അഡിക്ഷൻ മെഡിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Addiction Medicine Physician
Occupation
NamesAddictionist/Addictionologist,[1][2]
  • Physician
Occupation type
Specialty
Activity sectors
Medicine
Description
Education required
Fields of
employment
Hospitals, Clinics

ആസക്തി ഉളവാക്കുന്ന മയക്കു മരുന്നുകൾ, മദ്യം, നിക്കോട്ടിൻ, കുറിപ്പടി മരുന്നുകള് മറ്റ് നിയമവിരുദ്ധവും ലൈസൻസുള്ളതുമായ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആസക്തി ഉണ്ടാക്കുന്ന പദാർത്ഥങ്ങളുടെ അനാരോഗ്യകരമായ ഉപയോഗം മൂലംഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ രോഗനിർണയം, പ്രതിരോധം, വിലയിരുത്തൽ, ചികിത്സ, വീണ്ടെടുക്കൽ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ഒരു മെഡിക്കൽ ഉപവിഭാഗമാണ് അഡിക്ഷൻ മെഡിസിൻ.[3] പൊതുജനാരോഗ്യം, മനശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, മാനസികാരോഗ്യ കൗൺസിലിംഗ്, സൈക്യാട്രി, ഇന്റേണൽ മെഡിസിൻ എന്നീ മേഖലകളിൽ ആസക്തിയുടെ വിവിധ വശങ്ങൾ ഉൾപ്പെടുന്നതിനാൽ ഈ മെഡിക്കൽ സബ് സ്പെഷ്യാലിറ്റി പലപ്പോഴും മറ്റ് മേഖലകളിലേക്ക് കൂടി കടക്കുന്നു. വിഷാംശം ഇല്ലാതാക്കൽ, പുനരധിവാസം, ദോഷം കുറയ്ക്കൽ, ലഹരിയിൽ നിന്നുള്ള പിൻവാങ്ങൽ അടിസ്ഥാനമാക്കിയുള്ള ചികിത്സ, വ്യക്തിഗതവും ഗ്രൂപ്പ് ചികിത്സകളും, പിൻവാങ്ങലുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ ചികിത്സ, മയക്കുമരുന്ന് ആസക്തിയിലേക്ക് വീണ്ടും എത്താനുള്ള സാധ്യത കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള ദീർഘകാല ചികിത്സകൾ എന്നിവയാണ് ഈ മെഡിക്കൽ ഉപവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില സ്പെഷ്യലിസ്റ്റുകൾ, പ്രാഥമികമായി ഫാമിലി മെഡിസിൻ അല്ലെങ്കിൽ ഇന്റേണൽ മെഡിസിൻ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയവർ, ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി അണുബാധ തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകൾക്കും ചികിത്സ നൽകുന്നു.

ആൽക്കഹോൾ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നു ആസക്തിയുള്ളവർക്കും, പലപ്പോഴും സമാനമായ സ്വഭാവസവിശേഷതകളുള്ളതും ശാസ്ത്രസാഹിത്യത്തിൽ നന്നായി വിവരിച്ചിട്ടുള്ളതുമായ ചൂതാട്ട ആസക്തിയുള്ളവർക്കും ഉള്ള ചികിത്സയുടെ പ്രയോഗത്തെക്കുറിച്ച് ഈ മേഖലയിൽ വിദഗ്ധരായ ഡോക്ടർമാർക്ക് പൊതുവായ ധാരണയുണ്ട്. എന്നാൽ ലൈംഗിക ആസക്തിയും ഇന്റർനെറ്റ് ആസക്തിയും പോലെയുള്ള മറ്റ് ആസക്തി സ്വഭാവങ്ങൾ എന്ന് വിളിക്കപ്പെടുന്നവയുടെ നിർവചനം അല്ലെങ്കിൽ ചികിത്സ സംബന്ധിച്ച് വിദഗ്ദർക്കിടയിൽ യോജിപ്പില്ല, കൂടാതെ അത്തരം പെരുമാറ്റങ്ങൾ ഫിസിയോളജിക്കൽ ടോളറൻസ് അല്ലെങ്കിൽ വിത്ത്ട്രൊവൽ എന്നിവയാൽ സാധാരണയായി അടയാളപ്പെടുത്തപ്പെടുന്നില്ല.

അഡിക്ഷൻ മെഡിസിനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാർ അടിക്ടീവ് രോഗങ്ങളുടെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക പഠനവും പരിശീലനവും നേടുന്നു. അടിക്ടീവ് മേഖലയിൽ സ്പെഷ്യലൈസേഷനിലേക്ക് പോകാൻ രണ്ട് വഴികളുണ്ട് [4] : ഒന്ന് സൈക്യാട്രിക് പാതയിലൂടെയും മറ്റൊന്ന് വൈദ്യശാസ്ത്രത്തിന്റെ മറ്റ് മേഖലകളിലൂടെയും ആണ്. അമേരിക്കൻ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിൻ സൂചിപ്പിക്കുന്നത്, അതിന്റെ അംഗങ്ങളിൽ ഏകദേശം 40% സൈക്യാട്രിസ്റ്റുകളാണ് (MD/DO) എന്നാണ്, ബാക്കിയുള്ളവർ മറ്റ് മേഖലകളിൽ പ്രാഥമിക മെഡിക്കൽ പരിശീലനം നേടിയവരാണ്. [5] 

യുണൈറ്റഡ് സ്റ്റേറ്റ്സിലെ അക്രഡിറ്റേഷൻ[തിരുത്തുക]

2016 മാർച്ചിൽ, അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ് (ABMS) അഡിക്ഷൻ മെഡിസിൻ മേഖലയെ ഒരു പുതിയ മെഡിക്കൽ സബ് സ്പെഷ്യാലിറ്റിയായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. [6] ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ, അഡിക്ഷൻ മെഡിസിനിൽ ഉയർന്ന നിലവാരമുള്ള പരിശീലനം ഉറപ്പാക്കാൻ സ്പെഷ്യലിസ്റ്റ് ബോഡികൾ സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ, രണ്ട് അംഗീകൃത സ്പെഷ്യാലിറ്റി പരീക്ഷകളുണ്ട്. [7] അമേരിക്കൻ ബോർഡ് ഓഫ് സൈക്യാട്രി ആൻഡ് ന്യൂറോളജിയിൽ നിന്നുള്ള അഡിക്ഷൻ സൈക്യാട്രിയിലെ ബോർഡ് സർട്ടിഫിക്കേഷനാണ് ഒന്ന്. [8] അമേരിക്കൻ ബോർഡ് ഓഫ് പ്രിവന്റീവ് മെഡിസിനിൽ നിന്നുള്ള അഡിക്ഷൻ മെഡിസിനിലെ ബോർഡ് സർട്ടിഫിക്കേഷനാണ് മറ്റൊന്ന്. രണ്ടാമത്തേത് പ്രൈമറി ബോർഡ് സർട്ടിഫിക്കേഷനുള്ള എല്ലാ ഫിസിഷ്യൻമാർക്കും ലഭ്യമാണ്, എന്നാൽ ആദ്യത്തേത് ബോർഡ് സർട്ടിഫൈഡ് സൈക്യാട്രിസ്റ്റുകൾക്ക് മാത്രമേ ലഭ്യമാകൂ.

ഓസ്റ്റിയോപതിക് മെഡിസിൻ ഡോക്ടർമാർക്ക് അമേരിക്കൻ ഓസ്റ്റിയോപതിക് അസോസിയേഷൻ (എഒഎ) വഴി ബോർഡ് സർട്ടിഫിക്കേഷൻ തേടാം. ഓസ്റ്റിയോപതിക് മെഡിസിൻ ഡോക്ടർക്ക് അമേരിക്കൻ ഓസ്റ്റിയോപതിക് അസോസിയേഷനിൽ നിന്നുള്ള ന്യൂറോളജി & സൈക്യാട്രി, ഇന്റേണൽ മെഡിസിൻ അല്ലെങ്കിൽ ഫാമിലി പ്രാക്ടീസ് [9] എന്നിവയിൽ പ്രാഥമിക ബോർഡ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കുകയും എഒഎ അംഗീകൃത അഡിക്ഷൻ മെഡിസിൻ ഫെലോഷിപ്പ് പൂർത്തിയാക്കുകയും വേണം. എഒഎ വഴി നടത്തുന്ന ഒരു ബോർഡ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയാൽ അഡിക്ഷൻ മെഡിസിനിൽ അധിക യോഗ്യതയുടെ (CAQ) സർട്ടിഫിക്കറ്റ് നൽകും.

അന്താരാഷ്ട്രതലത്തിൽ അക്രഡിറ്റേഷൻ[തിരുത്തുക]

ഓസ്‌ട്രേലിയയ്ക്കുള്ളിൽ, റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഭാഗമായ അഡിക്ഷൻ മെഡിസിൻ ചാപ്റ്റർ വഴി അഡിക്ഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റുകളെ സാക്ഷ്യപ്പെടുത്തുന്നു. പകരം അവർക്ക് റോയൽ ഓസ്‌ട്രേലിയൻ & ന്യൂസിലാൻഡ് കോളേജ് ഓഫ് സൈക്യാട്രിസ്‌റ്റ്-ലെ സെക്ഷൻ ഓഫ് അഡിക്ഷൻ സൈക്യാട്രിയിൽ അംഗമാകുകയും ചെയ്യാം.

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിനും ഈ വിഷയത്തിൽ സർട്ടിഫിക്കേഷൻ നൽകാൻ കഴിയും.

മെഡിക്കൽ സൊസൈറ്റികൾ[തിരുത്തുക]

  • അമേരിക്കൻ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിൻ (ASAM)

മെഡിക്കൽ ജേണലുകൾ[തിരുത്തുക]

  • ജേണൽ ഓഫ് അഡിക്ഷൻ മെഡിസിൻ (JAM)
  • ജേണൽ ഓഫ് അഡിക്ഷൻസ് നഴ്സിംഗ്
  • ജെഎഎംഎ ന്യൂറോളജി

ഇതും കാണുക[തിരുത്തുക]

  • അഡിക്ഷൻ സൈക്യാട്രി
  • അമേരിക്കൻ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിൻ
  • നാർക്കോളജി

അവലംബം[തിരുത്തുക]

  1. Robert Jean Campbell; Director Gracie Square Hospital and Clinical Professor of Psychiatry Robert Jean Campbell, M.D. (2004). Campbell's Psychiatric Dictionary. Oxford University Press, USA. p. 11. ISBN 978-0-19-515221-0.
  2. Slee (7 October 2009). Slee's Health Care Terms. Jones & Bartlett Publishers. p. 8. ISBN 978-0-7637-8903-9.
  3. The American Board of Preventive Medicine. "Subspecialties: Addiction Medicine". THEABPM.org. Retrieved March 31, 2019.
  4. Editorial Staff. "Specialized Addiction Treatment - Recognizing Special Needs from Addicted Patients". American Addiction Centers (in ഇംഗ്ലീഷ്). Retrieved 2020-09-22.
  5. ASAM - American Society of Addiction Medicine
  6. The American Board of Medical Specialties (March 14, 2016). "ABMS Officially Recognizes Addiction Medicine as a Subspecialty". ABMS.org. Retrieved March 31, 2019.
  7. Schnoll; et al. (1993). "Physician certification in addiction medicine 1986–1990: a four-year experience". J Addict Dis. 12 (1): 123–133. doi:10.1300/j069v12n01_10. PMID 8424964.
  8. Initial Certification - Subspecialties
  9. Family Practice certification from the American Osteopathic Association]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • ലാറ്റ്, നോലിൻ; കാതറിൻ കോണിഗ്രേവ്, ജെയിൻ മാർഷൽ, ജോൺ സോണ്ടേഴ്‌സ്, ഇ. ജെയ്ൻ മാർഷൽ, ഡേവിഡ് നട്ട് (2009) അഡിക്ഷൻ മെഡിസിൻ . ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്.
  • സൈക്കഡെലിക് മെഡിസിൻ: ന്യൂ എവിടൻസ് ഫോർ ഹാലൂസിനോജൻസ് ആൻഡ് ട്രീറ്റ്മെന്റ്സ് വാല്യം. 2. മൈക്കൽ ജെ. വിൻകെൽമാനും തോമസ് ബി. റോബർട്ട്സും (എഡിറ്റർമാർ) (2007). വെസ്റ്റ്പോർട്ട്, CT: പ്രേഗർ/ഗ്രീൻവുഡ്. അധ്യായം 1, ഹാൽപെർൺ, ജോൺ എച്ച്. "Hallucinogens in the Treatment of Alcoholism and Other Addictions (മദ്യപാനത്തിന്റെയും മറ്റ് ആസക്തികളുടെയും ചികിത്സയിൽ ഹാലുസിനോജനുകൾ)", അധ്യായം 2, യെൻസൻ, റിച്ചാർഡ്, ഡ്രയർ, ഡോണ, "Addiction, Despair, and the Soul: Successful Psychedelic Psychotherapy: A Case Study (ആസക്തി, നിരാശ, ആത്മാവ്: വിജയകരമായ സൈക്കഡെലിക് സൈക്കോതെറാപ്പി: ഒരു കേസ്)" അധ്യായം 4. ആൽപ്പർ, ആർ. കെന്നത്ത്, ലോത്സോഫ്, ഹോവാർഡ് എസ്. "The Use of Ibogaine in the Treatment of Addictions (ആസക്തികളുടെ ചികിത്സയിൽ ഇബോഗൈൻ ഉപയോഗം)", അധ്യായം 6. മാബിറ്റ്, ജാക്വസ്. "Ayahuasca in the Treatment of Addictions (ആസക്തികളുടെ ചികിത്സയിൽ അയാഹുവാസ്ക)".
  • ഹ്യൂസ് എൽഡി (2012). "How should healthcare students view addiction and substance abuse? (ആരോഗ്യ സംരക്ഷണ വിദ്യാർത്ഥികൾ ആസക്തിയെയും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെയും എങ്ങനെ കാണണം?)" സ്കോട്ടിഷ് യൂണിവേഴ്സിറ്റി മെഡിക്കൽ ജേർണൽ . EPub 001.
  • "അഡിക്ഷൻ സീരീസ്" (മൂന്ന് ഭാഗങ്ങൾ). ദി ലാൻസെറ്റ് (2012).

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡിക്ഷൻ_മെഡിസിൻ&oldid=3928707" എന്ന താളിൽനിന്ന് ശേഖരിച്ചത്