ദി നട്ട് ഗാഥേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Nut Gatherers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Nut Gatherers
Les noisettes.jpg
ArtistWilliam-Adolphe Bouguereau
Year1882 (1882)
Typeoil painting
LocationDetroit Institute of Arts

ഫ്രഞ്ച് കലാകാരനായിരുന്ന വില്യം അഡോൾഫ് ബൌഗ്രിറോ 1882-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ആണ് ദി നട്ട് ഗാഥേഴ്സ്(Les Noisettes). ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഇത്. 1954-ൽ വില്യം ഇ. സ്ക്രിപ്പ്സ്ചിത്രം മ്യൂസിയത്തിന് സമ്മാനിച്ചു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Self portrait, by William Bouguereau.jpg

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[1] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[2] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[2] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. |edition= has extra text (help)
  2. 2.0 2.1 2.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013. CS1 maint: discouraged parameter (link)
  3. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ദി_നട്ട്_ഗാഥേഴ്സ്&oldid=3450379" എന്ന താളിൽനിന്ന് ശേഖരിച്ചത്