അലക്സാണ്ടര്‍ ചക്രവര്‍ത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഹാനായ അലക്സാണ്ടര്‍ മൂന്നാമന്‍ | |
| Basileus of Macedon, Hegemon of the Hellenic League, Pharaoh of Egypt, Shahanshah of Persia | |
Alexander fighting Persian king Darius III. From Alexander Mosaic, from Pompeii, Naples, Museo Archeologico Nazionale. |
|
| ഭരണകാലം | 336-323 ബിസി |
|---|---|
| ജനനം | ജൂലൈ 20, 356 BC |
| ജന്മസ്ഥലം | പെല്ല, മാസിഡോണ്‍ |
| മരണം | ജൂണ്‍ 10, 323 BC (33ആം വയസില്‍) |
| മരണസ്ഥലം | ബാബിലോണ്‍ |
| Predecessor | ഫിലിപ് II |
| Successor | അലക്സാണ്ടര്‍ IV |
| Consort | ബാക്ട്രിയയിലെ റോക്സാന പെര്‍സ്യയിലെ സ്റ്റാറ്റെരിയ |
| Issue | അലക്സാണ്ടര്‍ IV |
| പിതാവ് | മാസിഡോണിലെ ഫിലിപ് II |
| മാതാവ് | എപിറസിലെ ഒളിമ്പിയാസ് |
മഹാനായ അലക്സാണ്ടര്‍ മാസിഡോണിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു. അലക്സാണ്ടര്‍ മൂന്നാമന്‍, മാസിഡോണിയക്കാരനായ അലക്സാണ്ടര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭരായ സൈന്യാധിപരില്‍ ഒരാളാണ് അലക്സാണ്ടര്‍. യുദ്ധത്തില്‍ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടര്‍ പുരാത ഗ്രീക്കുകാര്‍ക്ക് പരിചിതമായ പ്രദേശങ്ങള്‍ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] അധികാരത്തിലേക്ക്
പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വന്‍കരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയന്‍ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയില്‍ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കന്‍ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമര്‍ത്തലായിരുന്നു.
[തിരുത്തുക] കിഴക്കന്‍ ദേശങ്ങളിലേക്കുള്ള സൈനികാക്രമണം
ലോകം മുഴുവന്‍ കീഴടക്കണം എന്ന ആഗ്രഹത്തില്‍ മാസിഡോണിയയില്‍ നിന്നു പുറപ്പെട്ട അലക്സാണ്ടര്‍, ബി.സി.ഇ. 334-ല്‍ തന്റെ 22-ആം വയസ്സില്‍ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു. ഇതിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദാരിയസ് മൂന്നാമന്‍ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേര്‍ഷ്യന്‍ അകാമെനിഡ് സൈന്യത്തെ പരാജയപ്പെടുത്തി. ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയില്‍ ബി.സി.ഇ. 331 നബംബര്‍ 1-ന് മാസിഡോണിയരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധം നിര്‍ണായകമായ ഒന്നായിരുന്നു. തുടര്‍ന്ന് പെര്‍സെപോളിസിലെ കൊട്ടാരങ്ങളെല്ലാം അഗ്നിക്കിരയാക്കുകയും ചെയ്തു.
ബി.സി.ഇ. 330 വര്‍ഷകാലത്ത് അലക്സാണ്ടര്‍ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയില്‍ (ഇന്നത്തെ കന്ദഹാര്‍) വിന്യസിച്ച് വടക്കുകിഴക്ക് ദിശയില്‍ കാബൂള്‍ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വര്‍ഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂള്‍ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.
തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ അമു ദാര്യ കടന്ന് ഇന്നത്തെ തുര്‍ക്ക്മെനിസ്താന്‍, ഉസ്ബെക്കിസ്താന്‍, താജികിസ്താന്‍ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയന്‍ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പില്‍ക്കാലത്ത് തോല്പ്പിക്കപ്പെട്ടു. തുടര്‍ന്ന് സിര്‍ ദാര്യയുടെ തീരം വരെ അലക്സാണ്ടര്‍ എത്തിച്ചേര്‍ന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജികിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ് ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച സൈറോപോളിസ് നഗരവും ഇതിനടുത്താണ്.[1].
[തിരുത്തുക] വിവാഹം
അമു ദാര്യക്ക് വടക്ക് ഇന്നത്തെ ഉസ്ബെക്കിസ്താന്‍ താജികിസ്താന്‍ അതിര്‍ത്തിപ്രദേശത്ത് മൗവാസെസ്, ഓക്സിയാര്‍ട്ടസ്, സിസിമിത്രസ് തുടങ്ങിയ സിഥിയന്‍ നേതാക്കള്‍, അലക്സാണ്ടറോട് ധീരമായി പൊരുതിയിരുന്നു. അലക്സാണ്ടറോട് കീഴടങ്ങിയ ഓക്സിയാര്‍ട്ടസിനെ പാരോപനിസഡെ പ്രദേശത്തെ (ഇന്നത്തെ കാബൂള്‍ മേഖല) സത്രപ് ആയി വാഴിച്ചിരുന്നു. ഈ പ്രദേശം സംരക്ഷിക്കുന്നതിന് ആവശ്യമുള്ള ബന്ധങ്ങളുള്ള ഒരു വിശ്വസ്ഥനായി അലക്സാണ്ടര്‍ ഇദ്ദേഹത്തെ കണക്കാക്കി. ഇതിനു പുറമേ ഇന്ത്യയിലേക്ക് തുടര്‍ന്നുള്ള മുന്നേറ്റസമയത്ത് മാസിഡോണിയന്‍ സേനക്ക് പുറകില്‍ നിന്നുള്ള സംരക്ഷകനായും ഇദ്ദേഹത്തെ കണക്കാക്കിയിരിക്കണം. റോക്സനെ എന്ന ഓക്സിയാര്‍ട്ടസിന്റെ പുത്രിയെ അലക്സാണ്ടര്‍ വിവാഹം ചെയ്യുകയും ചെയ്തു. അലക്സാണ്ടറുടെ മരണശേഷം ഈ ബന്ധത്തില്‍ ജനിച്ച പുത്രനും അലക്സാണ്ടര്‍ (നാലാമന്‍) എന്ന പേരിലറിയപ്പെട്ടു[1]
[തിരുത്തുക] ഇന്ത്യയിലേക്ക്
ബി.സി.ഇ 327-ലെ വേനല്‍ക്കാലത്ത് അലക്സാണ്ടര്‍ ഹിന്ദുകുഷിന് തെക്കോട്ട് തിരിച്ചുകടന്നു. കാബൂള്‍ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്നെ സൈനികനീക്കം തുടര്‍ന്നു. രണ്ടു വിഭാഗങ്ങളായാണ് അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് കടന്നത്. പെര്‍ഡിക്കസ്, ഹെഫേസ്റ്റ്യന്‍ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തില്‍ ഒരു സംഘം ഖൈബര്‍ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂള്‍ നദിക്ക് വടക്കുള്ള മലനിരകള്‍ വഴിയുമാണ് ഇന്ത്യയിലേക്ക്ക് വന്നത്. ബിയാസ് നദി വരെ അലക്സാണ്ടറൂടെ സൈന്യം എത്തിച്ചേര്‍ന്നു[2]. (ഹൈഫാസിസ് എന്നാണ് ഗ്രീക്കുകാര്‍ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ് അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്[1].
[തിരുത്തുക] മടക്കവും അന്ത്യവും
ബി.സി.ഇ. 326-ല്‍ മാസിഡോണിയന്‍ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി[1]. സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ് അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടൂത്തത്. (അന്നത്തെ സിന്ധൂനദിയുടെ പാത ഇന്നത്തേതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക്ക് മടങ്ങി. നേര്‍ച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടല്‍മാര്‍ഗം നാട്ടിലേക്ക്ക് യാത്രയായപ്പോള്‍ അലക്സാണ്ടറുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ മക്രാന്‍ തീരത്തുകൂടെ കരമാര്‍ഗ്ഗം മടക്കയാത്ര നടത്തി[2]. ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തില്‍ അലക്സാണ്ടറുടെ സംഘം (ആറുവര്‍ഷങ്ങള്‍ക്കു ശേഷം) പെര്‍സെപോളിസില്‍ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂണ്‍ മാസം ബാബിലോണില്‍ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.
[തിരുത്തുക] അലക്സാണ്ടറുടെ പിന്‍ഗാമികള്‍
അലക്സാണ്ടറുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സേനാനായകന്മാര്‍ക്കിടയില്‍ അധികാരവടംവലി ശക്തമയി. യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അലക്സാണ്ടറുടെ ഭാര്യ റോക്സന്നെയും മകന്‍ അലക്സാണ്ടര്‍ നാലാമനും ഈ സേനാനായകന്മാരുടെ കൈകളിലെ കളിപ്പാവകളായി മാറി (പിന്നീട് ബി.സി.ഇ. 311/310-ല്‍ കസ്സാണ്ടര്‍, അലക്സാണ്ടറുടെ ഇവരെ കൊലപ്പെടുത്തി). മെസപ്പൊട്ടമിയയിലെ സേനാനായകന്മാര്‍ക്കു പുറമേ അലക്സാണ്ടര്‍, കിഴക്കന്‍ ദേശങ്ങളില്‍ ഭരണമേല്പ്പിച്ചു പോന്ന സത്രപരും ഒന്നു സചേര്‍ന്ന് അലക്സാണ്ടറൂടെ പിന്തുടര്‍ച്ചാവകാശത്തിനായി പൊരുതിയിരുന്നു.ബാക്ട്രിയയിലും സമീപപ്രദേശത്തും ഇങ്ങനെ തമ്പടിച്ചിരുന്ന ഏതാണ്ട് 23000-ത്തോളം വരുന്ന ഗ്രീക്ക്/മാസിഡോണിയന്‍ സൈനികരുണ്ടായിരുന്നു. ഇവരുടെ ഭീഷണിയെ ഒഴിവാക്കുന്നതിനായി, അക്കാലത്തെ അലക്സാണ്ടറൂടെ പിന്തുടര്‍ച്ചാവകാശീകളുടെ പ്രതിനിധിയായി ഭരണം നടത്തിയിരുന്ന പെര്‍ഡിക്കാസ്, പിത്തോണ്‍ എന്ന സേനാനായകന്റെ നേഠൃത്വത്തില്‍ 20000 പേരടങ്ങുന്ന ഒരു സൈന്യത്തെ കിഴക്കോട്ടയച്ചു. കിഴക്കന്‍ ദേശത്തെ വിമതരെ തോല്പ്പിച്ച് പിത്തന്‍ തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണെ, ബി.സി.ഇ. 317-ല്‍ കിഴക്കന്‍ സത്രപരുടെ 6500 പേരടങ്ങുന്ന ഒരു സേന പരാജയപ്പെടുത്തി. പില്‍ക്കാലത്ത് ആന്റിഗോണസ് കിഴക്കന്‍ സത്രപരെ പരാജയപ്പെടുത്തിയെങ്കിലും പാരോപനിസഡേയിലെ റോക്സന്നെയുടെ പിതാവായ ഓക്സിയാര്‍ട്ടസിന് സ്ഥാനനഷ്ടം സംഭവിച്ചില്ല[1].
ഈജിപ്തിലെ സത്രപ് ആയിരുന്ന ടോളമിയെ നേരിടാനെത്തിയ പെര്‍ഡിക്കാസിനെ, ടോളമിയുമായി ഗൂഢാലോചന നടത്തി ബി.സി.ഇ. 321/320-ല്‍ അദ്ദേഹത്തിന്റെ സൈന്യത്തിലെ ചിലര്‍ തന്നെ വധിച്ചു. മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണും പെര്‍ഡിക്കാസിന്റെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസും ഇതില്‍ പങ്കാളികളാണെന്ന് കരുതുന്നു. പെര്‍ഡിക്കാസിന്റെ പിന്‍ഗാമിയായി മാസിഡോണിയയില്‍ അധികാരത്തിലെത്തിയ ആന്റിപാറ്റര്‍, ബാബിലോണിലെ സത്രപ് ആയി ബി.സി.ഇ. 321-ല്‍ സെല്യൂക്കസിനെ നിയമിച്ചു. എന്നാല്‍ 315-ബി.സി.ഇയില്‍ ഏഷ്യാ മൈനറിലെ സത്രപ് ആയ ആന്റിഗോണസിനെ ഭയന്ന് സെല്യൂക്കസ് ഈജിപ്തില്‍ അഭയം തേടുകയും, ബി.സി.ഇ. 312/311 കാലത്ത് തിരിച്ചെത്തി ബാബിലോണ്‍ ആക്രമിച്ച് കീഴടക്കുകയും സെല്യൂക്കിഡ് സാമ്രാജ്യത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
[തിരുത്തുക] ചരിത്രപ്രാധാന്യം
അലക്സാണ്ടറുടെ സൈന്യത്തോടൊപ്പം ഭൂമിശാസ്ത്രജ്ഞരും, സസ്യശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, ജീവചരിത്രകാരന്മാരുടേയും മറ്റും ഒരു സംഘവും കൂടിയുണ്ടായിരുന്നു. അലക്സാണ്ടറുടെ സൈനികനടപടികളുടേയും അവര്‍ക്ക് നേരിടേണ്ടിവന്ന ജനസമൂഹങ്ങളേയും ഈ പ്രദേശങ്ങളിലെ ഭൂഘടനയെക്കുറിച്ചും മറ്റും വിലപ്പെട്ട വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചു. ഏഷ്യയുടെ ചരിത്രത്തിന്റെ വിലപ്പെട്ട രേഖകളാണിവ. അലക്സാണ്ടറുടെ പടനീക്കങ്ങളെക്കുറിച്ച് സംഘത്തിലുണ്ടായിരുന്ന ആരിയന്‍ രചിച്ച ഗ്രന്ഥമാണ് അനബാസിസ് അലക്സാണ്ട്രി (അലക്സാണ്ടറുടെ സൈനികപര്യടനങ്ങള്‍ എന്ന് ഏകദേശതര്‍ജ്ജമ)[1].
ഏതാണ്ട് മൂന്നുവര്‍ഷം നീണ്ടുനിന്ന അലക്സാണ്ടറുടെ ഇന്ത്യന്‍ അധിനിവേശം വഴി യുറോപ്യന്മാര്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയാനും ഇന്ത്യയെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രചരിച്ചിരുന്ന പല അബദ്ധധാരണകളും നീങ്ങാനും ഇടയായി[2].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 113-122. ISBN 978-1-4051-8243-0.
- ↑ 2.0 2.1 2.2 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 4.
[തിരുത്തുക] പുറം കണ്ണികള്‍
| അലക്സാണ്ടര്‍ ചക്രവര്‍ത്തി പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക- | |
|---|---|
| ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന് | |
| പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന് | |
| Quotations വിക്കി ചൊല്ലുകളില്‍ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന് | |
| വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന് | |
| പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന് | |
Primary Sources
- Plutarch, Of the Fortune or Virtue of Alexander the Great (English)
- Justin, Epitome of the Philippic History of Pompeius Trogus (English)
- Alexander the Great: An annotated list of primary sources from Livius.org
- Wiki Classical Dictionary, extant sources and fragmentary and lost sources
Other
- A Bibliography of Alexander the Great by Waldemar Heckel
- Pothos.org: Alexander's Home on the Web
- Alexander III the Great, entry in historical sourcebook by Mahlon H. Smith
- Alexander the Great on the Web, a comprehensive directory of some 1,000 sites
- Alexander The Great in the French museum Le Louvre
- Alexander, The Great Mystery by T. Peter Limber in "Saudi Aramco Magazine"
- Trace Alexander's conquests on an animated map
- Alexander the Great of Macedon, a project by John J. Popovic
- Alexander in the Punjab. A Photo Essay, photos of all sites Alexander visited
- Alexander the Great Coins, a site depicting Alexander's coins and later coins featuring Alexander's image
|
അലക്സാണ്ടര്‍ ചക്രവര്‍ത്തി
Born: 356 BC Died: 323 BC |
||
| മുന്‍ഗാമി Philip II |
King of Macedon 336–323 BC |
പിന്‍ഗാമി Philip III & Alexander IV |
| മുന്‍ഗാമി Darius III |
Great King (Shah) of Persia 330–323 BC |
|
| Pharaoh of Egypt 332–323 BC |
||
| മുന്‍ഗാമി New Title |
King of Asia 331–323 BC |
|
|
|||||||||||
| Persondata | |
|---|---|
| NAME | അലക്സാണ്ടര്‍ ചക്രവര്‍ത്തി |
| ALTERNATIVE NAMES | അലക്സാണ്ടര്‍ III, Μέγας Aλέξανδρος (Greek) |
| SHORT DESCRIPTION | Greek military commander |
| DATE OF BIRTH | July 20, 356 BC |
| PLACE OF BIRTH | Pella, Macedon |
| DATE OF DEATH | June 10, 323 BC |
| PLACE OF DEATH | Babylon |