ശിവപുരി നാഗാർജുൻ ദേശീയോദ്യാനം
ശിവപുരി നാഗാർജുൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Nepal |
Nearest city | Kathmandu |
Coordinates | 27°47′42″N 85°23′24″E / 27.795°N 85.39°E |
Area | 159 km2 (61 sq mi) |
Established | 2002 |
Governing body | Department of National Parks and Wildlife Conservation, Ministry of Forests and Soil Conservation |
ശിവപുരി നാഗാർജുൻ ദേശീയോദ്യാനം 2002 ൽ സ്ഥാപിക്കപ്പെട്ട നേപ്പാളിലെ ഒമ്പതാമത് ദേശീയ ഉദ്യാനമാണ്. കാഠ്മണ്ഡു താഴ്വരയുടെ വടക്കൻ അരികിൽ മദ്ധ്യ പർവ്വതനിരകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,732 മീറ്റർ (8,963 അടി) ഉയരമുള്ള ശിവപുരി കൊടുമുടിയുടെ പേരിലാണ് ഈ ദേശീയോദ്യാനം അറിയപ്പെടുന്നത്. കാഠ്‍മണ്ഡു, നുവാക്കോട്ട്, സിന്ധുപാൽച്ചോവ്ക്ക് എന്നീ ജില്ലകളിലെ 159 ചതുരശ്ര കിലോമീറ്റർ2 (61 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം 23 വില്ലേജ് ഡവലപ്‍മെൻറ് കമ്മിറ്റികളുമായി ചേർന്നു സ്ഥിതിചെയ്യുന്നു.[1] പടിഞ്ഞാറ് ഭാഗത്ത് ഈ സംരക്ഷിത പ്രദേശം ധാഡിങ്ങ് ജില്ല വരെ വ്യാപിച്ചുകിടക്കുന്നു.[2]
ചരിത്രം
[തിരുത്തുക]ഈ ദേശീയോദ്യാന പ്രദേശം എല്ലായ്പ്പോഴും ഒരു പ്രധാന ജലസംഭരണ പ്രദേശമാണ്. ദിവസവും ആയിരക്കണക്കിന് ക്യുബിക് ലിറ്റർ ജലം ഈ പ്രദേശം കാഠ്മണ്ഡു താഴ്വരയ്ക്കു പ്രദാനം ചെയ്യുന്നു. 1976 ൽ ഇതൊരു സംരക്ഷിത നീർത്തട പ്രദേശമായും വന്യജീവി സംരക്ഷണ മേഖലയായും രൂപീകരിക്കപ്പെട്ടു. 2002 ൽ ശിവപുരി ദേശീയോദ്യാനമെന്ന പേരിൽ പ്രാഥമികമായി 144 ചതുരശ്ര കിലോമീറ്റർ (56 ചതുരശ്ര കിലോമീറ്റർ) പ്രദേശം ഉൾക്കൊള്ളിച്ച് ഗസറ്റ് വിജ്ഞാപനം നടത്തി.[3] 2009 ൽ 15 ചതരുശ്ര കിലോമീറ്റർ (5.8 ചതുരശ്ര മൈൽ) ഉൾപ്പെടുന്ന നാഗാർജുന വനഭൂമിയിലേയ്ക്ക് ഈ ദേശീയോദ്യാനത്തിൻറെ പരിധി വ്യാപിപ്പിച്ചു.[4] ചരിത്രപരവും മതപരവുമായ പല സൈറ്റുകളും ഇവിടെ നിലനിൽക്കുന്നതോടൊപ്പം തദ്ദേശവാസികൾക്കും സഞ്ചാരികൾക്കും പ്രയോജനപ്രദമായ പ്രശസ്തമായ ഒരു മലകയറ്റത്തിനുള്ള പാതയും ഈ ദേശീയോദ്യാനത്തിലുണ്ട്.[5] സ്കന്ദപുരാണത്തിലെ നേപ്പാൾമഹാത്മ്യത്തിൽ ശിവപുരിയെക്കുറിച്ചു വിവരിച്ചിരിക്കുന്നത് ശിവലംഗങ്ങൾ കൊണ്ടുനിറഞ്ഞ ശിവൻറെ മംഗളകരമായി ഇടം എന്നാണ്.
കാലാവസ്ഥ
[തിരുത്തുക]മിതോഷ്ണ കാലാവസ്ഥയും, മിതശീതോഷ്ണ കാലാവസ്ഥയും തമ്മിലുള്ള ഒരു പരിവർത്തന മേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് 1,400 മില്ലീമീറ്റർ (55 ഇഞ്ച്) വാർഷിക മഴ ലഭിക്കുന്നു. ഇതു പ്രധാനമായും മെയ് മുതൽ സെപ്റ്റംബർ വരെയും, മൺസൂൺ സമയത്ത് 80 ശതമാനവും ആണ്. ശീതകാലത്ത് 2-17 ° C (36-63 ° F) എന്ന രീതിയിൽ താപനിലയിൽ വ്യത്യാസമനുഭവപ്പെടുന്നു. അതുപോലെ വേനൽക്കാലത്ത് 19-30 ° C (66-86 ° F) ആയും താപനില ഉയരുന്നു.
സസ്യജാലം
[തിരുത്തുക]1000 മുതൽ 1,800 മീറ്റർ (3,300 മുതൽ 5,900 അടി വരെ) ഉയരമുള്ള മദ്ധ്യ മലനിരകളിലെ വനങ്ങളാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന സസ്യജാലം.
ജന്തുജാലം
[തിരുത്തുക]2002 മുതൽ ഈ സംരക്ഷിത മേഖലയിലെ വന്യജീവി വൈവിധ്യം നിർണ്ണയിക്കുന്നതിനുള്ള നിരവധി സർവേകൾ നടത്തപ്പെട്ടിട്ടുണ്ട്. 2003 ജൂലൈ മുതൽ 2004 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ നടത്തിയ ഫീൽഡ് സർവ്വേയിൽ ഇന്ത്യൻ പുള്ളിപ്പുലി, കാട്ടുപൂച്ച, വലിയ ഇന്ത്യൻ വെരുക്, സുവർണ്ണ കുറുനരി, ഹിമാലയൻ കറുത്ത കരടി, ഹിമാലയൻ മാർട്ടെൻ, ചെറിയ ഏഷ്യൻ കീരി, ഹിമാലയൻ ഗോരൽ, കേഴ മാൻ, കാട്ടുപന്നി, റിസസ് കുരങ്ങ്, ഹനുമാൻ കുരങ്ങ്, ചൈനീസ് ഈനാമ്പേച്ചി, ഇന്ത്യൻ ക്രസ്റ്റഡ് മുള്ളൻപന്നി, ഹിമാലയൻ പിക (ഒരു തരം മുയൽ), ഇന്ത്യൻ കാട്ടുമുയൽ, ഹിമാലയൻ അണ്ണാൻ, പെരുച്ചാഴി, നച്ചെലി, കറുത്ത എലി എന്നി ജീവിവർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.[6]
മേഘപ്പുലി, പൂച്ചപ്പുലി, കാട്ടുപൂച്ച, വലിയ ഇന്ത്യൻ വെരുക്, മാസ്ക്ഡ് പാം സിവറ്റ്, ഞണ്ടുതീനി കീരി, ഈനാമ്പേച്ചി, റീസസ് കുരങ്ങൻ, ഹിമാലയൻ മാർട്ടെൻ എന്നിവ 2010 ൽ വനമേഖലകളിൽ സ്ഥാപിച്ച ഒളിക്യാമറാ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.[7]
അവലംബം
[തിരുത്തുക]- ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites. Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5
- ↑ Pandey, B. P. (2010). A report on presence absence survey of clouded leopard (Neofelis nebulosa) in Shivapuri Nagarjun National Park, Nepal. Submitted to Government of Nepal.
- ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites. Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5
- ↑ Pandey, B. P. (2010). A report on presence absence survey of clouded leopard (Neofelis nebulosa) in Shivapuri Nagarjun National Park, Nepal. Submitted to Government of Nepal.
- ↑ Kunwar, K. J. (2008). "Payment for Environmental Services in Nepal (A Case Study of Shivapuri National Park, Kathmandu, Nepal)". The Initiation. 63: 63–72.
- ↑ Shrestha, B., Basnet K. (2005). Indirect methods of identifying mammals: a case study from Shivapuri National Park, Nepal. Ecoprint, Vol.12: 43–58.
- ↑ Pandey, B. P. (2010). A report on presence absence survey of clouded leopard (Neofelis nebulosa) in Shivapuri Nagarjun National Park, Nepal. Submitted to Government of Nepal.