ദ യങ് ഷെഫേർഡെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Young Shepherdess എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Young Shepherdess
French: La jeune bergère
The young shepherdess, by William-Adolphe Bouguereau.jpg
ArtistWilliam-Adolphe Bouguereau
Year1885 (1885)
Dimensions157.5 cm × 72.4 cm (62.0 in × 28.5 in)
LocationSan Diego Museum of Art

വില്ല്യം-അഡോൾഫ് ബൂഗ്വേറോയുടേ 1885-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ യങ് ഷെഫേർഡെസ്. ഇപ്പോൾ സാൻ ഡിയാഗോ മ്യൂസിയം ഓഫ് ആർട്ടിൻറെ ഉടമസ്ഥതയിൽ ആണ് ഈ ചിത്രം. കർഷകരുടെ വസ്ത്രത്തിൽ നഗ്നപാദയായ ഒരു യുവതിയെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തിരിഞ്ഞുനിൽക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും മുഖം പെട്ടെന്നൊരു ദൃശ്യം കണ്ടതുപോലെ കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്നു. പുറകുവശത്ത് ചേർത്തു പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ ഒരു ചെടിയും പിടിച്ചിരിക്കുന്നു. ദ ഷെഫേർഡെസ് (The Shepherdess) എന്ന ചിത്രവുമായി ഈ ചിത്രം വളരെയധികം സാമ്യം പുലർത്തുന്നു. ഈ ചിത്രത്തിലെ നൊസ്റ്റാൾജിക് ഉള്ളടക്കം അടിസ്ഥാനമാക്കി യൂറോപ്പിലെയും അമേരിക്കയിലെയും കലാകാരന്മാർ ഇതിൻറെ സമാനമായ ചിത്രങ്ങൾ ശേഖരിച്ചു.[1] അത്തരം രചനകളിൽ കലാകാരൻ പലതരം ഭാവനകളും ഭാവപ്രകടനങ്ങളും ചിത്രീകരിച്ചു. ഈ ചിത്രത്തിൽ പെൺകുട്ടിയുടെ സൗമ്യമായ ജിജ്ഞാസയെ ചിത്രീകരിച്ചിരിക്കുന്നു.[2]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Self portrait, by William Bouguereau.jpg

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[3] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[4] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[5]

ഇതും കാണുക[തിരുത്തുക]

  • File:Jeune bergère, 1868 painting with a nearly identical name, also by Bouguereau

അവലംബം[തിരുത്തുക]

  1. "Frick Art & Historical Center | Past Exhibitions | In The Studios of Paris WILLIAM BOUGUEREAU His American Students". frickart.org. മൂലതാളിൽ നിന്നും 2013-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-25.
  2. [1][പ്രവർത്തിക്കാത്ത കണ്ണി]
  3. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. |edition= has extra text (help)
  4. 4.0 4.1 4.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013.
  5. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013.
"https://ml.wikipedia.org/w/index.php?title=ദ_യങ്_ഷെഫേർഡെസ്&oldid=3450378" എന്ന താളിൽനിന്ന് ശേഖരിച്ചത്