Jump to content

സേന രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേന രാജവംശം

সেন সাম্রাজ্য
Shen Sāmrājya
CE 1070–CE 1230
തലസ്ഥാനംNabadwip
പൊതുവായ ഭാഷകൾSanskrit
Bengali
മതം
Hinduism
Buddhism
ഗവൺമെൻ്റ്Monarchy
King
 
• 1070–1096 AD
Hemanta Sen
• 1159–1179 AD
Ballal Sen
• 1225–1230 AD
Keshab Sen
ചരിത്ര യുഗംClassical India
• സ്ഥാപിതം
CE 1070
• ഇല്ലാതായത്
CE 1230
മുൻപ്
ശേഷം
Pala Empire
Deva dynasty

11-ഉം 12-ഉം നൂറ്റാണ്ടുകളിൽ ബംഗാൾ ഭരിച്ച രാജവംശമാണ് സേന രാജവംശം (ബംഗാളി সেন ഷേൻ). ഇവർ ബ്രഹ്മ-ക്ഷത്രിയർ എന്നും കാമത-ക്ഷത്രിയർ എന്നും അറിയപ്പെട്ടിരുന്നു.

ഈ സാമ്രാജ്യം സ്ഥാപിച്ചത് ഹേമന്ത സെൻ ആണ്. പാല സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹേമന്ത സെൻ പാലസാമ്രാജ്യം ക്ഷയിച്ചപ്പോൾ അധികാരം പിടിച്ചടക്കി, ക്രി.വ. 1095-ൽ സ്വയം രാജാവായി അവരോധിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായ വിജയ് സെൻ (1096 മുതൽ 1159 വരെ - അറുപതു വർഷം രാജ്യം ഭരിച്ചു) ഈ സാമ്രാജ്യത്തിന്റെ അടിത്തറ ശക്തമാക്കി. ബല്ലാൽ സേന പാലരിൽ നിന്നും പശ്ചിമബംഗാളിലെ ഗൗർ പിടിച്ചെടുത്ത് സാമ്രാജ്യം വികസിപ്പിച്ചു. 1179-ൽ ബല്ലാൽ സെന്നിനെ പിന്തുടർന്ന് ലക്ഷ്മൺ സെൻ രാജാവായി. നബദ്വീപ് തലസ്ഥാനമാക്കി ലക്ഷ്മൺ സെൻ 20 വർഷം രാജ്യം ഭരിച്ചു.

ക്രി.വ. 1203-1204-ൽ തുർക്കി സേനാനായകനായ മുഹമ്മദ് ബഖ്തിയാർ ഖിൽജി നബദ്വീപിനെ ആക്രമിച്ചു. ലക്ഷ്മൺ സെന്നിനെ തോല്പ്പിച്ചെങ്കിലും, ബഖ്തിയാർ ഖിൽജിയ്ക്ക് ബംഗാൾ പിടിച്ചടക്കാനായില്ല.

സേന ഭരണാധികാരികൾ ഹിന്ദുമത വിശ്വാസികളായിരുന്നു. ഈ കാലഘട്ടത്തിൽ നളന്ദ, വിക്രമശില, തുടങ്ങിയ സർവ്വകലാശാലകളുടെ ക്ഷയം കാരണം ബംഗാളിൽ നൂറ്റാണ്ടുകളായി പ്രബലമായിരുന്ന ബുദ്ധമതം ക്ഷയിച്ചുവന്നു. [1]. ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും നിർമ്മാണത്തിന് പ്രശസ്തമായിരുന്നു സേന രാജവംശം. ബംഗ്ലാദേശിലെ ധാക്കയിലെ ധാകേശ്വരി ക്ഷേത്രം ഇതിന് ഉദാഹരണമാണ്. സാഹിത്യത്തിന്റെയും പ്രോത്സാഹകരായിരുന്നു സേന രാജവംശം. പാല സാമ്രാജ്യത്തിന്റെയും സേന സാമ്രാജ്യത്തിന്റെയും കാലത്ത് ബംഗാളി ഭാഷയിൽ പ്രധാന വികാസങ്ങൾ ഉണ്ടായി. ലക്ഷ്മൺ സെന്നിന്റെ കൊട്ടാരത്തിലെ പഞ്ചരത്നങ്ങളിൽ ഒരാളായിരുന്നു പ്രശസ്ത ബംഗാളി കവിയായ ജയദേവൻ. സംസ്കൃതത്തിലെ പ്രശസ്ത കൃതിയായ ഗീതാഗോവിന്ദത്തിന്റെ കർത്താവാണ് ജയദേവൻ.

സേന രാജവംശത്തിനു ശേഷം ദേവ രാജവംശം ബംഗാളിന്റെ കിഴക്കു ഭാഗം ഭരിച്ചു. ബംഗാൾ ഭരിച്ച അവസാനത്തെ സ്വതന്ത്ര ഹിന്ദു രാജവംശമായിരിക്കാം ദേവ രാജവംശം.

സേന ഭരണാ‍ധികാരികൾ

[തിരുത്തുക]
മുൻഗാമി ബംഗാൾ രാജവംശം പിൻഗാമി

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സേന_രാജവംശം&oldid=3809319" എന്ന താളിൽനിന്ന് ശേഖരിച്ചത്