സഹ്യാദ്രി കാട്ടെലി
സഹ്യാദ്രി കാട്ടെലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Subfamily: | |
Genus: | |
Species: | R. satarae
|
Binomial name | |
Rattus satarae Hinton, 1918
|
മുറിഡേ കുടുംബത്തിലെ ഒരു എലിയാണ് സഹ്യാദ്രി കാട്ടെലി[2] (Sahyadris forest rat); (ശാസ്ത്രീയനാമം: Rattus satarae).
പശ്ചിമഘട്ടതദ്ദേശവാസിയായ ഈ എലി അവിടെത്തന്നെ മൂന്ന് ഇടങ്ങളിലായി വേർതിരിഞ്ഞുകിടക്കുന്നു.മഹാരാഷ്ട്രയിലെ സതാറ, തമിഴ്‌നാട്ടിലെ നീലഗിരി, കർണ്ണാടകയിലെ കുടക് എന്നിവിടങ്ങൾ ആണവ.[1]
വംശനാശഭീതി
[തിരുത്തുക]2000 ചതുരശ്രകിലോമീറ്ററിൽ കുറഞ്ഞ പ്രദേശത്തുമാത്രമേ ഇവയുള്ളൂ എന്നതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്ക്. തുണ്ഡവൽക്കരിക്കപ്പെട്ട ഈ പ്രദേശം തന്നെ ചെറിയ പരിസ്ഥിതിമാറ്റങ്ങളെപ്പോലും മറികടക്കാൻ ശേഷിയില്ലാത്തവയുമാണ്. ആവാസവ്യവസ്ഥയുടെ ഗുണം കുറഞ്ഞതും മുതിർന്ന ആണെലികളുടെ എണ്ണത്തിലുള്ള കുറവും ഇവയ്ക്ക് ഭീഷണിയാണ്. പരിസ്ഥിതിമാറ്റം അതിവേഗം ബാധിക്കുന്ന ഇനവും ആണ് ഈ എലികൾ. അധിനിവേശസസ്യങ്ങളും, കാടു തോട്ടമാക്കി മാറ്റുന്നതും, മരം മുറിക്കുന്നതുമൊക്കെ ഇവ നേരിടുന്ന പ്രശ്നങ്ങളാണ്.[1]
അവാസവ്യവസ്ഥ
[തിരുത്തുക]ഉത്തരപശ്ചിമഘട്ടത്തിലെ 700 മീറ്ററിനും 1200 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതകാടുകളിലും മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. മരങ്ങളുടെ മധ്യത്തിലോ മുകളിലോ ഉയർന്ന ഇറങ്ങളിലോ മാത്രമേ ഇവ താമസിക്കാറുള്ളൂ. വല്ലപ്പോഴും മാത്രം താഴെയിറങ്ങുന്ന ഇവയുടെ ഭക്ഷണം പഴങ്ങളും പ്രാണികളും ആണ്.[1][3]
രൂപം
[തിരുത്തുക]നല്ല നീളമുള്ള വാലുള്ള ഇവ കാഴ്ചയ്ക്കുള്ള സാമ്യം മൂലം ആദ്യം കറുത്ത എലിയുടെ(Rattus rattus) ഒരു ഉപസ്പീഷി ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഡി എൻ എ പഠനങ്ങളിൽ നിന്നും അവ വ്യത്യസ്തസ്പീഷിസുകളാണെന്നും ഒരേയിടത്ത് ജീവിക്കുന്നുണ്ടായിട്ടും തമ്മിൽ കലർപ്പുണ്ടാകുന്നില്ലെന്നും കണ്ടെത്തി. ഒരേ ആവാസവ്യവസ്ഥയിൽ വസിക്കുന്നതുകൊണ്ടുള്ള സാമ്യം മാത്രമാണ് ഇവയ്ക്കു തമ്മിൽ എന്നാണു വിലയിരുത്തപ്പെടുന്നത്.[4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Molur, S.; Nameer, P.O. (2008). "Rattus satarae". IUCN 2013. IUCN Red List of Threatened Species Version 2013.1. Retrieved 3 July 2013.
{{cite web}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Musser, GG; Carleton, MD (2005). Superfamily Muroidea. In Wilson, DE & Reeder, DM (eds.). Mammal Species of the World. 3rd ed. JHU Press.
{{cite book}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Pagès, Marie; et al. (2011). "Morphological, chromosomal, and genic differences between sympatric Rattus rattus and Rattus satarae in South India". Journal of Mammalogy. 92 (3): 659–670. doi:10.1644/10-MAMM-A-033.1.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Rattus satarae at Wikimedia Commons
- Rattus satarae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.