ശക്തി പീഠങ്ങൾ
ആദിപരാശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ(സംസ്കൃതം: शक्ति पीठ; ഇംഗ്ലീഷ്: Shakti Pithas)[1]. സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.[2] ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം പരമശിവൻ രൗദ്രമായ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു. ഓരോ സ്ഥലത്തും ജഗദീശ്വരി വിവിധ നാമങ്ങളിൽ ആരാധിക്കപ്പെടുന്നു.
ഐതിഹ്യം[തിരുത്തുക]

ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.
ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.
ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.
എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.
സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ ഉഗ്രരൂപിയായ വീരഭദ്രനെ ദക്ഷന്റെ കൊട്ടാരത്തിലേക്കയച്ചു. ശിവന്റെ അവതാരമായ വീരഭദ്രൻ തന്റെ കൂട്ടാളിയായ ഭദ്രകാളിയോടൊപ്പം ചെന്ന് ദക്ഷന്റെ ശിരസ്സ് ഛേദിക്കുകയും യാഗശാല തകർക്കുകയും ചെയ്തു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.
ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.
നാല് ആദിശക്തിപീഠങ്ങൾ[തിരുത്തുക]
ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണവ
സംഖ്യ | സ്ഥാനം | ശരീരഭാഗം/ ആഭരണം | ശക്തി |
---|---|---|---|
1 | ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്ര മന്ദിര സമുച്ചയത്തിൽ | പാദം | ബിമല |
2 | താരാ തരിണി ക്ഷേത്രം ബെറാമ്പുർ, ഒഡീഷ | സ്തന ഖണ്ഡം | താരാ തരിണി |
3 | കാമാഖ്യ ക്ഷേത്രം ഗുവാഹട്ടി, ആസാം | യോനീഖണ്ഡം | കാമാഖ്യ |
4 | കാളിഘട്ട് കാളി ക്ഷേത്രം, കൊൽക്കത്ത, പശ്ചിമ ബംഗാൾ | മുഖ ഖണ്ഡം | ദക്ഷിണ കാളിക |
52 ശക്തിപീഠങ്ങൾ[തിരുത്തുക]
ക്രമ സംഖ്യ | സ്ഥാനം | ശരീരഭാഗം/ ആഭരണം | ശക്തി | കാലഭൈരവൻ |
---|---|---|---|---|
1 | കാഞ്ചീപുരം, കാമാക്ഷി ക്ഷേത്രം, ചെന്നൈ, തമിഴ് നാട് | Ottiyana | കാമാക്ഷി | കാല ഭൈരവൻ |
2 | Nainativu (Manipallavam), നല്ലൂർ, വടക്കൻ പ്രവിശ്യ, ശ്രീ ലങ്ക | ചിലമ്പ്(പാദസരം) | ഇന്ദ്രാക്ഷി(നാഗഭൂഷണി /ഭുവനേശ്വരി) | രക്ഷശേഷ്വർ |
3 | ശിവാഹർകരായ്, കറാച്ചി, പാകിസ്താൻ | നേത്രങ്ങൾ | മഹിഷാസുര മർദ്ധിനി | ക്രോധീഷ് |
4 | സുഗന്ധ, ശിഖർപുർ, ബംഗ്ലാദേശ് | നാസിക | സുഗന്ധ | ത്രയംബക് |
5 | അമർനാഥ്, കാശ്മീർ, ഇന്ത്യ | കണ്ഠം | മഹാമായ | ത്രിസന്ധ്യേശ്വർ |
6 | ജ്വാലാമുഖി, കാംഗ്ര, ഇന്ത്യ | നാക്ക് | സിദ്ധിധ(അംബിക) | ഉന്മത്ത ഭൈരവൻ |
7 | അംബാജി, അനർത്, ഗുജറാത്ത്,ഇന്ത്യ | ഹൃദയം | അംബാജി | |
8 | നേപ്പാൾ, പശുപതിനാഥ ക്ഷേത്രത്തിനു സമീപം. | ഇരു മുട്ടുകളും | മഹാശിര | കപാലി |
9 | തിബറ്റിലെ മാനസസരോവരം | വലതുകൈ | ദാക്ഷായണി | അമർ |
10 | ബർധമാൻ, പശ്ചിം ബംഗാ, ഇന്ത്യ | നാഭി | മാതാ സർവമംഗളാ ദേവി | ഭഗവാൻ ശിവൻ / മഹാദേവൻ |
11 | ഗന്ധകി, പൊക്ഗാറ, നേപ്പാൾ | നെറ്റി | ഗണ്ഡകി ചണ്ഡി | ചക്രപാണി |
12 | ബഹുല, അജയ് നദീതീരത്ത്, ബർദ്വാൻ, പശ്ചിം ബംഗാ, ഇന്ത്യ | ഇടതുകരം | ബഹുലാ ദേവി | ഭിരുക് |
13 | ഉജ്ജനി, പശ്ചിം ബംഗാ, ഇന്ത്യ | ദക്ഷിണ മണിബന്ധം | മംഗള ചണ്ഡിക | കപിലാംബരൻ |
14 | ഉദയ്പുർ, ത്രിപുരയിലെ | വലതു കാൽ | ത്രിപുര സുന്ദരി | ത്രിപുരേശ്വരൻ |
15 | ചന്ദ്രനാഥ് മലകൾ, ചിറ്റഗോങ്, ബംഗ്ലാദേശ്. | വലതു കരം | ഭവാനി | ചന്ദ്രശേഖരൻ |
16 | ജല്പേഷ് ക്ഷേത്രത്തിന് സമീപം, ജൽപൈഗുരി, പശ്ചിം ബംഗാ, ഇന്ത്യ. | ഇടതു കാൽ | ബ്രാമരി | അംബർ |
17 | കാംഗിരി, ഗുവാഹത്തിക്കു സമീപം നീലാചല പർവതത്തിലെ കാമാഖ്യ, ആസാം, ഇന്ത്യ | ജനനേന്ദ്രിയം | കാമാഖ്യ | ഉമാനന്ദ് |
18 | ഗിർഗ്രാം, ബർദ്വാൻ ജില്ല0, പശ്ചിം ബംഗാ, ഇന്ത്യ | പെരുവിരൽ(ദക്ഷിണം) | ജുഗാദ്യ | ക്ഷീർ കന്ധക് |
19 | കാളീപീഠം, (കാളിഘട്ട്, കൊൽക്കത്ത), ഇന്ത്യ | വലതു കാല് വിരലുകൾ | കാളിക | നകുലേശ്വർ |
20 | പ്രയാഗ്, ഉത്തർപ്രദേശ്, ഇന്ത്യ | വിരലുകൾ | മാധവേശ്വരി | ഭാവ |
21 | നാർതിയാങ്, മേഘാലയ, ഇന്ത്യ. This Shakti Peetha is locally known as the Nartiang Durga Temple. | ഇടതു തുട\ | ജയന്തി | ക്രമധീശ്വർ |
22 | കിരീട്, മുർഷിദാബാദ് ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | കിരീടം | വിമല | Sanwart |
23 | കാശിയിൽ ഗംഗാതീരത്ത് മണികർണികാ ഘാട്ട്, ഉത്തർ പ്രദേശ്, ഇന്ത്യ | കർണാഭരണം | വിശാലാക്ഷി/ മണികർണി | കാലഭൈരവൻ |
24 | കന്യാശ്രം, കന്യാകുമാരി, തമിഴ് നാട്, ഇന്ത്യ ( ബംഗ്ലാദേശിലെ ചിറ്റഗോങിലാണെന്നും കരുതപ്പെടുന്നു.) | പിൻഭാഗം | സർവാണി | നിമിഷ് |
25 | ഇന്നത്തെ കുരുക്ഷേത്ര നഗരം/ തനേശ്വർ, ഹരിയാന, ഇന്ത്യ | കണങ്ങാലിലെ അസ്ഥി | സാവിത്രി/ ഭദ്രകാളി | സ്ഥാനു |
26 | മണിബന്ധ്, അജ്മീർ രാജസ്ഥാൻ, ഇന്ത്യ | രണ്ട് കങ്കണങ്ങൽ\ | ഗായത്രി | സർവാനന്ദ് |
27 | ശ്രീ ഷൈൽ, ദക്ഷിൺ സുർമാ, ബംഗ്ലാദേശ് | കഴുത്ത് | മഹാലക്ഷ്മി | സാമ്പാർ നാഥ് |
28 | കങ്കലിതല, ബിർബം ജില്ല പശ്ചിം ബംഗാ, ഇന്ത്യ | അസ്ഥി | ദേവ്ഘർഭ | രുണു |
29 | കാൽമാധവ്, ഷോൻ നദീതീരത്ത്, മധ്യപ്രദേശ്, ഇന്ത്യ | വാമ പൃഷ്ഠം | കാളി | അസിതങ്ക് |
30 | ഷൊന്ദേശ്, നർമദാ നദിയുടെ ഉദ്ഭവസ്ഥാനത്ത്, മദ്യപ്രദേശ്, ഇന്ത്യ | ദക്ഷിണ പൃഷ്ഠം | നർമ്മദ\ | ഭദ്രസെൻ |
31 | രാംഗിരി, തിത്രകൂട, ഉത്തർപ്രദേശ്, ഇന്ത്യ | ദക്ഷിണ സ്തനം | ശിവാനി | ചന്ദ്ര |
32 | വൃന്ദാവൻ, ഉത്തർപ്രദേശ്, ഇന്ത്യ | Ringlets of hair | ഉമ | ഭൂതേഷ് |
33 | കന്യാകുമാരി തിരുവനന്തപുരം റോഡിൽ നിന്നും 11കി.മീ അകലെ ശുചീന്ദ്രം, തമിഴ് നാട്, ഇന്ത്യ | മേല്പല്ലുകൾ | നാരായണി | സങ്കർ |
34 | പഞ്ച് സാഗർ (ഹരിദ്വാറിനുസമീപം എന്ന് കരുതപ്പെടുന്നു) | കീഴ്പല്ലുകൾ | വരാഹി | മഹാരുദ്രൻ |
35 | ഭവാനിപുർ യൂണിയൻ ബോഗ്രാ ജില്ല, ബംഗ്ലാദേശ് | Left anklet(ornament) | അർപണ | വാമൻ |
36 | ഡ്രീ പർവത്, ലഡാക്, കാശ്മീർ, ഇന്ത്യ. മറ്റൊരഭിപ്രായം: ശ്രീശൈലം, ആന്ധ്രാപ്രദേശ്, ഇന്ത്യ | Right anklet (ornament) | ശ്രീസുന്ദരി | സുന്ദരാനന്ദ് |
37 | വിഭാഷ് , പൂർവ്വ മേദിനിപുർ, പശ്ചിം ബംഗാ, ഇന്ത്യ | ഇടതു കണങ്കാൽ | കപാലിനി (ഭീമരൂപ) | സർവാനന്ദ് |
38 | സോമനാഥ് ക്ഷേത്രത്തിനു സമീപം, പ്രഭാസ്, ജുനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ | വയർ | ചന്ദ്രഭാഗ | വക്രതുണ്ട് |
39 | ഭൈരവ് പർവതത്തിൽ ക്ഷിപ്രാനദീതീരത്ത് , ഉജ്ജയിനിക്കു സമീപം, മധ്യപ്രദേശ്, ഇന്ത്യ | മേൽചുണ്ട് | അവന്തി | ലംബകർണ |
40 | നാസിക, മഹാരാഷ്ട്ര, ഇന്ത്യ | കവിളുകൾ | ഭ്രമരി | വികൃതാക്ഷ് |
41 | ഗോദാവരീ തീരത്തെ കോടിലിംഗേശ്വര ക്ഷേത്രം, രാജമണ്ട്രി, ആന്ധ്രാപ്രദേശ്, ഇന്ത്യ | കവിളുകൾ | രാകിനി/ വിശ്വേശ്വരി | വത്സ്നാഭ്/ ദണ്ഡപാണി |
42 | വിരാട്, ഭരത്പുരിനു സമീപം, രാജസ്ഥാൻ, ഇന്ത്യ | ഇടതു പെരുവിരൽ | അംബിക | അമൃതേശ്വർ |
43 | രത്നാകർ നദീതീരത്തെ രത്നാവലി, ഹൂഗ്ലി ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | വലത് തോൾ | കുമാരി | ശിവൻ |
44 | മിഥില, [[ഇന്ത്യ]-നേപ്പാൾ അതിർത്തിക്കു സമീപം | ഇടത് തോൾ | ഉമ | മഹോദർ |
45 | നൽഹാതി, ബിർബം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | Vocal chord with part of the tracheae | കാളിക ദേവി | യോഗേഷ് |
46 | കർണാട്, കാംഗ്രാ, ഹിമാചൽ പ്രദേശ്, Karnat, | ഇരു കർണങ്ങൾ | ജയദുർഗ | അഭിരു |
47 | ബക്രേശ്വർ , സിയൂരി, ബിർബം പശ്ചിം ബംഗാ, ഇന്ത്യ | പുരികങ്ങൾക്കിടയിലുള്ള ഭാഗം | മഹിഷാസുര മർദ്ദിനി | വക്രനാഥ് |
48 | ജെസ്സോരേശ്വരി, ഈശ്വരിപുർ, ശ്യാം നഗർ, ബംഗ്ലാദേശ്. | ഹസ്തം, soles of the feet | ജഷോരേശ്വരി | ചന്ദ്ര |
49 | അട്ടഹാസ് ഗ്രാമം, ബർദമാൻ ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | അധരങ്ങക്ക് | Phullara | വിശ്വേശ് |
50 | സൈന്ത്യ, ബിർബം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | കണ്ഠാഭരണം | നന്ദിനി | നന്ദികേശ്വർ |
51 | ഹിംഗ്ലജ്, തെക്കൻ ബലൂചിസ്ഥാൻ, പാകിസ്താൻ | Bramharandhra (Part of the head) | കോടരി | ഭീമലോചനൻ |
52 | ധനേശ്വരി, ജഗ്ദല്പുർ, ഛത്തീസ്ഖഡ്, ഇന്ത്യ | ദന്തം | ദന്ദേശ്വരി | കപാലഭൈരവൻ |
53 | വജ്രേശ്വരി, കാംഗ്ര | ഇടതു സ്തനം (teeth) | വജ്രേശ്വരി | കാലഭൈരവൻ |
53 | പത്മാവതിപുരി ധാം, മധ്യപ്രദേശ്, | പാദം | പദ്മാവതി | കപാലഭൈരവൻ |
54 | താരാപീഠം, ഭിർഭം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ | തൃക്കണ്ണ് | താര | |
55 | ചണ്ഡികാസ്ഥാൻ, ഗംഗാതീരത്ത്, ബീഹാർ, ഇന്ത്യ | ഇടതു കണ്ണ് | ചണ്ഡിക/ ചണ്ഡി ദേവി | ബോലേ ശങ്കർ |
56 | പാട്ന, ബീഹാർ, ഇന്ത്യ | വലതു തുട | Badi Patan Devi/chhoti Patan Devi | ഭൈരവൻ |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Fuller, Christopher John (2004). The Camphor Flame: Popular Hinduism and Society in India. Princeton: Princeton University Press. പുറം. 44. ISBN 978-0-691-12048-5.
- ↑ Article Archived 2012-03-08 at the Wayback Machine., from ബാംഗ്ലാപീഡിയ-യിൽ.
കുറിപ്പുകൾ[തിരുത്തുക]
- Phyllis K. Herman, California State University, Northridge (USA), "Siting the Power of the Goddess: Sita Rasoi Shrines in Modern India Archived 2007-03-03 at the Wayback Machine.", International Ramayana Conference Held at Northern Illinois University, DeKalb, IL USA, September 21–23, 2001.
- Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions (ISBN 81-208-0379-5) by David Kinsley
- com/navratra/Shaktipeeth.html 51 Nav Durga Shaktipeeths- Legend and listing Archived 2013-07-13 at the Wayback Machine. Zee News
- [1] Archived 2011-03-10 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Shaktipeeth - ശക്തിപീഠങ്ങളെ കുറിച്ചുള്ള വെബ്സൈറ്റ് Archived 2008-11-13 at the Wayback Machine.
- 52 ശക്തി പീഠങ്ങൾ- ഭൂപടത്തിൽ Archived 2008-11-13 at the Wayback Machine.
- 51 Shakti Peethas of Ma Durga Archived 2012-04-22 at the Wayback Machine.
- 18 shakti peethas map Archived 2008-11-13 at the Wayback Machine.
- Sri Swamiji visits Sri Lanka for Shankari Temple Darshan
- Comprehensive guide on 51 Shakti Peethas
- Daksha Yagna - The story of Daksha's sacrifice and the origin of the Shakti Pithas
- Gayatri Shaktipeeth, Vatika: An Introduction