"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vi:Narmada
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:نارمادا
വരി 49: വരി 49:
[[വർഗ്ഗം:ഇന്ത്യയിലെ നദികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ നദികൾ]]


[[ar:نارمادا]]
[[be:Рака Нармада]]
[[be:Рака Нармада]]
[[bn:নর্মদা নদী]]
[[bn:নর্মদা নদী]]

10:15, 12 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നർമദ നദി
ഉത്ഭവം മെയ്കല, മദ്ധ്യപ്രദേശ്
നദീമുഖം/സംഗമം അറബിക്കടൽ
നദീതട സംസ്ഥാനം/ങ്ങൾ‍ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര‍
നീളം 1289 കി.മീ. (801 മൈൽ)
വിന്ധ്യ പർവ്വതങ്ങൾ

മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.

പോഷക നദികൾ

മതപ്രാധാന്യം

ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഓംകാരേശ്വർ പ്രസിദ്ധമായ തീർഥാടനകേന്ദ്രമാണ്. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ അമരകണ്ഡിൽ വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മദ്ധ്യപ്രദേശ് (1,077 കി.മീ), മഹാരാഷ്ട്ര (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.[1].

സത്പുര മലകളുടെ ചിത്രം

ധാതുക്കൾ

നർമദയുടെ തീരങ്ങളിൽ ഇരുമ്പ്, മാംഗനീസ്, ചുണ്ണാമ്പ് എന്നിവയുടെ നിക്ഷേപങ്ങൾ കാണപ്പെടുന്നു.

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ

മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നർമദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ടതാണ് നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ.

സർദാർ സരോവർ അണക്കെട്ട് വിവാദം

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദെശപ്രകാരം 1979-ൽ രൂപംകൊണ്ടതാണ് നർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സർദാർ സരോവർ. ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും കൺക്കുകൂട്ടുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. നർമദ ബച്ചാവോ ആന്ദോളൻ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധ പാട്കറാണ് നേതൃത്വം നൽകുന്നത്.

അവലംബം

  1. http://nca.gov.in/nb_geogr.htm
ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=നർമദ&oldid=1357638" എന്ന താളിൽനിന്ന് ശേഖരിച്ചത്