ഈനാമ്പേച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ഈനാമ്പേച്ചി
Pangolin brought to the Range office, KMTR AJTJ.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Pholidota
കുടുംബം: Manidae
ജനുസ്സ്: Manis
വർഗ്ഗം: ''M. crassicaudata''
ശാസ്ത്രീയ നാമം
Manis crassicaudata
E. Geoffroy, 1803
Manis crassicaudata range.png

ഈനാമ്പേച്ചി[2] അഥവാ ഇന്ത്യൻ ഈനാമ്പേച്ചി (ശാസ്ത്രീയനാമം: Manis crassicaudata) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഈനാമ്പേച്ചി ജനുസ്സിൽപ്പെട്ട ഒരു ജന്തുവാണ്. ബംഗ്ലാദേശ്[3], ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ [4]എന്നീ രാജ്യങ്ങളിലെ കുന്നുകളിലെ സമതലപ്രദേശങ്ങളിൽ ഇതിനെ സാധാരണ കണ്ടുവരുന്നു. മറ്റുസ്ഥലങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നില്ല. ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു. [5]

മുൻകാലുകളിലെ നഖങ്ങൾകൊണ്ട് മൺകൂനകളിലും തടികളിലും കാണപ്പെടുന്ന ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷിക്കുന്ന കീടഭോജി വിഭാഗത്തിൽപ്പെടുന്നവയാണിവ. നിശാസഞ്ചാരികളായ ഇവ പകൽ മുഴുവനും ആഴത്തിലുള്ള മാളങ്ങളിൽ വിശ്രമിക്കുന്നു. ഇവയെ ഇറച്ചിയ്ക്കും പരമ്പരാഗതമായ ഔഷധ നിർമ്മാണത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു. [1]

ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. നിശാചാരികളായ ഈനാമ്പേച്ചികളെ അവയുടെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു.

വിവരണം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Baillie, J.; Challender, D.; Kaspal, P.; Khatiwada, A.; Mohapatra, R. & Nash, H. (2014). "Manis crassicaudata". The IUCN Red List of Threatened Species (IUCN) 2014: e.T12761A45221874. ഡി.ഒ.ഐ.:10.2305/IUCN.UK.2014-2.RLTS.T12761A45221874.en. ശേഖരിച്ചത് 14 January 2018. 
  2. P. O., Nameer (2015). "A checklist of mammals of Kerala, India.". Journal of Threatened Taxa. 7(13): 7971–7982. 
  3. http://www.arkive.org/thick-tailed-pangolin/manis-crassicaudata/
  4. Schlitter, D.A. (2005). "Order Pholidota". എന്നതിൽ Wilson, D.E.; Reeder, D.M. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Johns Hopkins University Press. p. 530. OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  5. ”Pangolins And Porcupines” by Jayantha Jayawardene, ”Daily News”, 21 August 2006. http://www.angelfire.com/planet/wildlifesl/articles/dn_pangolins_porcupines.htm (Retrieved on 4-6-2011).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈനാമ്പേച്ചി&oldid=2695912" എന്ന താളിൽനിന്നു ശേഖരിച്ചത്