രക്തപ്പകർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്തപ്പകർച്ച
Plastic bag 0.5–0.7 liters containing packed red blood cells in citrate, phosphate, dextrose, and adenine (CPDA) solution
Plastic bag with 0.5–0.7 liters containing packed red blood cells in citrate, phosphate, dextrose, and adenine (CPDA) solution

ഒരു വ്യക്തിയുടെ രക്തചംക്രമണത്തിലേക്ക് രക്തമോ രക്ത ഉൽപന്നങ്ങളോ ഇൻട്രാവീനസായി കയറ്റിവിടുന്ന പ്രക്രിയയാണ് രക്തപ്പകർച്ച അല്ലെങ്കിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്ന് അറിയപ്പെടുന്നത്.[1] രക്തത്തിലെ നഷ്ടപ്പെട്ട ഘടകങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനായി വിവിധ മെഡിക്കൽ അവസ്ഥകൾക്ക് ട്രാൻസ്ഫ്യൂഷൻ ഉപയോഗിക്കുന്നു. ആദ്യകാല രക്തപ്പകർച്ചകളിൽ മുഴുവൻ രക്തവും ഉപയോഗിച്ചിരുന്നു, എന്നാൽ ആധുനിക വൈദ്യശാസ്ത്രം സാധാരണയായി ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്ലെറ്റുകൾ, മറ്റ് രക്തം കട്ടപിടിക്കൽ ഘടകങ്ങൾ എന്നിവ പോലുള്ള രക്തത്തിന്റെ ഘടകങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.

ഹീമോഗ്ലോബിൻ അടങ്ങിയിട്ടുള്ള ചുവന്ന രക്താണുക്കൾ (RBC) ശരീരകോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നതിൽ പങ്ക് വഹിക്കുന്നു. രക്തപ്പകർച്ചയ്ക്ക് ശ്വേത രക്താണുക്കൾ സാധാരണയായി ഉപയോഗിക്കാറില്ല, പക്ഷേ അവ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്, മാത്രമല്ല അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകളും മറ്റ് പ്രധാന വസ്തുക്കളും അടങ്ങിയിട്ടുള്ള രക്തത്തിലെ "മഞ്ഞ കലർന്ന" ദ്രാവക ഭാഗമാണ് പ്ലാസ്മ, ഇത് ഒരു ബഫറായി പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കുന്നതിൽ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകൾ, ഇത് ശരീരത്തിൽ നിന്ന് രക്തസ്രാവം തടയുന്നു. ഈ ഘടകങ്ങൾ അറിയപ്പെടുന്നതിന് മുമ്പ്, രക്തം ഒറ്റഘടകം മാത്രമാണെന്നായിരുന്നു ഡോക്ടർമാർ വിശ്വസിച്ചിരുന്നത്. ഈ ശാസ്ത്രീയ തെറ്റിദ്ധാരണ കാരണം, പൊരുത്തമില്ലാത്ത രക്തം കൈമാറ്റം ചെയ്യപ്പെട്ടതിനാൽ നിരവധി രോഗികൾ മരിച്ചിട്ടുണ്ട്.

മെഡിക്കൽ ഉപയോഗങ്ങൾ[തിരുത്തുക]

റെഡ് സെൽ ട്രാൻസ്ഫ്യൂഷൻ[തിരുത്തുക]

രോഗിക്ക് ക്യാനുലയിലൂടെ രക്തപ്പകർച്ച നടത്തുന്നു
രക്തപ്പകർച്ച പ്രക്രിയയിൽ ബാങ്ക് ചെയ്ത രക്തം
Blood bag during a blood transfusion procedure
വ്യക്തിയിലേക്ക് രക്തപ്പകർച്ച നടക്കുന്നതിന് അനുസരിച്ച് ബാഗ് സാവധാനം കാലിയാകുന്നു.

ചരിത്രപരമായി, ഹീമോഗ്ലോബിന്റെ അളവ് 100g/L ന് താഴെയോ ഹീമാറ്റോക്രിറ്റ് 30% ൽ താഴെയോ വരുമ്പോൾ ചുവന്ന രക്താണുക്കളുടെ ട്രാൻസ്ഫ്യൂഷൻ ആയ റെഡ് സെൽ ട്രാൻസ്ഫ്യൂഷൻ പരിഗണിക്കപ്പെട്ടിരുന്നു.[2][3] നൽകുന്ന ഓരോ യൂണിറ്റ് രക്തത്തിനും അപകടസാധ്യതകൾ ഉള്ളതിനാൽ, 70 മുതൽ 80 ഗ്രാം/ലി വരെ, അല്ലെങ്കിൽ അതിലും താഴെയുള്ള ട്രിഗർ ലെവൽ ഇപ്പോൾ സാധാരണയായി ഉപയോഗിക്കാറുണ്ട്, കാരണം ഇത് രോഗികളിൽ മികച്ച ഫലങ്ങൾ കാണിക്കുന്നു. [4][5] ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്തസ്രാവമില്ലാത്ത ആളുകൾക്ക് ഒരു യൂണിറ്റ് രക്തം മതിയാകും, ഈ ചികിത്സയ്ക്ക് ശേഷം രോഗലക്ഷണങ്ങളും ഹീമോഗ്ലോബിൻ സാന്ദ്രതയും വീണ്ടും വിലയിരുത്തുന്നു.[4] മോശം ഓക്സിജൻ സാച്ചുറേഷൻ ഉള്ള രോഗികൾക്ക് കൂടുതൽ രക്തം ആവശ്യമായി വന്നേക്കാം.[4] കൂടുതൽ ഗുരുതരമായ അനീമിയ ഉള്ളപ്പോൾ മാത്രമേ രക്തപ്പകർച്ച ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പ് നൽകുന്നത് വലിയ അളവിൽ നൽകിയാൽ ഫലം കൂടുതൽ വഷളാകുമെന്നതിന്റെ തെളിവാണ്.[6] നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളുള്ള ആളുകൾക്ക് രക്തപ്പകർച്ച പരിഗണിക്കാം.[3] ഇരുമ്പിന്റെ കുറവ് മൂലം രോഗികൾക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിലും ഹൃദയ സംബന്ധമായ സ്ഥിരതയുള്ള സന്ദർഭങ്ങളിൽ, ഫലപ്രാപ്തിയും സുരക്ഷയും അടിസ്ഥാനമാക്കി, പാരന്റൽ അയൺ പരിഗണിക്കുന്നു.[7] മറ്റ് രക്ത ഉൽപന്നങ്ങൾ ആവശ്യമായ സമയത്ത് നൽകുന്നു, ഉദാ, കട്ടപിടിക്കുന്നതിനുള്ള കുറവുകൾ ചികിത്സിക്കാൻ.

നടപടിക്രമം[തിരുത്തുക]

ഇൻട്രാവീനസ് രക്തപ്പകർച്ചയുടെ ചിത്രീകരണം

രോഗിയുടെ ശരീരത്തിലേക്ക് രക്തം അല്ലെങ്കിൽ രക്ത ഉത്പ്പന്നങ്ങൾ കടത്തുന്നതിന് മുമ്പ്, രക്ത ഉൽപന്നങ്ങളുടെ ഗുണനിലവാരം, അനുയോജ്യത, സ്വീകർത്താവിന്റെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ആരോഗ്യ സേവന ദാതാക്കൾ നിരവധി നടപടികൾ കൈക്കൊള്ളുന്നു. 2012-ൽ, 70% രാജ്യങ്ങളിൽ ദേശീയ രക്തനയം നിലവിലുണ്ടായിരുന്നു, കൂടാതെ 69% രാജ്യങ്ങളിലും രക്തപ്പകർച്ചയുടെ സുരക്ഷയും ഗുണനിലവാരവും ഉൾക്കൊള്ളുന്ന പ്രത്യേക നിയമനിർമ്മാണം ഉണ്ടായിരുന്നു.[8]

രക്ത ദാനം[തിരുത്തുക]

കൈമാറ്റം ചെയ്യപ്പെടേണ്ട രക്തത്തിന്റെ ഉറവിടം ഒന്നുകിൽ സ്വീകർത്താവ് (ഓട്ടോലോഗസ് ട്രാൻസ്ഫ്യൂഷൻ), അല്ലെങ്കിൽ മറ്റാരെങ്കിലും (അലോജെനിക് അല്ലെങ്കിൽ ഹോമോലോഗസ് ട്രാൻസ്ഫ്യൂഷൻ) ആകാം. രണ്ടാമത്തേത് ആദ്യത്തേതിനേക്കാൾ വളരെ സാധാരണമാണ്. മറ്റൊരാളുടെ രക്തം ഉപയോഗിക്കുന്ന നടപടിക്രമം ആദ്യം ആരംഭിക്കേണ്ടത് രക്തദാനത്തിലൂടെയാണ്. രക്ത ദാനത്തിൽ, ഞരമ്പിലൂടെ ലഭിക്കുന്ന മുഴുവൻ രക്തം സാധാരണയായി ആൻറിഓകോഗുലന്റുമായി കലർത്തുന്നു. ഒന്നാം ലോക രാജ്യങ്ങളിൽ, രക്ത ദാനം ചെയ്തത് ആര് എന്നത് സാധാരണയായി സ്വീകർത്താവിന് അജ്ഞാതമാണ്, എന്നാൽ രക്തബാങ്കിലെ ഉൽപ്പന്നങ്ങളുടെ സംഭാവന, പരിശോധന, ഘടകങ്ങളായി വേർതിരിക്കൽ, സംഭരണം, സ്വീകർത്താവിന് നൽകൽ എന്നിവയുടെ മുഴുവൻ ചക്രത്തിലൂടെ ആരുടെ രക്തം ആർക്ക് ഉപയോഗിച്ചു എന്നത് വ്യക്തിഗതമായി കണ്ടെത്താനാകും. രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗ സംക്രമണം അല്ലെങ്കിൽ ട്രാൻസ്ഫ്യൂഷൻ പ്രതികരണം കൈകാര്യം ചെയ്യാനും അന്വേഷണത്തിനും ഇത് സഹായിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിൽ, ദാതാവിനെ, സാധാരണയായി ഒരു കുടുംബാംഗത്തെ കൊണ്ടുവന്ന്  രക്തപ്പകർച്ചയ്ക്ക് തൊട്ടുമുമ്പ് ദാനം ചെയ്യുന്നു.

ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച് മാത്രം തുടയ്ക്കുന്നത് അല്ലെങ്കിൽ ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച ശേഷം ആൻറിസെപ്റ്റിക് ഉപയോഗിച്ച് തുടയ്ക്കുന്നത് കൊണ്ട് ദാതാവിന്റെ രക്തത്തിലെ മലിനീകരണം കുറയ്ക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല.[9]

പഠനങ്ങൾ കാണിക്കുന്നത്, രക്തദാനത്തിനുള്ള പ്രധാന പ്രേരണകൾ സാമൂഹികം (ഉദാഹരണത്തിന്, പരോപകാരം, നിസ്വാർത്ഥത, ചാരിറ്റി) ആണ്, അതേസമയം രക്തദാനത്തിനുള്ള പ്രധാന തടസ്സങ്ങളിൽ ഭയം, അവിശ്വാസം,[10][11] അല്ലെങ്കിൽ ചരിത്രപരമായ സന്ദർഭങ്ങളിൽ വംശീയ വിവേചനം എന്നിവ ഉൾപ്പെടുന്നു.[11]

പ്രോസസ്സിംഗും പരിശോധനയും[തിരുത്തുക]

photograph of a bag containing one unit of fresh frozen plasma
ഫ്രഷ് ഫ്രോസൺ പ്ലാസ്മയുടെ ഒരു യൂണിറ്റ് അടങ്ങിയ ഒരു ബാഗ്

ദാനം ചെയ്യപ്പെടുന്ന രക്തം സാധാരണയായി അത് ശേഖരിച്ച ശേഷം പ്രോസസ്സിംഗിന് വിധേയമാക്കുന്നു. ശേഖരിച്ച രക്തം പിന്നീട് ചുവന്ന രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ, ആൽബുമിൻ പ്രോട്ടീൻ, കട്ടപിടിക്കുന്ന ഘടകം, ക്രയോപ്രെസിപിറ്റേറ്റ്, ഫൈബ്രിനോജൻ കോൺസെൻട്രേറ്റ്, ഇമ്യൂണോഗ്ലോബുലിൻസ് (ആന്റിബോഡികൾ) എന്നിങ്ങനെ വിവിധ രക്ത ഘടകങ്ങളായി വേർതിരിക്കുന്നു. അഫെറെസിസ് എന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെ ചുവന്ന രക്ത കോശങ്ങൾ, പ്ലാസ്മ, പ്ലേറ്റ്ലെറ്റുകൾ എന്നിവ മാത്രമായി ദാനം ചെയ്യാവുന്നതാണ്.

  • രക്തപ്പകർച്ചയുടെ പഴയ രീതിയിലാണ് ഗ്ലാസ് ഉപയോഗിക്കുന്നത്.
    ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ദാനം ചെയ്യുന്ന എല്ലാ രക്തവും ട്രാൻസ്ഫ്യൂഷൻ-ട്രാൻസ്മിസിബിൾ അണുബാധകൾക്കായി പരിശോധിക്കണമെന്ന് ശുപാർശ ചെയ്യുന്നു. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ട്രെപോണിമ പല്ലിഡം (സിഫിലിസ്) കൂടാതെ, ട്രിപനോസോമ ക്രൂസി (ചഗാസ് രോഗം), പ്ലാസ്മോഡിയം സ്പീഷീസ് (മലേറിയ) എന്നിവ പോലുള്ള രക്ത വിതരണത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന മറ്റ് അണുബാധകളും ഇതിൽ ഉൾപ്പെടുന്നു.[12] ഡബ്ല്യുഎച്ച്ഒ പറയുന്നത് അനുസരിച്ച്, 10 രാജ്യങ്ങൾക്ക് ദാനം ചെയ്ത എല്ലാ രക്തത്തിലെയും എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കിൽ സിഫിലിസ് എന്നിവയിൽ ഒന്നോ അതിലധികമോ പരിശോധിക്കാൻ കഴിയില്ല എന്നാണ്.[13] ടെസ്റ്റിംഗ് കിറ്റുകൾ എല്ലായ്പ്പോഴും ലഭ്യമല്ല എന്നതാണ് ഇതിന് ഒരു പ്രധാന കാരണം.[13] അതുമൂലം, ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ രക്തപ്പകർച്ചയിലൂടെ പകരുന്ന അണുബാധകളുടെ വ്യാപനം വളരെ കൂടുതലാണ്.[13]
  • രോഗിക്ക് അനുയോജ്യമായ രക്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദാനം ചെയ്ത എല്ലാ രക്തവും എബിഒ രക്തഗ്രൂപ്പ് സിസ്റ്റത്തിനും ആർഎച്ച് രക്തഗ്രൂപ്പ് സിസ്റ്റത്തിനും വേണ്ടി പരിശോധിക്കണം.[14]
  • കൂടാതെ, ചില രാജ്യങ്ങളിൽ പ്ലേറ്റ്‌ലെറ്റ് ഉൽപന്നങ്ങൾ ബാക്‌ടീരിയൽ അണുബാധയ്‌ക്കായി പരിശോധിക്കപ്പെടുന്നു, കാരണം മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതിനാൽ ഇവയ്ക്ക് മലിനീകരണത്തിനുള്ള ഉയർന്ന സാധ്യതയുണ്ട്.[15][16] അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ എച്ച്ഐവി പോലുള്ള ചില പ്രതിരോധശേഷി കുറവുള്ള സ്വീകർത്താക്കൾക്ക് നൽകിയാൽ അപകടസാധ്യതയുള്ളതിനാൽ സൈറ്റോമെഗലോവൈറസിന്റെ (സിഎംവി) സാന്നിധ്യം പരിശോധിക്കപ്പെടാം. എന്നിരുന്നാലും, എല്ലാ രക്തവും സിഎംവി- ക്കായി പരിശോധിക്കപ്പെടുന്നില്ല.[17]
  • ശുദ്ധീകരണത്തിലൂടെ വെളുത്ത രക്താണുക്കൾ നീക്കം ചെയ്യുന്നതാണ് ല്യൂക്കോസൈറ്റ് കുറയ്ക്കൽ എന്ന് അറിയപ്പെടുന്നത്. ല്യൂക്കോറെഡ്യൂസ്ഡ് രക്ത ഉൽപന്നങ്ങൾ എച്ച്എൽഎ അലോഇമ്മ്യൂണൈസേഷൻ (പ്രത്യേക രക്തഗ്രൂപ്പുകൾക്കെതിരായ ആന്റിബോഡികളുടെ വികസനം), ഫീബ്രൈൽ നോൺ-ഹീമോലിറ്റിക് ട്രാൻസ്ഫ്യൂഷൻ പ്രതികരണം, സൈറ്റോമെഗലോവൈറസ് അണുബാധ, പ്ലേറ്റ്ലെറ്റ് ട്രാൻസ്ഫ്യൂഷൻ റിഫ്രാക്റ്റോറിനസ് എന്നിവയ്ക്ക് കാരണമാകില്ല.[18]
  • ഉദാഹരണത്തിന്, യുവി എക്സ്പോഷറും റൈബോഫ്ലേവിൻ ചേർക്കുന്നതും ഉൾപ്പെടുന്ന പ്രക്രീയ, രക്ത ഉൽപന്നങ്ങളിലെ രോഗാണുക്കളെ (വൈറസുകൾ, ബാക്ടീരിയകൾ, പരാന്നഭോജികൾ, വെളുത്ത രക്താണുക്കൾ) നിർജ്ജീവമാക്കുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[19][20][21] ദാനം ചെയ്ത രക്ത ഉൽപന്നങ്ങളിൽ വെളുത്ത രക്താണുക്കൾ നിർജ്ജീവമാക്കുന്നതിലൂടെ, ഗ്രാഫ്റ്റ്-വേഴ്സസ്-ഹോസ്റ്റ് രോഗം (TA-GvHD) തടയുന്നതിനുള്ള ഒരു മാർഗ്ഗമായി റൈബോഫ്ലേവിനും യുവി ലൈറ്റ് ട്രീറ്റ്മെന്റും ഗാമാ-റേഡിയേഷനെ മാറ്റിസ്ഥാപിക്കും.[22][23][24]

അനുയോജ്യത പരിശോധന[തിരുത്തുക]

ലേബൽ ചെയ്ത ബ്ലഡ് ബാഗിന്റെ ചിത്രീകരണം

ഒരു സ്വീകർത്താവിന് രക്തം നല്കുന്നതിന് മുമ്പ്, ദാതാവും സ്വീകർത്താവും തമ്മിലുള്ള അനുയോജ്യത പരിശോധന നടത്തണം. രക്തം നൽകുന്നതിന് മുമ്പുള്ള ആദ്യപടി സ്വീകർത്താവിന്റെ രക്തം ടൈപ്പ് ചെയ്ത് ഗ്രൂപ്പ് ആർഎച്ച് നില എന്നിവ നിർണ്ണയിക്കലാണ്. ദാതാവിന്റെ രക്തവുമായി പ്രതിപ്രവർത്തിച്ചേക്കാവുന്ന ഏതെങ്കിലും ആന്റിബോഡികൾക്കായി സാമ്പിൾ പിന്നീട് പരിശോധിക്കുന്നു.[25] ഇത് പൂർത്തിയാക്കാൻ ഏകദേശം 45 മിനിറ്റ് എടുക്കും (ഉപയോഗിക്കുന്ന രീതിയെ ആശ്രയിച്ച്). രക്തബാങ്ക് വിദഗ്ധർ രോഗിയുടെ പ്രത്യേക ആവശ്യകതകളും (ഉദാ: കഴുകിയതോ, റേഡിയേഷൻ ചെയ്തതോ അല്ലെങ്കിൽ സിഎംവി നെഗറ്റീവ് രക്തത്തിന്റെ ആവശ്യകത) രോഗിയുടെ ചരിത്രവും അവർ മുമ്പ് ആന്റിബോഡികളും മറ്റേതെങ്കിലും സീറോളജിക്കൽ അപാകതകളും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നുമെല്ലാം പരിശോധിക്കുന്നു.

ഏറ്റവും പ്രസക്തമായ മനുഷ്യ രക്തഗ്രൂപ്പ് സിസ്റ്റങ്ങളിലേക്കുള്ള രോഗിയുടെ ആന്റിബോഡികൾ കണ്ടെത്തുന്നതിനുള്ള ആന്റിബോഡി പാനലിന്റെ വ്യാഖ്യാനം.

ഒരു പോസിറ്റീവ് സ്‌ക്രീൻ ഒരു ആന്റിബോഡി പാനൽ/അന്വേഷണം ക്ലിനിക്കലി പ്രാധാന്യമുള്ളതാണോ എന്ന് നിർണ്ണയിക്കാൻ ആവശ്യപ്പെടുന്നു. ഒരു ആന്റിബോഡി പാനലിൽ ദാതാക്കളിൽ നിന്നുള്ള വാണിജ്യപരമായി തയ്യാറാക്കിയ ഗ്രൂപ്പ് ഒ റെഡ് സെൽ സസ്പെൻഷനുകൾ അടങ്ങിയിരിക്കുന്നു, അവ സാധാരണയായി കാണപ്പെടുന്നതും ക്ലിനിക്കലി പ്രാധാന്യമുള്ളതുമായ അലോആൻറിബോഡികളുമായി പൊരുത്തപ്പെടുന്ന ആന്റിജനുകൾക്കായി ഫിനോടൈപ്പ് ചെയ്തിരിക്കുന്നു. ദാതാവിന്റെ കോശങ്ങൾക്ക് ഹോമോസൈഗസ് (ഉദാ: K+k+), ഹെറ്ററോസൈഗസ് (K+k-) എക്സ്പ്രഷൻ അല്ലെങ്കിൽ വിവിധ ആന്റിജനുകളുടെ (K−k−) എക്സ്പ്രഷൻ ഉണ്ടാകാം. പരിശോധിക്കപ്പെടുന്ന എല്ലാ ദാതാക്കളുടെ കോശങ്ങളുടെയും ഫിനോടൈപ്പുകൾ ഒരു ചാർട്ടിൽ കാണിച്ചിരിക്കുന്നു. രോഗിയുടെ സീറം വിവിധ ദാതാക്കളുടെ കോശങ്ങൾക്കെതിരെ പരിശോധിക്കുന്നു. ദാതാവിന്റെ കോശങ്ങൾക്കെതിരായ രോഗിയുടെ സീറത്തിന്റെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, ഒന്നോ അതിലധികമോ ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഒരു പാറ്റേൺ പ്രത്യക്ഷപ്പെടും. എല്ലാ ആന്റിബോഡികളും ക്ലിനിക്കലി പ്രാധാന്യമുള്ളവയല്ല). രോഗിക്ക് ക്ലിനിക്കലി പ്രാധാന്യമുള്ള ഒരു ആന്റിബോഡി വികസിച്ചാൽ, ഭാവിയിൽ രക്തപ്പകർച്ച നടത്തുപോൾ പ്രതിപ്രവർത്തനങ്ങൾ തടയുന്നതിന് രോഗിക്ക് ആന്റിജൻ-നെഗറ്റീവ് അരുണ രക്താണുക്കൾ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആന്റിബോഡി അന്വേഷണത്തിന്റെ ഭാഗമായി നേരിട്ടുള്ള ആന്റിഗ്ലോബുലിൻ ടെസ്റ്റും (കൂംബ്സ് ടെസ്റ്റ്) നടത്തുന്നു.[26]

ആൻറിബോഡി ഇല്ലെങ്കിൽ, സ്വീകർത്താവിന്റെ സീറവും ദാതാവ് ആർബിസിയും സ്പിൻ ക്രോസ്മാച്ച് അല്ലെങ്കിൽ കമ്പ്യൂട്ടർ സഹായത്തോടെയുള്ള ക്രോസ്മാച്ച് നടത്തുന്നു. സ്പിൻ രീതിയിൽ, ഒരു ടെസ്റ്റ് ട്യൂബിൽ ദാതാക്കളുടെ കോശങ്ങളുടെ 3-5% സസ്പെൻഷന്റെ ഡ്രോപ്പിനെതിരെ പേഷ്യന്റ് സീറത്തിന്റെ രണ്ട് തുള്ളി ഇട്ട് ഒരു സെറോഫ്യൂജിൽ കറക്കുന്നു. ടെസ്റ്റ് ട്യൂബിലെ അഗ്ലൂറ്റിനേഷൻ അല്ലെങ്കിൽ ഹീമോലിസിസ് (അതായത്, പോസിറ്റീവ് കൂംബ്സ് ടെസ്റ്റ്) ഒരു നല്ല പ്രതികരണമാണ്, അങ്ങനെ സംഭവിച്ചാൽ യൂണിറ്റ് ട്രാൻസ്ഫ്യൂസ് ചെയ്യാൻ പാടില്ല.

ഒരു ആന്റിബോഡി സംശയിക്കുന്നുവെങ്കിൽ, ഡോണർ യൂണിറ്റുകളെ ഫിനോടൈപ്പ് ചെയ്തുകൊണ്ട് അനുബന്ധ ആന്റിജനിനായി ആദ്യം പരിശോധിക്കണം. റിയാക്‌റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും പരിശോധന എളുപ്പമാക്കുന്നതിനും ആന്റിഗ്ലോബുലിൻ/ഇൻഡയറക്ട് ക്രോസ്മാച്ച് ടെക്‌നിക് ഉപയോഗിച്ച് 37 ഡിഗ്രി സെൽഷ്യസിൽ ആന്റിജൻ നെഗറ്റീവ് യൂണിറ്റുകൾ രോഗിയുടെ പ്ലാസ്മയ്‌ക്കെതിരെ പരീക്ഷിക്കുന്നു.

ഹീമോഗ്ലോബിൻ കുറയാനുള്ള സാധ്യത, ക്രോസ്മാച്ച് ചെയ്യാത്ത രക്തം ട്രാൻസ്ഫ്യൂഷൻ ചെയ്യുന്നതിനുള്ള അപകടസാധ്യതയെ മറികടക്കുന്ന അടിയന്തിര സന്ദർഭങ്ങളിൽ, ക്രോസ്മാച്ചിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ O- നെഗറ്റീവ് രക്തം ഉപയോഗിക്കുന്നു, തുടർന്ന് കഴിയുന്നത്ര വേഗം ക്രോസ്മാച്ച് ചെയ്യുന്നു. പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഒ-നെഗറ്റീവ് ഉപയോഗിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ രക്തപ്പകർച്ചയ്ക്ക് മുമ്പുള്ള സാമ്പിൾ ലബോറട്ടറിക്ക് ലഭിക്കുന്നതാണ് അഭികാമ്യം, അതിനാൽ രോഗിയുടെ യഥാർത്ഥ രക്തഗ്രൂപ്പ് നിർണ്ണയിക്കാനും അലോആൻറിബോഡികൾ പരിശോധിക്കാനും സ്ക്രീനിങ് നടത്താം.

റെഡ് സെൽ (എറിത്രോസൈറ്റ്) ട്രാൻസ്ഫ്യൂഷനുള്ള എബിഒ, ആർഎച്ച് സിസ്റ്റത്തിന്റെ അനുയോജ്യത[തിരുത്തുക]

എബിഒ, ആർഎച്ച് സിസ്റ്റം ഉപയോഗിച്ച് ദാതാവും സ്വീകർത്താവും തമ്മിലുള്ള രക്തപ്പകർച്ചയിൽ സാധ്യമായ പൊരുത്തങ്ങൾ ഈ ചാർട്ട് കാണിക്കുന്നു.

ദാതാവ്
ഒ- ഒ+ ബി- ബി+ എ- എ+ എബി- എബി+
സ്വീകർത്താവ് എബി+
എബി-
എ+
എ-
ബി+
ബി-
ഒ+
ഒ-

പ്രത്യാഘാതങ്ങൾ[തിരുത്തുക]

ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷാ കാര്യങ്ങളിൽ ഫാർമസ്യൂട്ടിക്കൽ വിജിലൻസ് മേൽനോട്ടം വഹിക്കുന്നതുപോലെ, രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും സുരക്ഷ ഹീമോവിജിലൻസ് മേൽനോട്ടം വഹിക്കുന്നു. ഹീമോവിജിലൻസ് രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട അനാവശ്യ സംഭവങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനും, രക്തപ്പകർച്ചയുടെ സുരക്ഷയും ഫലപ്രാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.[27] യുകെയിൽ ഈ ഡാറ്റ ശേഖരിക്കുന്നത് എസ്എച്ച്ഒടി (സീരിയസ് ഹസാഡ്സ് ഓഫ് ട്രാൻസ്ഫ്യൂഷൻ) എന്ന സ്വതന്ത്ര സംഘടനയാണ്.[28]

രക്ത ഉൽപന്നങ്ങളുടെ കൈമാറ്റം നിരവധി സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവയിൽ പലതും രോഗപ്രതിരോധമോ പകർച്ചവ്യാധിയോ ആയി തരംതിരിക്കാം. സംഭരണ സമയത്ത് ഗുണമേന്മ നശിക്കാൻ സാധ്യതയുണ്ടോ എന്നതിനെ കുറിച്ച് തർക്കമുണ്ട്.[29]

രോഗപ്രതിരോധ പ്രതികരണം[തിരുത്തുക]

  • അക്യൂട്ട് ഹീമോലിറ്റിക് റിയാക്ഷൻസ്- എസ്എച്ച്ഒടി (സീരിയസ് ഹസാഡ്സ് ഓഫ് ട്രാൻസ്ഫ്യൂഷൻ) അനുസരിച്ച് അക്യൂട്ട് ഹീമോലിറ്റിക് റിയാക്ഷൻസ് എന്നതിനെ നിർവചിച്ചിരിക്കുന്നത് "പനി, രക്തപ്പകർച്ചയുടെ 24 മണിക്കൂറിനുള്ളിൽ ഹീമോലിസിസിന്റെ മറ്റ് ലക്ഷണങ്ങൾ; ഹീമോഗ്ലോബിൻ ഇടിവ്, ലാക്റ്റേറ്റ് ഡീഹൈഡ്രജനേസിന്റെ വർദ്ധനവ് (LDH), പോസിറ്റീവ് ഡയറക്ട് ആന്റിഗ്ലോബുലിൻ ടെസ്റ്റ് (DAT), പോസിറ്റീവ് ക്രോസ്മാച്ച്" എന്നിവ ആയാണ്.[30] ആന്റിബോഡികൾ ദാതാവിന്റെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതാണ് ഇതിന് കാരണം. മിക്കപ്പോഴും ഇത് സംഭവിക്കുന്നത് ക്ലറിക്കൽ പിശകുകൾ അല്ലെങ്കിൽ അനുചിതമായ എബിഒ ബ്ലഡ് ടൈപ്പിംഗും ക്രോസ്മാച്ചിംഗും കാരണമാണ്. പനി, വിറയൽ, നെഞ്ചുവേദന, നടുവേദന,[31] രക്തസ്രാവം, വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസതടസ്സം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. സംശയം തോന്നിയാൽ, രക്തപ്പകർച്ച ഉടനടി നിർത്തണം, ഹീമോലിസിസിന്റെ സാന്നിധ്യം പരിശോധിക്കാൻ രക്തം പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സ സഹായകരമാണ്. ഹീമോലിറ്റിക് പ്രതികരണത്തിന്റെ (പിഗ്മെന്റ് നെഫ്രോപ്പതി) ഫലങ്ങൾ കാരണം വൃക്ക തകരാറ് സംഭവിക്കാം.[32] രക്തപ്പകർച്ച പ്രതിപ്രവർത്തനത്തിന്റെ തീവ്രത, രക്തം സ്വീകരിക്കുന്ന ദാതാവിന്റെ ആന്റിജന്റെ അളവ്, ദാതാവിന്റെ ആന്റിജനുകളുടെ സ്വഭാവം, സ്വീകർത്താവിന്റെ ആന്റിബോഡികളുടെ സ്വഭാവം, അളവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.[31]
  • രക്തപ്പകർച്ചയ്ക്ക് ശേഷം 24 മണിക്കൂറിനു ശേഷം ഡിലേയ്ഡ് ഹീമോലിറ്റിക് പ്രതികരണങ്ങൾ സംഭവിക്കുന്നു. രക്തപ്പകർച്ചയുടെ 28 ദിവസത്തിനുള്ളിൽ അവ സാധാരണയായി സംഭവിക്കുന്നു. രക്തപ്പകർച്ചയ്ക്ക് മുമ്പുള്ള പരിശോധനയിൽ കണ്ടെത്താനാകാത്ത, രക്തപ്പകർച്ച ആരംഭിക്കുന്നതിന് മുമ്പുള്ള കുറഞ്ഞ അളവിലുള്ള ആന്റിബോഡികൾ; അല്ലെങ്കിൽ ട്രാൻസ്ഫ്യൂസ് ചെയ്ത രക്തത്തിലെ ആന്റിജനിനെതിരെ ഒരു പുതിയ ആന്റിബോഡിയുടെ വികസനം മൂലം ഇത് സംഭവിക്കാം. രക്തചംക്രമണത്തിൽ നിന്ന് കരളിലേക്കും പ്ലീഹയിലേക്കുമുള്ള മാക്രോഫേജുകൾ ഉപയോഗിച്ച് ചുവന്ന രക്താണുക്കൾ നീക്കം ചെയ്യപ്പെടുന്നു, ഇത് എക്സ്ട്രാവാസ്കുലർ ഹീമോലിസിസിലേക്ക് നയിക്കുന്നു. ഈ പ്രക്രിയ സാധാരണയായി ആന്റി-ആർഎച്ച്, ആന്റി-കിഡ് ആന്റിബോഡികൾ വഴി നടക്കുന്നു. എന്നിരുന്നാലും, അക്യൂട്ട് ഹീമോലിറ്റിക് ട്രാൻസ്ഫ്യൂഷൻ പ്രതികരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരത്തിലുള്ള ട്രാൻസ്ഫ്യൂഷൻ പ്രതികരണം കുറവാണ്.[31]
  • ഫീബ്രൈൽ നോൺഹെമോലിറ്റിക് പ്രതികരണങ്ങൾ, അലർജി ട്രാൻസ്ഫ്യൂഷൻ പ്രതികരണങ്ങൾക്കൊപ്പം, ഏറ്റവും സാധാരണമായ രക്തപ്പകർച്ച പ്രതികരണമാണ്.[18] ദാതാവിന്റെ രക്തത്തിലെ വെളുത്ത രക്താണുക്കൾ, കോശജ്വലന രാസ സിഗ്നലുകൾ പുറത്തുവിടുന്നതിനാലോ അല്ലെങ്കിൽ സ്വീകർത്താവിന്റെ വെളുത്ത രക്താണുക്കളെ ആക്രമിക്കുന്നതിനാലോ ഇത് സംഭവിക്കുന്നു. [31] ഇത്തരത്തിലുള്ള പ്രതികരണം ഏകദേശം 7% രക്തപ്പകർച്ചകളിൽ സംഭവിക്കുന്നു. പനി സാധാരണയായി അധികം നീണ്ടുനിൽക്കില്ല, അത് ആന്റിപൈറിറ്റിക്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഉൽപന്ന യൂണിറ്റുകളിൽ നിന്ന് ദാതാവിന്റെ വെളുത്ത കോശങ്ങളുടെ ഫിൽട്ടറേഷൻ - ല്യൂക്കോറെഡക്ഷൻ എന്നിവ ഇപ്പോൾ വ്യാപകമായി ചെയ്യുന്നതിന് ഇതാണ് കാരണം.[18]
  • ഐജിഇ ആൻറി-അലർജൻ ആന്റിബോഡികൾ മൂലമാണ് അലർജി ട്രാൻസ്ഫ്യൂഷൻ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. ആന്റിബോഡികൾ അതിന്റെ ആന്റിജനുകളുമായി ബന്ധിക്കുമ്പോൾ, മാസ്റ്റ് സെല്ലുകളിൽ നിന്നും ബാസോഫിലുകളിൽ നിന്നും ഹിസ്റ്റമിൻ പുറത്തുവിടുന്നു. ദാതാവിന്റെയോ സ്വീകർത്താവിന്റെയോ ഭാഗത്തുനിന്നുള്ള ഐജിഇ ആന്റിബോഡികൾ അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകും. ഹേ ഫീവർ പോലുള്ള അലർജി രോഗങ്ങളുള്ള രോഗികളിൽ ഇത് സാധാരണമാണ്. രോഗിക്ക് ചൊറിച്ചിൽ അനുഭവപ്പെടാം, പക്ഷേ ലക്ഷണങ്ങൾ സാധാരണയായി സൗമ്യമാണ്, രക്തപ്പകർച്ച നിർത്തി ആന്റി ഹിസ്റ്റാമൈൻസ് നൽകുന്നതിലൂടെ അവസ്ഥ നിയന്ത്രിക്കാനാകും.[31]
  • ഐജിഎ ആന്റി പ്ലാസ്മ പ്രോട്ടീൻ ആന്റിബോഡികൾ മൂലമുണ്ടാകുന്ന അപൂർവമായ ജീവൻ അപകടപ്പെടുത്തുന്ന അലർജി അവസ്ഥകളാണ് അനാഫൈലക്റ്റിക് പ്രതികരണങ്ങൾ. സെലക്ടീവ് ഇമ്യൂണോഗ്ലോബുലിൻ എ കുറവുള്ള രോഗികൾക്ക്, ദാതാവിന്റെ പ്ലാസ്മയിലെ ഐജിഎ ആന്റിബോഡികൾ മൂലമാണ് പ്രതികരണം ഉണ്ടാകുന്നത്. രോഗിക്ക് പനി, ശ്വാസംമുട്ടൽ, ചുമ, ശ്വാസതടസ്സം, ഷോക്ക് എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടാകാം. എപിനെഫ്രിൻ ഉപയോഗിച്ചുള്ള അടിയന്തിര ചികിത്സ ഇതിന് ആവശ്യമാണ്.[31]
  • രക്തപ്പകർച്ചയ്ക്കു ശേഷമുള്ള പോസ്റ്റ് ട്രാൻസ്ഫ്യൂഷൻ പർപുര വളരെ അപൂർവമായ ഒരു സങ്കീർണതയാണ്, ഇത് രക്ത ഉൽപന്ന കൈമാറ്റത്തിന് ശേഷം സംഭവിക്കുന്നു, ഇത് ദാതാവിന്റെയും സ്വീകർത്താവിന്റെയും പ്ലേറ്റ്‌ലെറ്റുകളുടെ എച്ച്പിഎ (ഹ്യൂമൻ പ്ലേറ്റ്‌ലെറ്റ് ആന്റിജൻ) യ്ക്ക് നേരെയുള്ള രോഗിയുടെ രക്തത്തിലെ ആന്റിബോഡികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രോട്ടീൻ ഇല്ലാത്ത സ്വീകർത്താക്കൾക്ക് മുൻകാല രക്തപ്പകർച്ചയിൽ നിന്നോ മുൻ ഗർഭധാരണങ്ങളിൽ നിന്നോ ഈ പ്രോട്ടീനിലേക്ക് സംവേദനക്ഷമത ഉണ്ടാകുന്നു, ത്രോംബോസൈറ്റോപീനിയ, ചർമ്മത്തിൽ രക്തസ്രാവം എന്നിവ ഉണ്ടാകാം, കൂടാതെ ചർമ്മത്തിന് പർപ്പുര എന്നറിയപ്പെടുന്ന പർപ്പിൾ നിറവ്യത്യാസം കാണിക്കാനും കഴിയും. ഇൻട്രാവീനസ് ഇമ്യൂണോഗ്ലോബുലിൻ (IVIG) ഇതിന്റെ ചികിത്സയാണ്.[31][33]
  • ട്രാൻസ്ഫ്യൂഷൻ റിലേറ്റഡ് അക്യൂട്ട് ലംഗ് ഇൻജുറി (ട്രാലി) എന്നത് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോമിന് (എആർഡിഎസ്) സമാനമായ ഒരു സിൻഡ്രോം ആണ്, ഇത് പ്ലാസ്മ അടങ്ങിയ രക്ത ഉൽപ്പന്നം രക്തപ്പകർച്ചയ്ക്കിടെ അല്ലെങ്കിൽ രക്ത പകർച്ചയ്ക്ക് ശേഷം 6 മണിക്കൂറിനുള്ളിൽ വികസിക്കുന്നു. ഇത്തരത്തിലുള്ള പ്രതികരണത്തിൽ പനി, ഹൈപ്പോടെൻഷൻ, ശ്വാസതടസ്സം, ടാക്കിക്കാർഡിയ എന്നിവ പലപ്പോഴും സംഭവിക്കുന്നു. കൃത്യമായ രോഗനിർണയം നടത്താൻ, രക്തപ്പകർച്ചയ്ക്ക് 6 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകണം, ഹൈപ്പോക്സീമിയ ഉണ്ടായിരിക്കണം, ബൈലാറ്ററൽ ഇൻഫിൽട്രേഷന്റെ റേഡിയോഗ്രാഫിക് തെളിവുകൾ ഉണ്ടായിരിക്കണം, കൂടാതെ ലെഫ്റ്റ് ഏട്രിയൽ ഹൈപ്പർടെൻഷന്റെ (ദ്രാവക ഓവർലോഡ്) തെളിവുകൾ ഉണ്ടാകരുത്.[34] 5 മുതൽ 10% വരെ മരണനിരക്ക് ഉള്ള ഈ അവസ്ഥ 15% രക്തപ്പകർച്ച രോഗികളിൽ സംഭവിക്കുന്നു. സ്വീകർത്താക്കളുടെ അപകടസാധ്യത ഘടകങ്ങളിൽ അവസാനഘട്ട കരൾ രോഗം, സെപ്സിസ്, ഹെമറ്റോളജിക്കൽ മാലിഗ്നൻസികൾ, സെപ്സിസ്, വെന്റിലേഷനിലുള്ള രോഗികൾ എന്നിവ ഉൾപ്പെടുന്നു. ഹ്യൂമൻ ന്യൂട്രോഫിൽ ആന്റിജനുകൾ (എച്ച്എൻഎ), ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജനുകൾ (എച്ച്എൽഎ) എന്നിവയോട് പ്രതികരിക്കുന്ന ആന്റിബോഡികൾ ഇത്തരത്തിലുള്ള ട്രാൻസ്ഫ്യൂഷൻ പ്രതികരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സ സഹായകരമാണ്.[35]
  • ട്രാൻസ്ഫ്യൂഷൻ റിലേറ്റഡ് സർക്കുലേറ്ററി ഓവർലോഡ് (TACO) എന്നത് രക്തപ്പകർച്ച അവസാനിച്ച് 6 മണിക്കൂറിനുള്ളിൽ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്, എലവേറ്റഡ് ബ്രെയിൻ നാട്രിയൂററ്റിക് പെപ്റ്റൈഡ് (BNP), എലവേറ്റഡ് സെൻട്രൽ വെനസ് പ്രഷർ (CVP), ഇടത് ഹൃദയസ്തംഭനത്തിന്റെ തെളിവ്, നല്ല ദ്രാവക ബാലൻസ് തെളിവ്, കൂടാതെ/അല്ലെങ്കിൽ പൾമണറി എഡിമയുടെ റേഡിയോഗ്രാഫിക് തെളിവുകൾ എന്നിവയിൽ മൂന്നെണ്ണം ഉൾക്കൊള്ളുന്ന, ഒരു സാധാരണ അവസ്ഥയാണ്.[34]
  • ട്രാൻസ്ഫ്യൂഷൻ റിലേറ്റഡ് ഗ്രാഫ്റ്റ് വേഴ്സസ് ഹോസ്റ്റ് ഡിസീസ് രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികളിൽ പതിവായി സംഭവിക്കാറുണ്ട്, ദാതാവിന്റെ ടി സെല്ലുകൾ ഇല്ലാതാക്കുന്നതിൽ സ്വീകർത്താവിന്റെ ശരീരം പരാജയപ്പെടുന്നതിനാലാണ് ഇത് ഉണ്ടാകുന്നത്. ഇതിൽ ദാതാവിന്റെ ടി സെല്ലുകൾ സ്വീകർത്താവിന്റെ സെല്ലുകളെ ആക്രമിക്കുന്നു. രക്തപ്പകർച്ചയ്ക്ക് ശേഷം ഒരാഴ്ചയ്ക്ക് ശേഷം ഇത് സംഭവിക്കുന്നു.[31] പനി, ചുണങ്ങു, വയറിളക്കം എന്നിവ പലപ്പോഴും ഇത്തരത്തിലുള്ള രക്തപ്പകർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണനിരക്ക് ഉയർന്നതാണ്, 89.7% രോഗികളും 24 ദിവസത്തിന് ശേഷം മരിക്കുന്നു. രോഗപ്രതിരോധ ചികിത്സയാണ് ചികിത്സയുടെ ഏറ്റവും സാധാരണമായ മാർഗ്ഗം.[36] ടി കോശങ്ങൾ സ്വീകർത്താവിന്റെ കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് തടയുന്നതിന് ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് രക്ത ഉൽപന്നങ്ങളുടെ റേഡിയേഷനും ല്യൂക്കോറെഡക്ഷനും ആവശ്യമാണ്.[31]

അണുബാധ[തിരുത്തുക]

വലിയ അളവിൽ ചുവന്ന രക്താണുക്കളുടെ ഉപയോഗം അണുബാധയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. [37] അപൂർവ സന്ദർഭങ്ങളിൽ, രക്ത ഉൽപന്നങ്ങൾ ബാക്ടീരിയയാൽ മലിനമാകുന്നു. ഇത് ട്രാൻസ്ഫ്യൂഷൻ-ട്രാൻസ്മിറ്റഡ് ബാക്ടീരിയൽ ഇൻഫെക്ഷൻ എന്നറിയപ്പെടുന്ന ഒരു ജീവൻ അപകടപ്പെടുത്തുന്ന അണുബാധയ്ക്ക് കാരണമാകും. 2002-ലെ കണക്കനുസരിച്ച്, 50,000 പ്ലേറ്റ്‌ലെറ്റ് ട്രാൻസ്‌ഫ്യൂഷനിൽ 1, 500,000 ചുവന്ന രക്താണുക്കളുടെ ട്രാൻസ്‌ഫ്യൂഷനിൽ 1 എന്നിങ്ങനെയാണ് ഗുരുതരമായ ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത കണക്കാക്കുന്നത്.[38]

രക്ത ഉൽപന്ന മലിനീകരണം, അപൂർവ്വമാണെങ്കിലും, യഥാർത്ഥ അണുബാധയേക്കാൾ സാധാരണമാണ്. മറ്റ് രക്ത ഉൽപന്നങ്ങളെ അപേക്ഷിച്ച് പ്ലേറ്റ്‌ലെറ്റുകൾ പലപ്പോഴും മലിനമാകാനുള്ള കാരണം, അവ ചെറിയ സമയത്തേക്ക് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നു എന്നതാണ്. കൂടുതൽ ദൈർഘ്യമുള്ള പ്രത്യേകിച്ചും 5 ദിവസത്തിൽ കൂടുതൽ ഉള്ള സംഭരണത്തിലും മലിനീകരണം സാധാരണമാണ്. മലിനീകരണത്തിന്റെ ഉറവിടങ്ങളിൽ ദാതാവിന്റെ രക്തം, ദാതാവിന്റെ ചർമ്മം, ഫ്ളെബോടോമിസ്റ്റിന്റെ ചർമ്മം, കണ്ടേനറുകൾ എന്നിവ ഉൾപ്പെടുന്നു. മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് രക്തദാന കേന്ദ്രങ്ങളിലും ലബോറട്ടറികളിലും നിരവധി തന്ത്രങ്ങൾ നിലവിലുണ്ട്. ട്രാൻസ്ഫ്യൂഷൻ-ട്രാൻസ്മിറ്റഡ് ബാക്ടീരിയൽ അണുബാധയുടെ കൃത്യമായ രോഗനിർണ്ണയത്തിൽ സ്വീകർത്താവിൽ (ഒരു ബദൽ രോഗനിർണയം കൂടാതെ) ഒരു പോസിറ്റീവ് കൾച്ചർ തിരിച്ചറിയുന്നതും ദാതാവിന്റെ രക്തത്തിലും അതേ ജീവിയെ തിരിച്ചറിയുന്നതും ഉൾപ്പെടുന്നു.

1980-കളുടെ മധ്യത്തിൽ തുടങ്ങി ദാതാവിന്റെ രക്തത്തിന്റെ എച്ച്ഐവി പരിശോധന നിർബന്ധമായതോടെ രക്തപ്പകർച്ചയ്ക്കിടെ എച്ച്ഐവി പകരുന്നത് ഗണ്യമായി കുറഞ്ഞു. ദാതാവിന്റെ രക്തത്തിന്റെ മുൻകാല പരിശോധനയിൽ എച്ച്ഐവിയ്ക്കുള്ള ആന്റിബോഡികളുടെ പരിശോധന മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നിരുന്നാലും, ഒളിഞ്ഞിരിക്കുന്ന അണുബാധ ("വിൻഡോ പിരീഡ്", അതിൽ ഒരു വ്യക്തി രോഗിയാണ്, പക്ഷേ ആന്റിബോഡികൾ വികസിപ്പിക്കാൻ സമയമില്ല) കാരണം എച്ച്ഐവി സെറോപോസിറ്റീവ് രക്തത്തിന്റെ പല കേസുകളും കണ്ടെത്താനാകാതെ പോകുന്നു. എച്ച്‌ഐവി-1 ആർഎൻഎയ്‌ക്കായുള്ള ന്യൂക്ലിക് ആസിഡ് പരിശോധനയുടെ വികസനം ദാതാവിന്റെ രക്തത്തിലെ സെറോപോസിറ്റിവിറ്റിയുടെ നിരക്ക് 3 ദശലക്ഷം യൂണിറ്റിൽ 1 ആയി കുറച്ചു. എച്ച്ഐവി പകരുന്നത് എച്ച്ഐവി അണുബാധയുണ്ട് എന്ന് അർത്ഥമാക്കണമെന്നില്ല എന്നതിനാൽ, രണ്ടാമത്തേത് ഇപ്പോഴും കുറഞ്ഞ നിരക്കിൽ സംഭവിക്കാം.

ട്രാൻസ്ഫ്യൂഷൻ വഴി ഹെപ്പറ്റൈറ്റിസ് സി പകരുന്നത് നിലവിൽ 2 ദശലക്ഷം യൂണിറ്റിൽ 1 എന്ന നിരക്കിലാണ്. ആൻറിബോഡികൾക്കായി സ്‌ക്രീൻ ചെയ്യാനുള്ള കഴിവും ദാതാവിന്റെ രക്തത്തിലെ വൈറൽ ആർഎൻഎ ന്യൂക്ലിക് ആസിഡ് പരിശോധനയും ഈ കുറഞ്ഞ നിരക്കിന് കാരണമായി കണക്കാക്കപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ്, ചഗാസ് രോഗം, സൈറ്റോമെഗലോവൈറസ് അണുബാധകൾ (ഇമ്മ്യൂണോ കോംപ്രോമൈസ്ഡ് സ്വീകർത്താക്കളിൽ), എച്ച്ടിഎൽവി, ബേബേസിയ എന്നിവയും പകരുന്ന മറ്റ് അണുബാധകളിൽ ഉൾപ്പെടുന്നു.

കാര്യക്ഷമതയില്ലായ്മ[തിരുത്തുക]

ഏറ്റവും സാധാരണയായി കൈമാറ്റം ചെയ്യപ്പെടുന്ന ഉൽപ്പന്നം ആയ ചുവന്ന രക്താണുക്കൾക്ക് (ആർബിസി) സംഭരണ സമയത്ത് സംഭവിക്കുന്ന ബയോകെമിക്കൽ, ബയോമെക്കാനിക്കൽ മാറ്റങ്ങളുടെ ഒരു ശ്രേണിമൂലം കേടുപാടുകൾ സംഭവിക്കുന്നത് ട്രാൻസ്ഫ്യൂഷൻ ഫലപ്രാപ്തി കുറയാൻ കാരണമാകും. ഇത് ടിഷ്യു ഓക്സിജനേഷന്റെ പ്രവർത്തനക്ഷമതയും കഴിവും കുറയ്ക്കും.[39] രക്തപ്പകർച്ചയ്ക്കുശേഷം ചില ബയോകെമിക്കൽ മാറ്റങ്ങൾ പഴയപടിയാകുമെങ്കിലും,[40] ബയോമെക്കാനിക്കൽ മാറ്റങ്ങൾ പഴയപടി ആകാനുള്ള സാധ്യത കുറവാണ്,[41] പുനരുജ്ജീവന ഉൽപ്പന്നങ്ങൾക്ക് ഈ പ്രതിഭാസത്തെ വേണ്ടത്ര മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.[42] നൽകിയിട്ടുള്ള ഉൽപ്പന്ന യൂണിറ്റിന്റെ പ്രായം രക്തപ്പകർച്ചയുടെ ഫലപ്രാപ്തിയിൽ ഒരു ഘടകമാണോ എന്നതിനെക്കുറിച്ച് തർക്കമുണ്ട്, പ്രത്യേകിച്ചും "പഴയ" രക്തം നേരിട്ടോ അല്ലാതെയോ സങ്കീർണതകളുടെ സാധ്യത വർദ്ധിപ്പിക്കുമോ എന്നതിനെക്കുറിച്ച്.[43][44] ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പഠനങ്ങൾ സ്ഥിരത പുലർത്തിയിട്ടില്ല,[45] ചില പഠനങ്ങൾ പഴയ രക്തത്തിന്റെ ഫലപ്രാപ്തി കുറവാണെന്ന് കാണിക്കുന്നു, എന്നാൽ മറ്റുള്ള പഠനങ്ങൾ അത്തരം വ്യത്യാസം കാണിക്കുന്നില്ല.

പ്ലേറ്റ്‌ലെറ്റുകളുടെ രക്തപ്പകർച്ചകൾ വളരെ കുറവാണെങ്കിലും (ആർബിസിയുമായി താരതമ്യപ്പെടുത്തുമ്പോൾ), പ്ലേറ്റ്‌ലെറ്റ് സംഭരണത്തിലെ കേടുപാടുകളും ഫലപ്രാപ്തി നഷ്ടവും ഒരു ആശങ്കയാണ്.[46]

മറ്റുള്ളവ[തിരുത്തുക]

  • ഇൻട്രാ-ഓപ്പറേറ്റീവ് രക്തപ്പകർച്ചയും കാൻസർ ആവർത്തനവും തമ്മിലുള്ള ബന്ധം വൻകുടൽ കാൻസറിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.[47] ശ്വാസകോശ അർബുദത്തിൽ, ഇൻട്രാ-ഓപ്പറേറ്റീവ് രക്തപ്പകർച്ച അർബുദത്തിന്റെ നേരത്തെയുള്ള ആവർത്തനം, മോശ അതിജീവന നിരക്ക്, ശ്വാസകോശ ഛേദിക്കലിനു ശേഷമുള്ള മോശം ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[48][49] രക്തപ്പകർച്ച മൂലമുണ്ടാകുന്ന രോഗപ്രതിരോധവ്യവസ്ഥയുടെ പരാജയം, രക്തപ്പകർച്ചയുമായി പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന 10-ലധികം വ്യത്യസ്ത കാൻസർ തരങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.[50] അലോജെനിക് രക്തപ്പകർച്ച, ലിംഫോസൈറ്റ്-ടി സെറ്റ്, മൈലോയ്ഡ്-ഡെറൈവ്ഡ് സപ്രസർ സെല്ലുകൾ (എംഡിഎസ്‌സി), ട്യൂമർ-അസോസിയേറ്റഡ് മാക്രോഫേജുകൾ (ടിഎഎം), നാച്ചുറൽ കില്ലർ സെല്ലുകൾ (എൻകെസി), ഡെൻഡ്രിറ്റിക് സെല്ലുകൾ (ഡിസികൾ) എന്നിവയുൾപ്പെടെ അഞ്ച് പ്രധാന സംവിധാനങ്ങളിലൂടെ സ്വീകർത്താവിന്റെ പ്രതിരോധത്തെ സഹായിക്കും.[50]
  • രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട വോളിയം ഓവർലോഡ് ഒരു സാധാരണ സങ്കീർണതയാണ്. ഹൃദ്രോഗമോ വൃക്കരോഗമോ ഉള്ളവരിൽ ഇത് പ്രത്യേകിച്ചും സംഭവിക്കുന്നു. അപര്യാപ്തമായ ഫലപ്രാപ്തി കാരണം റെഡ് സെൽ ട്രാൻസ്ഫ്യൂഷൻ ആവർത്തിക്കേണ്ടിവരുമ്പോൾ വോളിയം ഓവർലോഡിലേക്ക് നയിച്ചേക്കാം (മുകളിൽ കാണുക). ചികിത്സാ ഗുണം നൽകാൻ സാധാരണയായി വലിയ അളവുകൾ ആവശ്യമാണ് എന്നതിനാൽ പ്ലാസ്മ ട്രാൻസ്ഫ്യൂഷൻ പലപ്പോഴും വോളിയം ഓവർലോഡിന് കാരണമാകുന്നു.
  • രക്തപ്പകർച്ച, സൈറ്റോറെഡക്റ്റീവ് സർജറി, എച്ച്ഐപിഇസി എന്നിവയ്ക്ക് ശേഷം മോശമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[51]
  • സാധാരണ തണുത്ത ഊഷ്മാവിൽ സൂക്ഷിക്കപ്പെടുന്ന വലിയ അളവിലുള്ള രക്തം ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ രക്തപ്പകർച്ചയിലൂടെ ഹൈപ്പോഥെർമിയ ഉണ്ടാകാം. ശരീരത്തിന്റെ പ്രധാന ഊഷ്മാവ് 32 ഡിഗ്രി വരെ താഴാം. രക്തപ്പകർച്ചയ്ക്ക് മുമ്പ് രക്തത്തെ അന്തരീക്ഷ ഊഷ്മാവിലേക്ക് ചൂടാക്കിക്കൊണ്ടാണ് പ്രതിരോധം നടത്തേണ്ടത്.
  • വലിയ അളവിൽ ചുവന്ന രക്താണുക്കൾ ഉള്ള ട്രാൻസ്ഫ്യൂഷൻ, കഠിനമായ രക്തസ്രാവം കൂടാതെ/അല്ലെങ്കിൽ ട്രാൻസ്ഫ്യൂഷൻ അപര്യാപ്തത (മുകളിൽ കാണുക), രക്തസ്രാവത്തിനുള്ള ചായ്വ് എന്നിവയിലേക്ക് നയിച്ചേക്കാം.
  • രക്തത്തിൽ സംഭരിച്ചിരിക്കുന്ന സിട്രേറ്റ് ബൈകാർബണേറ്റായി വിഘടിക്കുന്നതിനാൽ വൻതോതിലുള്ള രക്തപ്പകർച്ചയ്ക്കിടെ മെറ്റബോളിക് ആൽക്കലോസിസ് സംഭവിക്കാം.
  • വൻതോതിലുള്ള രക്തപ്പകർച്ചയിൽ ഹൈപ്പോകാൽസെമിയ ഉണ്ടാകാം. കാൽസ്യം അളവ് 0.9 mmol/L ൽ താഴെ ആയാൽ ചികിത്സിക്കണം.[52]
  • കായികതാരങ്ങൾ, മയക്കുമരുന്നിന് അടിമകൾ അല്ലെങ്കിൽ സൈനിക ഉദ്യോഗസ്ഥർമുതലായവർ ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതിനും അല്ലെങ്കിൽ ഡ്യൂട്ടി സമയങ്ങളിൽ യഥാക്രമം സജീവമായും ജാഗ്രതയോടെയും തുടരുക തുടങ്ങിയ കാരണങ്ങളാൽ ബ്ലഡ് ഡോപ്പിംഗ് പലപ്പോഴും ഉപയോഗിക്കുന്നു. എന്നിരുന്നാലും അറിവില്ലായ്മയും അനുഭവപരിചയത്തിന്റെ അഭാവവും രക്തപ്പകർച്ചയെ പെട്ടെന്നുള്ള മരണമാക്കി മാറ്റും. ഉദാഹരണത്തിന്, വ്യക്തികൾ ശീതീകരിച്ച രക്ത സാമ്പിൾ അവരുടെ സിരകളിൽ നേരിട്ട് കടത്തുമ്പോൾ, ഈ തണുത്ത രക്തം അതിവേഗം ഹൃദയത്തിൽ എത്തുന്നു, അവിടെ അത് ഹൃദയത്തിന്റെ യഥാർത്ഥ വേഗതയെ തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിലേക്കും പെട്ടെന്നുള്ള മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

ഉപയോഗത്തിന്റെ ആവൃത്തി[തിരുത്തുക]

ആഗോളതലത്തിൽ ഒരു വർഷത്തിൽ ഏകദേശം 85 ദശലക്ഷം യൂണിറ്റ് ചുവന്ന രക്താണുക്കൾ കൈമാറ്റം ചെയ്യപ്പെടുന്നു.[3]

ചരിത്രം[തിരുത്തുക]

രക്തചംക്രമണത്തെക്കുറിച്ചുള്ള വില്യം ഹാർവിയുടെ പരീക്ഷണങ്ങളിൽ നിന്ന് ആരംഭിച്ച്, 17-ാം നൂറ്റാണ്ടിൽ മൃഗങ്ങൾ തമ്മിലുള്ള രക്തപ്പകർച്ചയിൽ വിജയിച്ചതോടെയാണ് രക്തപ്പകർച്ചയെക്കുറിച്ചുള്ള കാര്യമായ ഗവേഷണം ആരംഭിക്കുന്നത്. എന്നിരുന്നാലും അതിനും മുമ്പ് തന്നെ രക്ത പകർച്ചയ്ക്കുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. മൃഗങ്ങളുടെ രക്തം മനുഷ്യരിലേക്ക് മാറ്റാനുള്ള ഡോക്ടർമാരുടെ തുടർച്ചയായ ശ്രമങ്ങൾ പലപ്പോഴും മാരകമായ ഫലങ്ങൾ നൽകിയിട്ടുണ്ട്.[53]

ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പയ്ക്ക് "ലോകത്തിൽ ആദ്യമായി രക്തപ്പകർച്ച നടത്തിയതായി" ചിലപ്പോൾ പറയപ്പെടുന്നു, അദ്ദേഹത്തിന്റെ വൈദ്യനായ ജിയാകോമോ ഡി സാൻ ജെനെസിയോ അദ്ദേഹത്തെ 10 വയസ്സുള്ള മൂന്ന് ആൺകുട്ടികളുടെ രക്തം (വായയിലൂടെ) കുടിപ്പിച്ചു. മാർപാപ്പയെപ്പോലെ ആൺകുട്ടികളും പിന്നീട് മരിച്ചു. എന്നിരുന്നാലും, ഈ കഥയുടെ തെളിവുകൾ വിശ്വസനീയമല്ല.[54]

ആദ്യകാല ശ്രമങ്ങൾ[തിരുത്തുക]

ഇൻകാസ്[തിരുത്തുക]

ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വിജയകരമായ രക്തപ്പകർച്ചകൾ 1500-കളിൽ ഇൻകാകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.[55] സ്പാനിഷുകാർ പതിനാറാം നൂറ്റാണ്ടിൽ എത്തിയപ്പോൾ അവർ രക്തപ്പകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.[56] ആൻഡിയൻ മേഖലയിലെ തദ്ദേശവാസികൾക്കിടയിൽ O തരം രക്തത്തിന്റെ വ്യാപനം അർത്ഥമാക്കുന്നത്, പൊരുത്തമില്ലാത്ത രക്തഗ്രൂപ്പുകളുള്ള ആളുകൾക്കിടയിലുള്ള രക്തപ്പകർച്ച ശ്രമങ്ങളെ അപേക്ഷിച്ച് അത്തരം നടപടിക്രമങ്ങൾക്ക് അപകടസാധ്യത കുറവായിരിക്കും എന്നതാണ്.[56]

മൃഗ രക്തം[തിരുത്തുക]

റിച്ചാർഡ് ലോവർ 1665-ൽ റോയൽ സൊസൈറ്റിയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ രക്തപ്പകർച്ചയ്ക്ക് തുടക്കമിട്ടു.

1660-കളിൽ റോയൽ സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന ഫിസിഷ്യൻ റിച്ചാർഡ് ലോവർ, രക്തത്തിന്റെ അളവിലെ രക്തചംക്രമണ പ്രവർത്തനത്തിൽ ഉള്ള മാറ്റങ്ങളുടെ ഫലങ്ങൾ പരിശോധിക്കുകയും, മൃഗങ്ങളിൽ ക്രോസ്-സർക്കുലേറ്ററി പഠനത്തിനുള്ള രീതികൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. റോയൽ സൊസൈറ്റിയിലെ തന്റെ സഹപ്രവർത്തകർക്ക് മുന്നിൽ വിശ്വസനീയമായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വിജയകരമായ രക്തപ്പകർച്ച നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

ലോവർ മൃഗങ്ങൾക്കിടയിൽ ആദ്യത്തെ രക്തപ്പകർച്ച നടത്തി. തുടർന്ന് 1665 ഡിസംബറിൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷ്യനിൽ "ബഹുമാനപ്പെട്ട [റോബർട്ട്] ബോയ്‌ൽ ... മുഴുവൻ പരീക്ഷണത്തിന്റെയും നടപടിക്രമങ്ങൾ റോയൽ സൊസൈറ്റിയെ പരിചയപ്പെടുത്താൻ അഭ്യർത്ഥിച്ചു".[57]

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ രക്തപ്പകർച്ച നടത്തിയത്, 1667 ജൂൺ 15 ന്, ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിന്റെ വൈദ്യനായ ഡോ. ജീൻ-ബാപ്റ്റിസ്റ്റ് ഡെനിസ് ആണ്.[58] അദ്ദേഹം ആടിന്റെ രക്തം 15 വയസ്സുള്ള ഒരു ആൺകുട്ടിയിലേക്ക് മാറ്റി, കുട്ടി രക്തപ്പകർച്ചയെ അതിജീവിച്ചു.[59] ഡെനിസ് ഒരു തൊഴിലാളിയിലേക്ക് മറ്റൊരു രക്തപ്പകർച്ച നടത്തി, അയാളും രക്ഷപ്പെട്ടു. ഈ രണ്ട് സംഭവങ്ങളും യഥാർത്ഥത്തിൽ വിജയിച്ചത് ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ചെറിയ അളവിലുള്ള രക്തം മാത്രം ആയതിനാലാകാം. അലർജി പ്രതിപ്രവർത്തനത്തെ ചെറുക്കാൻ ഇത് അവരെ അനുവദിച്ചു.

ഡെനിസിന്റെ മൂന്നാമത്തെ രോഗി സ്വീഡിഷ് ബാരൺ ഗുസ്താഫ് ബോണ്ടെയ്ക്ക് രണ്ട് തവണ രക്തപ്പകർച്ച നടത്തി. രണ്ടാമത്തെ രക്തപ്പകർച്ചയ്ക്ക് ശേഷം ബോണ്ടെ മരിച്ചു. [60] 1667-ലെ ശൈത്യകാലത്ത്, ഡെനിസ് കാളക്കുട്ടിയുടെ രക്തം ഉപയോഗിച്ച് അന്റോയിൻ മൗറോയിക്ക് നിരവധി രക്തപ്പകർച്ചകൾ നടത്തി. മൂന്നാമത്തെ രക്തപ്പകർച്ചയിൽ മൗറോയ് മരിച്ചു. [61]

ആറുമാസത്തിനുശേഷം ലണ്ടനിൽ, ലോവർ ബ്രിട്ടനിൽ മൃഗരക്തം ആദ്യമായി മനുഷ്യ ശരീരത്തിൽ കയറ്റി. അദ്ദേഹം റോയൽ സൊസൈറ്റിയുടെ ഒരു മീറ്റിംഗിൽ ആടുകളുടെ കുറച്ച് ഔൺസ് രക്തം വിവിധ സമയങ്ങളിൽ [ഒരു രോഗിയുടെ] കൈയിൽ കുത്തിവെക്കുന്നതിന് മേൽനോട്ടം വഹിച്ചു. സ്വീകർത്താവ് ആർതർ കോഗയായിരുന്നു. കോഗയ്ക്ക് പരീക്ഷണത്തിൽ പങ്കെടുക്കാൻ പ്രതിഫലമായി 20 ഷില്ലിംഗ് ലഭിച്ചു.[62]

രക്തപ്രവാഹത്തിൻറെ കൃത്യമായ നിയന്ത്രണത്തിനും രക്തപ്പകർച്ചയ്ക്കുമായി ലോവർ പുതിയ ഉപകരണങ്ങൾ നിർമ്മിച്ചു; ആധുനിക സിറിഞ്ചുകളും കത്തീറ്ററുകളും പോലെയായിരുന്നു അദ്ദേഹത്തിന്റെ രൂപകല്പനകൾ.[57] താമസിയാതെ, ലോവർ ലണ്ടനിലേക്ക് താമസം മാറ്റി, അവിടത്തെ അദ്ദേഹത്തിന്റെ വളർന്നുവരുന്ന പരിശീലനം ഗവേഷണം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. [63]

മൃഗങ്ങളുടെ രക്തം ഉപയോഗിച്ചുള്ള ഈ ആദ്യകാല പരീക്ഷണങ്ങൾ ബ്രിട്ടനിലും ഫ്രാൻസിലും ചൂടേറിയ വിവാദത്തിന് കാരണമായി.[60] ഒടുവിൽ, 1668-ൽ, റോയൽ സൊസൈറ്റിയും ഫ്രഞ്ച് സർക്കാരും ഈ നടപടിക്രമം നിരോധിച്ചു. 1670-ൽ വത്തിക്കാൻ ഈ പരീക്ഷണങ്ങളെ അപലപിച്ചു.

മനുഷ്യ രക്തം[തിരുത്തുക]

ജെയിംസ് ബ്ലണ്ടൽ 1818-ൽ മനുഷ്യരക്തം ഉപയോഗിച്ച് വിജയകരമായി രക്തപകർച്ച നടത്തി.

രക്തപ്പകർച്ചയുടെ ശാസ്ത്രം പ്രധാനമായും ആരംഭിക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ആണ്. വ്യതിരിക്തമായ രക്തഗ്രൂപ്പുകളുടെ കണ്ടെത്തൽ, രക്തപ്പകർച്ചയ്‌ക്ക് മുമ്പ് ദാതാവിൽ നിന്നും സ്വീകർത്താവിൽ നിന്നും കുറച്ച് രക്തം കലർത്തുന്ന രീതിയിലേക്ക് (ക്രോസ്-മാച്ചിംഗിന്റെ ആദ്യകാല രൂപം) നയിച്ചു. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് പ്രസവചികിത്സകനായ ഡോ. ജെയിംസ് ബ്ലണ്ടൽ ഒരു സിറിഞ്ച് ഉപയോഗിച്ച് മനുഷ്യരക്തം കുത്തിവെച്ച് രക്തസ്രാവത്തെ ചികിത്സിക്കാൻ ശ്രമിച്ചു. മൃഗങ്ങളിലെ പരീക്ഷണത്തെത്തുടർന്ന് 1818-ൽ, പ്രസവാനന്തര രക്തസ്രാവത്തെ ചികിത്സിക്കുന്നതിനായി അദ്ദേഹം ആദ്യത്തെ വിജയകരമായ മനുഷ്യ രക്തപ്പകർച്ച നടത്തി. ബ്ലണ്ടൽ രോഗിയുടെ ഭർത്താവിനെ ദാതാവായി ഉപയോഗിക്കുകയും ഭാര്യയിലേക്ക് പകരുന്നതിനായി കൈയിൽ നിന്ന് നാല് ഔൺസ് രക്തം വേർതിരിച്ചെടുക്കുകയും ചെയ്തു. 1825-ലും 1830-ലും, ബ്ലണ്ടൽ 10 രക്തപ്പകർച്ചകൾ നടത്തി, അതിൽ അഞ്ചെണ്ണം പ്രയോജനകരമായിരുന്നു, അതിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. രക്തപ്പകർച്ചയ്‌ക്കായി നിരവധി ഉപകരണങ്ങളും അദ്ദേഹം കണ്ടുപിടിച്ചു.[64] ഈ ഉദ്യമത്തിൽ നിന്ന് അദ്ദേഹം ഗണ്യമായ തുക, ഏകദേശം $2 ദശലക്ഷം ($50 ദശലക്ഷം യഥാർത്ഥ ഡോളർ) സമ്പാദിച്ചു.[65]

1840-ൽ, ലണ്ടനിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ മെഡിക്കൽ സ്കൂളിൽ, ബ്ലണ്ടലിന്റെ സഹായത്തോടെ സാമുവൽ ആംസ്ട്രോംഗ് ലെയ്ൻ ഹീമോഫീലിയ ചികിത്സിക്കുന്നതിനായി ആദ്യത്തെ വിജയകരമായ രക്തപ്പകർച്ച നടത്തി. ജെയിംസ് ബ്ലണ്ടലിനെ അനുകരിക്കാനുള്ള പ്രവർത്തനങ്ങൾ എഡിൻബർഗിൽ തുടർന്നു. 1845-ൽ എഡിൻബർഗ് ജേർണലിൽ ഗുരുതരമായ ഗർഭാശയ രക്തസ്രാവമുള്ള ഒരു സ്ത്രീക്ക് നടത്തിയ വിജയകരമായ രക്തപ്പകർച്ചയെക്കുറിച്ച് വിവരിച്ചു. പ്രൊഫസർ ജെയിംസ് യംഗ് സിംപ്‌സണിന്റെ തുടർന്നുള്ള രക്തപ്പകർച്ചകൾ വിജയകരമായിരുന്നു, അദ്ദേഹത്തിന്റെ പേരിലാണ് എഡിൻബർഗിലെ സിംപ്‌സൺ മെമ്മോറിയൽ മെറ്റേണിറ്റി പവലിയൻ എന്ന് നാമകരണം ചെയ്യപ്പെട്ടത്.[66] എന്നിരുന്നാലും ആദ്യകാല രക്തപ്പകർച്ചകൾ പൊതുവേ അപകടസാധ്യതയുള്ളതായിരുന്നു, പലതും രോഗിയുടെ മരണത്തിൽ കലാശിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, രക്തപ്പകർച്ച അപകടകരവും സംശയാസ്പദവുമായ ഒരു പ്രക്രിയയായി കണക്കാക്കപ്പെട്ടിരുന്നു, അതിനാൽ ഇത് മെഡിക്കൽ സ്ഥാപനങ്ങൾ വലിയതോതിൽ ഒഴിവാക്കിയിരുന്നു.

വിജയകരമായ രക്തപ്പകർച്ചയുടെ വിവിധ ഒറ്റപ്പെട്ട റിപ്പോർട്ടുകൾ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയർന്നുവന്നു.[67] ആദ്യകാല വിജയകരമായ രക്തപ്പകർച്ചകളുടെ ഏറ്റവും വലിയ പരമ്പര 1885 നും 1892 നും ഇടയിൽ എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ നടന്നു. എഡിൻബർഗ് പിന്നീട് ആദ്യത്തെ രക്തദാനത്തിന്റെയും രക്തപ്പകർച്ച സേവനങ്ങളുടെയും ഭവനമായി മാറി.[66]

20-ാം നൂറ്റാണ്ട്[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ രക്തപ്പകർച്ചകളിൽ ഒന്ന് നടത്തിയ വില്യം സ്റ്റുവർട്ട് ഹാൾസ്റ്റഡ്, MD (1852-1922).

1901-ൽ, ഓസ്ട്രിയൻ കാൾ ലാൻഡ്‌സ്റ്റൈനർ മൂന്ന് മനുഷ്യ രക്തഗ്രൂപ്പുകൾ (ഒ, എ, ബി) കണ്ടെത്തിയപ്പോൾ മാത്രമാണ് രക്തപ്പകർച്ച ശാസ്ത്രീയമായ അടിസ്ഥാനം നേടുകയും സുരക്ഷിതമാവുകയും ചെയ്തത്. രണ്ട് വ്യക്തികളിൽ പൊരുത്തമില്ലാത്ത രക്തം കലർത്തുന്നതിലൂടെ പ്രതികൂല ഫലങ്ങൾ ഉണ്ടാകുന്നുവെന്ന് ലാൻഡ്‌സ്റ്റൈനർ കണ്ടെത്തി. പൊരുത്തമില്ലാത്ത രക്ത തരങ്ങൾ കലർത്തുന്നത് രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്നും ചുവന്ന രക്താണുക്കൾ കൂട്ടം കൂടുമെന്നും അദ്ദേഹം കണ്ടെത്തി. സ്വീകർത്താവിൽ ദാതാവിന്റെ രക്തകോശങ്ങൾക്കെതിരായ ആന്റിബോഡികൾ ഉണ്ടാകുമ്പോഴാണ് രോഗപ്രതിരോധ പ്രതികരണം സംഭവിക്കുന്നത്. ചുവന്ന രക്താണുക്കളുടെ നാശം രക്തപ്രവാഹത്തിലേക്ക് സ്വതന്ത്ര ഹീമോഗ്ലോബിൻ പുറത്തുവിടുന്നു, ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലാൻഡ്‌സ്റ്റൈനറുടെ പ്രവർത്തനം രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നത് സാധ്യമാക്കുകയും രക്തപ്പകർച്ചകൾ കൂടുതൽ സുരക്ഷിതമായി നടക്കാൻ അനുവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കണ്ടെത്തലിന് 1930-ൽ അദ്ദേഹത്തിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. അതിനുശേഷം മറ്റ് പല രക്തഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്

1906-ൽ കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ സർജറി പ്രൊഫസറായിരിക്കെ ജോർജ്ജ് വാഷിംഗ്ടൺ ക്രൈൽ, ക്ലീവ്‌ലാൻഡിലെ സെന്റ് അലക്‌സിസ് ഹോസ്പിറ്റലിൽ നേരിട്ടുള്ള രക്തപ്പകർച്ച ഉപയോഗിച്ച് ആദ്യത്തെ ശസ്ത്രക്രിയ നടത്തി.[68]

ജാൻ ജാൻസ്കിയും മനുഷ്യ രക്തഗ്രൂപ്പുകളെ കണ്ടെത്തി; 1907-ൽ അദ്ദേഹം രക്തത്തെ നാല് ഗ്രൂപ്പുകളായി തരംതിരിച്ചു: I, II, III, IV. [69] അദ്ദേഹത്തിന്റെ നാമകരണം ഇപ്പോഴും റഷ്യയിലും മുൻ സോവിയറ്റ് യൂണിയൻ പ്രദേശങ്ങളിലും ഉപയോഗിക്കുന്നു, അതിൽ O, A, B, AB എന്നിവ യഥാക്രമം I, II, III, IV എന്നിങ്ങനെ നിയുക്തമാക്കിയിരിക്കുന്നു.

ഡോ. വില്യം ലോറെൻസോ മോസിന്റെ (1876-1957) 1910-ലെ മോസ്-ബ്ലഡ് ടൈപ്പിംഗ് ടെക്നിക് രണ്ടാം ലോകമഹായുദ്ധം വരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. [70] [71]

പ്രത്യേക പരിഗണനകളും പ്രശ്നങ്ങളും[തിരുത്തുക]

നവജാതശിശുക്കൾ[തിരുത്തുക]

പീഡിയാട്രിക് രോഗികൾക്ക് രക്തപ്പകർച്ചയുടെ സുരക്ഷ ഉറപ്പാക്കാൻ, ആശുപത്രികൾ അണുബാധ ഒഴിവാക്കാൻ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നു, കൂടാതെ അവർക്ക് സൈറ്റോമെഗലോവൈറസിന് നെഗറ്റീവ് ഉറപ്പുനൽകുന്ന പ്രത്യേകം പീഡിയാട്രിക് ബ്ലഡ് യൂണിറ്റുകൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നു. മിക്ക മാർഗ്ഗനിർദ്ദേശങ്ങളും നവജാതശിശുക്കൾക്ക് അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി പൂർണ്ണമായി വികസിച്ചിട്ടില്ലാത്ത കുറഞ്ഞ ജനന ഭാരമുള്ള ശിശുക്കൾക്ക് കേവലം ല്യൂക്കോറെഡ്യൂസ് ചെയ്ത ഘടകങ്ങൾ നൽകരുത് എന്നും സിഎംവി-നെഗറ്റീവ് രക്ത ഘടകങ്ങൾ നൽകണമെന്നും ശുപാർശ ചെയ്യുന്നു. [72] ഈ നിർദ്ദിഷ്ട ആവശ്യകതകൾ നവജാതശിശുക്കളുടെ ഉപയോഗത്തിനായി ദാനം ചെയ്യുന്ന രക്തദാതാക്കൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ഗണ്യമായ രക്തനഷ്ടം[തിരുത്തുക]

ഗുരുതരമായ ആഘാതങ്ങളിൽ, ഗണ്യമായ രക്തനഷ്ടം ഉണ്ടായി പത്ത് യൂണിറ്റിൽ കൂടുതൽ രക്തം ആവശ്യമായി വരുമ്പോൾ, മാസീവ് ട്രാൻസ്ഫ്യൂഷൻ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നു. പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കൾ, ഫ്രഷ് ഫ്രോസൺ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവയാണ് സാധാരണയായി നൽകുന്നത്. [73] പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രഷ് ഫ്രോസൺ പ്ലാസ്മയുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും സാധാരണ ഉയർന്ന അനുപാതം നൽകുന്നു. [73] ചില സ്ഥലങ്ങളിൽ, ഗണ്യമായ രക്തനഷ്ടത്തിൽ നിന്ന് തടയാവുന്ന മരണങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ , പ്രീ ഹോസ്പിറ്റൽ (ആശുപത്രിയിൽ അല്ലാതെ) ആയി രക്തം നൽകുവാൻ തുടങ്ങിയിട്ടുണ്ട്. യുഎസിൽ, പ്രതിവർഷം 31,000 രോഗികൾ വരെ രക്തസ്രാവം മൂലം മരിക്കുന്നു, ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുള്ള രക്തപ്പകർച്ചകൾ വ്യാപകമായി ലഭ്യമായിരുന്നെങ്കിൽ അവരിൽ പലരും അതിജീവിക്കുമായിരുന്നു.[74] ഉദാഹരണത്തിന്, ഗർഭാവസ്ഥയിൽ അമ്മയ്ക്ക് കഠിനമായ രക്തനഷ്ടം അനുഭവപ്പെടുമ്പോൾ, ആംബുലൻസുകൾക്ക്, രക്തബാങ്കുകളിൽ കാണുന്നതു പോലെബ്ലഡ് റഫ്രിജറേറ്ററുകളിൽ സംഭരിച്ചിരിക്കുന്ന രക്തവുമായി എത്താൻ കഴിയും.[75] സംഭവസ്ഥലത്ത് ഇൻഫ്യൂഷൻ നൽകിക്കഴിഞ്ഞാൽ, രോഗിക്ക് ശസ്ത്രക്രിയയ്ക്കും ആവശ്യമെങ്കിൽ കൂടുതൽ ഇൻഫ്യൂഷനുകൾക്കുമായി ആശുപത്രിയിൽ എത്താൻ കൂടുതൽ സമയമുണ്ട്. രോഗികൾ ഒരു പ്രധാന ആശുപത്രിയിൽ നിന്ന് വളരെ ദൂരെ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിലോ വിശാലമായ നഗരങ്ങളിലോ ഇത് വളരെ നിർണായകമാണ്.

ഒ നെഗറ്റീവ് രക്തഗ്രൂപ്പ്[തിരുത്തുക]

രക്തഗ്രൂപ്പ് ഒ നെഗറ്റീവ് ആരുമായും പൊരുത്തപ്പെടുന്നതിനാൽ, അത് പലപ്പോഴും അമിതമായി ഉപയോഗിക്കുകയും കിട്ടാൻ കുറവ് വരികയും ചെയ്യും. [76] മറ്റൊന്നും അവരുമായി പൊരുത്തപ്പെടുന്നില്ല എന്നതിനാൽ ഈ രക്തത്തിന്റെ ഉപയോഗം ഒ നെഗറ്റീവ് രക്തമുള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്ന് അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് ബ്ലഡ് ആൻഡ് ബയോതെറാപ്പി അഭിപ്രായപ്പെടുന്നു. [76]

മതപരമായ എതിർപ്പുകൾ[തിരുത്തുക]

രക്തം പവിത്രമാണെന്ന വിശ്വാസം നിമിത്തം യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചയെ എതിർത്തേക്കാം. [77]

വെറ്റിനറി ഉപയോഗം[തിരുത്തുക]

മൃഗഡോക്ടർമാർ മൃഗങ്ങൾക്ക് രക്തപ്പകർച്ച സേവനങ്ങൾ നൽകുന്നു. അനുയോജ്യമായ പൊരുത്തം ഉറപ്പാക്കാൻ വിവിധ സ്പീഷീസുകൾക്ക് വ്യത്യസ്ത തലത്തിലുള്ള പരിശോധനകൾ ആവശ്യമാണ്. ഉദാഹരണത്തിന്, പൂച്ചകൾക്ക് അറിയപ്പെടുന്ന 3 രക്തഗ്രൂപ്പുകൾ ഉണ്ട്, [78] കന്നുകാലികൾക്ക് 11, [78] നായ്ക്കൾക്ക് കുറഞ്ഞത് 13, [79] പന്നികൾക്ക് 16, [80] കുതിരകൾക്ക് 30-ൽ കൂടുതൽ [78] ഗ്രൂപ്പുകൾ ഉണ്ട്. എന്നിരുന്നാലും, പല സ്പീഷീസുകളിലും (പ്രത്യേകിച്ച് കുതിരകളിലും നായ്ക്കളിലും), ആദ്യ രക്തപ്പകർച്ചയ്ക്ക് മുമ്പ് ക്രോസ് മാച്ചിംഗ് ആവശ്യമില്ല. [81]

ഇതും കാണുക[തിരുത്തുക]

  • അനീമിയ
  • അർനോൾട്ട് സാങ്ക്
  • രക്ത തരം (മനുഷ്യേതരം)
  • യങ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, യുവ ദാതാക്കളിൽ നിന്ന് പ്രായമായ സ്വീകർത്താക്കൾക്ക് രക്തം കൈമാറുന്നത് ഉൾപ്പെടുന്ന ഒരു കപട ശാസ്ത്ര സമ്പ്രദായം
  • എയ്ഡ്സ്

അവലംബം[തിരുത്തുക]

  1. "Blood Transfusion | National Heart, Lung, and Blood Institute (NHLBI)". www.nhlbi.nih.gov. Retrieved 2019-06-16.
  2. "Anesthesia in cases of poor surgical risk. Some suggestions for decreasing risk". Surg Gynecol Obstet. 74: 1011–1019. 1942.
  3. 3.0 3.1 3.2 Clinical Transfusion Medicine Committee of the, AABB. "Red blood cell transfusion: a clinical practice guideline from the AABB*". Annals of Internal Medicine. 157 (1): 49–58. July 2012. doi:10.7326/0003-4819-157-1-201206190-00429. PMID 22751760. {{cite journal}}: Invalid |display-authors=6 (help)CS1 maint: others (link)
  4. 4.0 4.1 4.2 "Five Things Physicians and Patients Should Question", Choosing Wisely: an initiative of the ABIM Foundation, American Association of Blood Banks, 24 April 2014, retrieved 25 July 2014
  5. "Transfusion thresholds for guiding red blood cell transfusion". The Cochrane Database of Systematic Reviews. 12 (12): CD002042. December 2021. doi:10.1002/14651858.CD002042.pub5. PMC 8691808. PMID 34932836. {{cite journal}}: Invalid |display-authors=6 (help)
  6. "Transfusion strategies for acute upper gastrointestinal bleeding". The New England Journal of Medicine. 368 (1): 11–21. January 2013. doi:10.1056/NEJMoa1211801. PMID 23281973. {{cite journal}}: Invalid |display-authors=6 (help)
  7. "Guidelines on the diagnosis and management of iron deficiency and anemia in inflammatory bowel diseases" (PDF). Inflammatory Bowel Diseases. 13 (12): 1545–1553. December 2007. doi:10.1002/ibd.20285. PMID 17985376. Archived from the original (PDF) on 2022-10-09. {{cite journal}}: Invalid |display-authors=6 (help)
  8. "Blood safety and availability". World Health Organization. June 2014. Retrieved 22 August 2014.
  9. "Skin preparation with alcohol versus alcohol followed by any antiseptic for preventing bacteraemia or contamination of blood for transfusion". The Cochrane Database of Systematic Reviews. 2015 (2): CD007948. February 2015. doi:10.1002/14651858.CD007948.pub3. PMC 7185566. PMID 25674776.
  10. Edwards, Patrick W.; Zeichner, Amos (January 1985). "Blood donor development: Effects of personality, motivational and situational variables". Personality and Individual Differences. 6 (6): 743–751. doi:10.1016/0191-8869(85)90085-6. ISSN 0191-8869.
  11. 11.0 11.1 Muthivhi, Tshilidzi; Olmsted, M.; Park, H.; Sha, Mandy (August 2015). "Motivators and deterrents to blood donation among Black South Africans: a qualitative analysis of focus group data". Transfusion Medicine (in ഇംഗ്ലീഷ്). 25 (4): 249–258. doi:10.1111/tme.12218. ISSN 0958-7578. PMC 4583344. PMID 26104809.
  12. Screening donated blood for transfusion-transmissible infections: recommendations (PDF). World Health Organization. 2009. ISBN 978-92-4-154788-8. Archived from the original (PDF) on 2022-10-09.
  13. 13.0 13.1 13.2 "Blood safety and availability Fact sheet 279". World Health Organization. Retrieved 21 January 2016.
  14. "Testing of donated blood". World Health Organization. Archived from the original on March 18, 2011. Retrieved 21 January 2016.
  15. "Bacterial Detection Testing by Blood and Blood Collection Establishments and Transfusion Services to Enhance the Safety and Availability of Platelets for Transfusion". FDA U.S. Food and Drug Administration. Retrieved 21 January 2016.
  16. "The international experience of bacterial screen testing of platelet components with an automated microbial detection system: a need for consensus testing and reporting guidelines". Transfusion Medicine Reviews. 28 (2): 61–71. April 2014. doi:10.1016/j.tmrv.2014.01.001. PMID 24636779.
  17. "Prevention of Transfusion-Transmitted Cytomegalovirus Infections: Which is the Optimal Strategy?". Transfusion Medicine and Hemotherapy. 41 (1): 40–44. February 2014. doi:10.1159/000357102. PMC 3949610. PMID 24659946.
  18. 18.0 18.1 18.2 "Why implement universal leukoreduction?". Hematology/Oncology and Stem Cell Therapy. 1 (2): 106–123. 2008. doi:10.1016/s1658-3876(08)50042-2. PMID 20063539.
  19. "Separation, identification and quantification of riboflavin and its photoproducts in blood products using high-performance liquid chromatography with fluorescence detection: a method to support pathogen reduction technology". Photochemistry and Photobiology. 80 (3): 609–615. 2004. doi:10.1562/0031-8655(2004)080<0609:TNSIAQ>2.0.CO;2. PMID 15382964.
  20. "A randomized controlled clinical trial evaluating the performance and safety of platelets treated with MIRASOL pathogen reduction technology". Transfusion. 50 (11): 2362–2375. November 2010. doi:10.1111/j.1537-2995.2010.02694.x. PMID 20492615.
  21. "The Mirasol PRT system for pathogen reduction of platelets and plasma: an overview of current status and future trends". Transfusion and Apheresis Science. 35 (1): 5–17. August 2006. doi:10.1016/j.transci.2006.01.007. PMID 16935562.
  22. "Mirasol PRT treatment of donor white blood cells prevents the development of xenogeneic graft-versus-host disease in Rag2-/-gamma c-/- double knockout mice". Transfusion. 46 (9): 1553–1560. September 2006. doi:10.1111/j.1537-2995.2006.00939.x. PMID 16965583.
  23. "Inactivation of human white blood cells in platelet products after pathogen reduction technology treatment in comparison to gamma irradiation". Transfusion. 51 (7): 1397–1404. July 2011. doi:10.1111/j.1537-2995.2010.02984.x. PMID 21155832.
  24. "Toxicity testing of a novel riboflavin-based technology for pathogen reduction and white blood cell inactivation". Transfusion Medicine Reviews. 22 (2): 133–153. April 2008. doi:10.1016/j.tmrv.2007.12.003. PMID 18353253.
  25. Blood Processing. University of Utah. Available at: http://library.med.utah.edu/WebPath/TUTORIAL/BLDBANK/BBPROC.html. Accessed on: December 15, 2006.
  26. Harmening D (1999). Modern Blood Banking and Transfusion Practices (4th ed.). Philadelphia: F. A. Davis. ISBN 978-0-8036-0419-3.
  27. "WHO | Haemovigilance". Who.int. 2013-06-25. Archived from the original on March 18, 2011. Retrieved 2013-12-11.
  28. "SHOT Terms of Reference". Shotuk.org. Archived from the original on 2020-09-30. Retrieved 22 August 2014.
  29. Wang, SS. "What's the Shelf Life of Blood? Focus on Whether Older Donations Impair Recovery of Transfusion Recipients". The Wall Street Journal. 2009 Dec. 1.
  30. Bolton-Maggs PH, Poles D, et al. (Serious Hazards of Transfusion (SHOT) Steering Group) (2015). The 2014 Annual SHOT Report (2015) (PDF). SHOT. ISBN 978-0-9558648-7-2. Archived from the original (PDF) on 2016-01-27. Retrieved 2016-01-21.
  31. 31.0 31.1 31.2 31.3 31.4 31.5 31.6 31.7 31.8 Laura D (2005). Blood Groups and Red Cell Antigens. Bethesda, United States: National Center for Biotechnology Information. Retrieved 4 October 2017.
  32. "The 2011 National Blood Collection and Utilization Survey Report" (PDF). Department of Health and Human Services. Archived from the original (PDF) on 19 March 2016. Retrieved 21 January 2016.
  33. Murphy M (2013). "Post-transfusion purpura". In Murphy M, Pamphilon D, Heddle N (eds.). Practical Transfusion Medicine (4th ed.). Wiley-Blackwell. pp. 127–130.
  34. 34.0 34.1 "NHSN | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-29. Retrieved 2018-09-18.
  35. "Transfusion-related acute lung injury; clinical perspectives". Korean Journal of Anesthesiology. 68 (2): 101–105. April 2015. doi:10.4097/kjae.2015.68.2.101. PMC 4384395. PMID 25844126.
  36. "A systematic review of transfusion-associated graft-versus-host disease". Blood. 126 (3): 406–414. July 2015. doi:10.1182/blood-2015-01-620872. PMID 25931584. {{cite journal}}: Invalid |display-authors=6 (help)
  37. "Health care-associated infection after red blood cell transfusion: a systematic review and meta-analysis". JAMA. 311 (13): 1317–1326. April 2014. doi:10.1001/jama.2014.2726. PMC 4289152. PMID 24691607. {{cite journal}}: Invalid |display-authors=6 (help)
  38. Blajchman MA (2002). "Incidence and significance of the bacterial contamination of blood components". Developments in Biologicals. 108 (2): 59–67. PMID 12220143.
  39. "Clinical impact of blood storage lesions". American Journal of Hematology. 85 (2): 117–122. February 2010. doi:10.1002/ajh.21599. PMID 20052749.
  40. "In vivo regeneration of red cell 2,3-diphosphoglycerate following transfusion of DPG-depleted AS-1, AS-3 and CPDA-1 red cells". British Journal of Haematology. 71 (1): 131–136. January 1989. doi:10.1111/j.1365-2141.1989.tb06286.x. PMID 2492818.
  41. "Decreased erythrocyte deformability after transfusion and the effects of erythrocyte storage duration". Anesthesia and Analgesia. 116 (5): 975–981. May 2013. doi:10.1213/ANE.0b013e31828843e6. PMC 3744176. PMID 23449853. {{cite journal}}: Invalid |display-authors=6 (help)
  42. "Storage-induced damage to red blood cell mechanical properties can be only partially reversed by rejuvenation". Transfusion Medicine and Hemotherapy. 41 (3): 197–204. June 2014. doi:10.1159/000357986. PMC 4086768. PMID 25053933.
  43. Bakalar N (2013-03-11). "The Shelf Life of Donor Blood". The New York Times.
  44. Wang SS (2009-12-01). "What's the Shelf Life of Blood?". The Wall Street Journal.
  45. "Age of red blood cells and transfusion in critically ill patients". Annals of Intensive Care. 3 (1): 2. January 2013. doi:10.1186/2110-5820-3-2. PMC 3575378. PMID 23316800.{{cite journal}}: CS1 maint: unflagged free DOI (link)
  46. "The platelet storage lesion". Clinics in Laboratory Medicine. 30 (2): 475–487. June 2010. doi:10.1016/j.cll.2010.02.002. PMID 20513565.
  47. "Inflammatory response, immunosuppression, and cancer recurrence after perioperative blood transfusions". British Journal of Anaesthesia. 110 (5): 690–701. May 2013. doi:10.1093/bja/aet068. PMC 3630286. PMID 23599512.
  48. "Perioperative blood transfusion is associated with worse clinical outcomes in resected lung cancer". The Annals of Thoracic Surgery. 97 (5): 1827–1837. May 2014. doi:10.1016/j.athoracsur.2013.12.044. PMID 24674755. {{cite journal}}: Invalid |display-authors=6 (help)
  49. "Does blood transfusion increase the chance of recurrence in patients undergoing surgery for lung cancer?". Interactive Cardiovascular and Thoracic Surgery. 14 (1): 85–90. January 2012. doi:10.1093/icvts/ivr025. PMC 3420304. PMID 22108935.
  50. 50.0 50.1 "Taming the immune system through transfusion in oncology patients". Transfusion and Apheresis Science. 56 (3): 310–316. June 2017. doi:10.1016/j.transci.2017.05.017. PMID 28651910.
  51. "Hepatic resection and blood transfusion increase morbidity after cytoreductive surgery and HIPEC for colorectal carcinomatosis". Clinical & Translational Oncology. 22 (11): 2032–2039. November 2020. doi:10.1007/s12094-020-02346-2. PMID 32277348.
  52. "Damage Control Resuscitation and Management in Severe Hemorrage/Shock in the Prehospital Setting" (PDF). internationaltraumalifesupport.remote-learner.net. ITLA. May 2019. Archived from the original (PDF) on 2022-10-09.
  53. Scientific American (in ഇംഗ്ലീഷ്). Munn & Company. 1869-02-20. p. 122.
  54. Jacalyn Duffin, History of Medicine: A scandalously short introduction, University of Toronto Press, 1999, p. 171.[ISBN missing]
  55. Lusardi DM (2002). The New Book of Knowledge. Scholastic Library Publishing. p. 260.
  56. 56.0 56.1 Lee R (2016). The Eureka! Moment: 100 Key Scientific Discoveries of the 20th Century. Routledge. ISBN 9781136714764.ഫലകം:Page?
  57. 57.0 57.1 "The history of peripheral intravenous catheters: how little plastic tubes revolutionized medicine" (PDF). Acta Anaesthesiologica Belgica. 56 (3): 271–282. 2005. PMID 16265830. Archived from the original (PDF) on 2014-07-15.
  58. "The First Blood Transfusion?". Heart-valve-surgery.com. 2009-01-03. Retrieved 2010-02-09.
  59. "This Month in Anesthesia History (archived)". Archived from the original on July 20, 2011. Retrieved 2016-03-05.
  60. 60.0 60.1 "Red Gold . Innovators & Pioneers . Jean-Baptiste Denis". PBS. Retrieved 2010-02-09.
  61. Klein HG, Anstee DJ, eds. (2005). Mollison's Blood Transfusion in Clinical Medicine. p. 406. doi:10.1002/9780470986868. ISBN 978-0-470-98686-8.[പ്രവർത്തിക്കാത്ത കണ്ണി]
  62. "First Blood Transfusion: A History". JSTOR. 2015-04-22. Retrieved 22 April 2015.
  63. "Richard Lower: anatomist and physiologist". Annals of Internal Medicine. 132 (5): 420–423. March 2000. doi:10.7326/0003-4819-132-5-200003070-00023. PMID 10691601.
  64. "James Blundell, pioneer of blood transfusion". British Journal of Hospital Medicine. 68 (8): 447. August 2005. doi:10.12968/hmed.2007.68.8.24500. PMID 17847699.
  65. Madbak F (2008). Bridge Across the Abyss: Medical Myths and Misconceptions. Universal-Publishers. p. 22. ISBN 978-1-58112-987-8.
  66. 66.0 66.1 Masson A (1993). The History of the Blood Transfusion Service In Edinburgh. Edinburgh.{{cite book}}: CS1 maint: location missing publisher (link)
  67. Scientific American, "A Successful Case of Transfusion of Blood" (in ഇംഗ്ലീഷ്). Munn & Company. 1880. p. 281.
  68. "The first direct human blood transfusion: the forgotten legacy of George W. Crile". Neurosurgery. 64 (3 Suppl): ons20–26, discussion ons26–27. March 2009. doi:10.1227/01.NEU.0000334416.32584.97. PMID 19240569. [...] the first successful blood transfusion performed between 2 brothers on August 6, 1906, at St. Alexis Hospital, Cleveland, OH.
  69. "Hematologická studie u psychotiků"
  70. "Dr. William Lorenzo Moss". Archived from the original on 2014-02-28. Retrieved 2014-02-22.
  71. ["Studies on isoagglutinins and isohemolysins". Bulletin Johns Hopkins Hospital 21: 63–70.]
  72. "Red blood cell transfusions in newborn infants: Revised guidelines". Canadian Paediatric Society (CPS). Archived from the original on 2007-02-03. Retrieved 2007-02-02.
  73. 73.0 73.1 "Traumatic hemorrhagic shock: advances in fluid management". Emergency Medicine Practice. 13 (11): 1–19, quiz 19–20. November 2011. PMID 22164397. Archived from the original on 2012-01-18.
  74. Caruba, Lauren. "Bleeding Out: A new series exploring America's urgent health crisis".
  75. Villalpando, Nicole. "Whole blood program saves Cedar Park mom's life".
  76. 76.0 76.1 American Association of Blood Banks (24 April 2014), "Five Things Physicians and Patients Should Question", Choosing Wisely: an initiative of the ABIM Foundation, American Association of Blood Banks, archived from the original on 24 September 2014, retrieved 25 July 2014, which cites
  77. Hillyer CD, Shaz BH, Zimring JC, Abshire TC (2009). Transfusion Medicine and Hemostasis: Clinical and Laboratory Aspects (in ഇംഗ്ലീഷ്). Elsevier. p. 279. ISBN 9780080922300.
  78. 78.0 78.1 78.2 "Blood types". Cornell University College of Veterinary Medicine eClinpath. Retrieved 2023-10-21.
  79. Cotter, Susan M. (October 2022). "Blood Groups and Blood Transfusions in Dogs - Dog Owners". MSD Veterinary Manual. Retrieved 2023-10-21.
  80. Smith, Douglas M.; Newhouse, Michael; Naziruddin, Bashoo; Kresie, Lesley (May 2006). "Blood groups and transfusions in pigs". Xenotransplantation. 13 (3): 186–194. doi:10.1111/j.1399-3089.2006.00299.x. ISSN 0908-665X.
  81. "Crossmatch Testing". Cornell University College of Veterinary Medicine. 2019-02-26. Retrieved 2023-10-21.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

രക്തപ്പകർച്ച സൊസൈറ്റികൾ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

മാർഗ്ഗനിർദ്ദേശങ്ങൾ[തിരുത്തുക]

രോഗിയുടെ വിവരങ്ങൾ[തിരുത്തുക]

Classification
"https://ml.wikipedia.org/w/index.php?title=രക്തപ്പകർച്ച&oldid=4023725" എന്ന താളിൽനിന്ന് ശേഖരിച്ചത്