Jump to content

ഇസ്മാഈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Islamic view of Ishmael എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈസ്മയേൽ (യിശ്മായേൽ)
മരുഭുമിയിൽ ഹാഗേറും ഈസ്മയേൽ "
പ്രവാചകൻ,അറബികളുടെ പിതാവ്,കഅബയുടെ നിർമാതാവ്‌,
Bornകനാൻ
Diedഅറേബ്യ
Honored inഇസ്ലാം
Influencesഅബ്രഹാം

ഇസ്മാഈൽ (യിശ്മായേൽ) (Hebrew: יִשְׁמָעֵאל, Modern Yishma'el Tiberian Yišmāʻēl ISO 259-3 Yišmaˁel; Greek: Ισμαήλ Ismaēl; Latin: Ismael; Arabic: إسماعيل‎ ʾIsmāʿīl) ഇബ്രാഹിമിന്റെ (അബ്രഹാം) ആദ്യ സന്താനമായി ആണ് യഹുദ,ക്രൈസ്തവ,ഇസ്ലാമിക മതങ്ങൾ വിശ്വസിക്കുന്നത്. യഹുദ മത വിശ്വാസം അനുസരിച്ച് ഇസ്മാഈൽ അബ്രഹാമിന് ദാസിയായ ഹാഗേറിൽ (ഹാജറ) [1] ഉണ്ടായ പുത്രൻ ആണ്.ഇസ്മാഈലിനെ ഖുർആൻ സഹനശാലിയായ കുട്ടി [2]എന്ന് പരിചയപ്പെടുത്തുമ്പോൾ ബൈബിൾ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ എന്നാണ് പരിചയപെടുത്തിയത്[3].

ഇസ്മായിൽ നബിയുടെ 12 സന്താനങ്ങളിൽ ഒരാളായ കേദാറിന്റെ വംശമാണ് അറബികളെന്ന് അറിയപ്പെടുന്നത്. ഈ പരമ്പരയിൽ പെട്ടയാളാണ് പ്രവചകൻ മുഹമ്മദ്.

യഹുദ ക്രൈസതവ വിക്ഷണം

[തിരുത്തുക]

ജീവിതം

[തിരുത്തുക]

അബ്രഹാം കാനാൻദേശത്ത്പാർത്തിരുന്ന കാലത്തു അബ്രാമിൻറെ ഭാര്യയായ സാറായിക്ക് മക്കൾ ഇല്ലാത്തതിനാൽ, മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തൻറെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി സാറാ കൊടുത്തു.സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടർന്ന് അവളോടു കാഠിന്യത്തോടെ പെരുമാറാൻ തുടങ്ങി തൻമൂലം ഹാഗർ അവളെ വിട്ടു മരുഭൂമിയിലേക്കു ഓടിപ്പോയി.കാദേശിന്നും ബേരെദിന്നും മദ്ധ്യേ ബേർ-ലഹയീ-രോയീ നീരുറവിൻറെ അരികെ, യഹോവയുടെ ദൂതൻ അവളെ കണ്ടു."സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു". അതിനു ഹാഗാർ ഞാൻ എൻറെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകുകയാകുന്നു എന്നു പറഞ്ഞു.യഹോവയുടെ ദൂതൻ അവളോടു നിൻറെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.യഹോവയുടെ ദൂതൻ പിന്നെയും അവളോടു ഞാൻ നിൻറെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാത്തവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിൻറെ സങ്കടം കേൾക്ക കൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;എന്ന് പറഞ്ഞ് അനുഗ്രഹിച്ചു മടക്കി വിട്ടു.പിന്നെ ഹാഗാർ അബ്രാമിന്റെ ഒരു മകനെ പ്രസവിച്ചു. അപ്പോൾ അബ്രാമിനു എണ്പത്താറു വയസ്സായിരുന്നു.[4]

സാറായിക്ക് യിസ്ഹാക്ക് എന്ന മകൻ ഉണ്ടായപ്പോൾ തൻറെ മകൻ യിസ്ഹാക്കിനോടു കൂടെ ദാസിയുടെ മകൻ അവകാശം ലഭികാതിരിപ്പൻ സാറായി അബ്രാമിനോട് ആവശ്യപെട്ടു.അപ്പോൾ ദൈവം അബ്രാഹാമിനോടു "ബാലൻറെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും കേൾക്ക; യിസ്ഹാക്കിൽ നിന്നുള്ളവരല്ലോ നിൻറെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിൻറെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു".അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും കുട്ടിയെയും കൊടുത്തു ഹാഗാറിനെ അയച്ചു; അവൾ ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.തുരുത്തിയിലെ വെള്ളം തിർന്ന ശേഷം അവൾ കുട്ടിയെ ഒരു തണലിൽ ഇട്ടു.മാറി ഇരുന്നു ഉറക്കെ കരഞ്ഞു.അപ്പോൾ ദൈവത്തിൻറെ ദൂതൻ ആകാശത്തുനിന്നും അവളോടു "ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തു നിന്നു അവൻറെ നിലവിളി കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു". അതിനു ശേഷം ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.അവർ പരാൻ മരുഭൂമിയിൽ പാർത്തു. [5]

വംശാവലി

[തിരുത്തുക]

യിശ്മായേൽ മിസ്രയീം ദേശത്തു നിന്നു ഭാര്യയെ സ്വികരിക്കുകയും അവർക്ക് 12 മക്കൾ ഉണ്ടായി. അവർ ഉല്പത്തി [6]

  1. നെബായോത്ത്,
  2. കേദാർ,
  3. അദ്ബെയേൽ,
  4. മിബ്ശാം,
  5. മിശ്മാ,
  6. ദൂമാ,
  7. മശ്ശാ,
  8. ഹദാദ്,
  9. തേമാ,
  10. യെതൂർ,
  11. നാഫീശ്,
  12. കേദെമാ

അവർ 12 പ്രഭുകന്മാർ ആകുകയും ചെയ്തു . യിശ്മായേൽ 137 വയസിൽ മരിച്ചു

ഇസ്ലാമിക വിക്ഷണം

[തിരുത്തുക]

ജീവിതം

[തിരുത്തുക]

ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബിക്ക് വാർദ്ധക്യകാലത്ത് അദ്ദേഹത്തിന്റെ പ്രാർഥനമൂലം പിറന്ന സന്താനമാണ് ഇസ്മായിൽ. ദൈവകൽപന പ്രകാരം ഇബ്രാഹിം, ഇസ്മായിലിനെ ബലി നൽകുവാൻ സന്നദ്ധനായതായും എന്നാൽ അദ്ദേഹത്തിന്റെ സന്നദ്ധതയിൽ തൃപ്തനായി അല്ലാഹു ബലി തടയുകയും ഒരു ആടിനെ ബലിനൽകുവാൻ കൽപിച്ചതായും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇതിന്റെ അനുസ്മരണമായി മുസ്ലിംകൾ ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ അഘോഷിക്കുന്നു.

പ്രമാണം:Masjidalharam.JPG
കഅബ.

ദൈവകൽപന പ്രകാരം ഇബ്രാഹിം നബി പത്നി ഹാജറായേയും കൈക്കുഞ്ഞായ ഇസ്മാഈലിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചു. ജലത്തിനായി കരഞ്ഞ ഇസ്മായിലിന്റെ കാൽചുവട്ടിൽ മരുഭൂമിയിൽ നിന്നും ജലം പൊട്ടിയൊഴുകി. ഈ ജലം സംസം എന്നറിയപ്പെടുന്നു.പിന്നീട് ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും കൂടി ആ സ്ഥലത്ത് ദൈവനിർദ്ദേശപ്രകാരം ഒരു പള്ളി നിർമ്മിച്ചു. ആ പള്ളി കഅബ എന്നറിയപ്പെടുന്നു.കഅ്ബ പുനർനിർമ്മിക്കുകയാണ് ഇബ് റാഹിം നബിയും മകൻ ഇസ്മാഈൽ നബിയും ചെയ്തത് എന്നാണ് ഇസ്‌ലമിക പണ്ഡിതൻമാരുടെ അഭിപ്രായം.[7] കഅബ കേന്ദ്രീകരിച്ചു ഉണ്ടായ നഗരം മക്ക

അവലംബം

[തിരുത്തുക]
  1. http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId
  2. [1] 37:101
  3. [2] Archived 2016-03-04 at the Wayback Machine. ഉൽപത്തി 16:12
  4. [3] Archived 2016-03-06 at the Wayback Machine. ഉല്പത്തി 16:7-16
  5. [4] Archived 2016-03-05 at the Wayback Machine. ഉല്പത്തി 21:11-13
  6. [5] Archived 2016-03-05 at the Wayback Machine. ഉല്പത്തി 25:12-18
  7. http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഇസ്മാഈൽ&oldid=3752144" എന്ന താളിൽനിന്ന് ശേഖരിച്ചത്