സ്കന്ദ പുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം.[1] ശിവന്റേയും പാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്. ഈ പുരാണത്തിൽ കർണ്ണാടകത്തിലെ വിജയനഗരത്തിനടുത്തുള്ള ഹേമകൂട പ്രദേശത്തെ ശൈവ പാരമ്പര്യത്തെപ്പറ്റിയും, കാശിഖണ്ഡത്തിൽ വാരണാസിയിലെ ശൈവ പാരമ്പര്യത്തെപ്പറ്റിയും ഉത്‌കലഖണ്ഡത്തിൽ ഒഡിഷയിലെ പുരുഷോത്തമക്ഷേത്രമാഹാത്മ്യത്തെപ്പറ്റിയും (Puruṣottamakṣetramāhātmya) വർണ്ണിക്കുന്നുണ്ട്. പത്മപുരാണം, സ്കന്ദ പുരാണത്തെ ഒരു തമസ് പുരാണമായി (അജ്ഞതയുടേയും അന്ധകാരത്തിന്റേയും പുരാണം) വർഗ്ഗീകരിച്ചിരിക്കുന്നു.[2]

ഇതിൽ ഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു.ഈ സംവാദമാണു് ഗുരുഗീത എന്ന പേരിൽ അറിയപ്പെടുന്നത്.

സ്കന്ദപുരാണമഹായജ്ഞം[തിരുത്തുക]

2007 ഡിസംബർ 17ന് മാവേലിക്കര ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്[3]. പിന്നീട് 2016 മെയ്ചെ 22നു മ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം നടക്കുകയുണ്ടായി[4] നു തിരുവനന്തപുരം പുത്തൻ‌ചന്ത ഗാന്ധാരിയമ്മൻ കോവിലിൽ 2016 ആഗസ്റ്റ് 12വെള്ളിയാഴ്ച രാവിലെ സ്കന്ദപുരാണ യജ്ഞം നടക്കുന്നു[5]. 2016 ഡിസംബർ 24 മുതൽ 31 വരെ മലപ്പുറം ജില്ലയിൽ മഞ്ചേരി കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിലും സ്കന്ദപുരാണമഹായജ്ഞം നടക്കുന്നു.

Read more at: http://www.mathrubhumi.com/kottayam/malayalam-news/vaikkam-1.1064533......

Read more at: http://www.mathrubhumi.com/kottayam/malayalam-news/vaikkam-1.1064533

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്കന്ദ_പുരാണം&oldid=2381123" എന്ന താളിൽനിന്നു ശേഖരിച്ചത്