവനെതിരായിരിക്കുമെന്നും അവൻ തന്റെ സഹോദരന്മാരുടെ മുന്നിൽ കാണുമെന്നും” പറഞ്ഞു. തന്റെ മകനെ ഇസ്മായേൽ എന്നു വിളിക്കാൻ ദൈവം ഹാഗാറിനോട് ആവശ്യപ്പെട്ടു. ഹാഗാർ ദൈവത്തെ “എൽ-റോയ്” എന്നുവിളിച്ചു. ഉറവയുള്ള കിണർ അന്നുമുതൽ ബീർ ലഹോയ് റോയി എന്നറിയപ്പെടുന്നു എന്നാണ് വിശ്വാസം. ഹാഗാർ ദൈവം പറഞ്ഞതനുസരിച്ച് എബ്രാമിനടുത്തേയ്ക്ക് തിരികെപ്പോയി. ഇഷ്മായേൽ ജനിച്ചപ്പോൾ എബ്രാമിന് എൺപത്തിയാറ് വയസ്സുണ്ടായിരുന്നു. (Genesis 16:7–16)

എബ്രഹാമും സാറായും[തിരുത്തുക]

പതിമൂന്ന് വർഷങ്ങൾക്കുശേഷം എബ്രാമിന് 99 വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ ദൈവം എബ്രാമിന്റെ പുതിയ പേര് പ്രഖ്യാപിച്ചു: “എബ്രഹാം, പല രാജ്യങ്ങളുടെയും പിതാവ്.” എബ്രാം പിന്നീട് ദൈവത്തിന്റെ ഉടമ്പടിയിൽ ചേരാനുള്ള ചടങ്ങ് സ്വീകരിച്ചു (Genesis 15-ൽ നിന്ന്) സാറായിയിൽ നിന്ന് തനിക്ക് ഒരു കുട്ടിയുണ്ടാകാനുള്ള സമയമടുത്തുവരികയായിരുന്നു. അനന്തരാവകാശത്തിലൂടെയോ സ്വീകരിക്കപ്പെടുന്നതിലൂടെയോ ഈ “മഹത്തായ രാജ്യത്തിന്റെ” ഭാഗമാകണമെങ്കിൽ എല്ലാ പുരുഷന്മാരും ചേലാകർമ്മം ചെയ്യണമെന്നും അല്ലെങ്കിൽ ഇത് കരാർ ലംഘനമാകുമെന്നുമാണ് വിശ്വാസം. അതിനുശേഷം ദൈവം സാറായിയുടെ പുതിയ പേര് പ്രഖ്യാപിച്ചു: “സാറാ” എന്ന പേരുനൽകി ദൈവം അവരെ അനുഗ്രഹിച്ചു. അബ്രഹാം ദൈവത്തെ കണ്ടുമുട്ടിയതിനു ശേഷം ഇദ്ദേഹവും കുടുംബത്തിലെ ബാക്കി പുരുഷന്മാരും ചേലാകർമ്മം ചെയ്തു. (Genesis 17:1–27)

dhisijd===അബ്രഹാമിന്റെ മൂന്ന് സന്ദർശകർ===

അബ്രഹാമിന്റെ അപേക്ഷ[തിരുത്തുക]

അബ്രഹാമും അബിമലേക്കും[തിരുത്തുക]

ഐസക്കിന്റെ ജനനം[തിരുത്തുക]

അബ്രഹാമും ഇഷ്മായേലും[തിരുത്തുക]

അബ്രഹാമും ഐസക്കും[തിരുത്തുക]

പിന്നീടുള്ള വർഷങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Genesis 25:9

ഗ്രന്ഥസൂചിക[തിരുത്തുക]

ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value).
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അബ്രഹാം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
മുൻഗാമി
Terah
Leader of Israel Abraham പിൻഗാമി
Isaac


Persondata
NAME Abraham
ALTERNATIVE NAMES
SHORT DESCRIPTION Patriarch of Judaism, Christianity, and Islam
DATE OF BIRTH ?
PLACE OF BIRTH Mesopotamia
DATE OF DEATH ?
PLACE OF DEATH Canaan


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്രഹാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അബ്രഹാം&oldid=3649971" എന്ന താളിൽനിന്ന് ശേഖരിച്ചത്