എസ്.എൽ. പുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S.L. Puram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലുള്ള പ്രദേശമാണ് എസ്. എൽ. പുരം. സേതു ലക്ഷ്മീ പുരം എന്നതിന്റെ ചുരുക്കപ്പേരാണ്. എസ്. എൽ. പുരം. തിരുവിതാംകൂർ മഹാറാണിയായിരുന്ന റീജന്റ് സേതു ലക്ഷ്മീഭായിയോടുള്ള ബഹുമാനാർത്ഥമാണ് ഈ പ്രദേശത്തിന് ഇത്തരത്തിൽ പേരുനൽകിയത്. കഞ്ഞിക്കുഴി എന്ന് പൊതുവിൽ അറിയപ്പെടുന്ന പ്രദേശമാണ് പ്രധാനമായും ഈ പേരിൽ വിളിക്കപ്പെട്ടത്. ആലപ്പുഴ നഗരത്തിൽ നിന്നും ചേർത്തലയ്ക്കുള്ള ദിശയിൽ നഗരത്തിൽ നിന്നും 16 കി.മീറ്റർ വടക്കോട്ട് മാറി ദേശീയപാതയോരത്ത് കഞ്ഞിക്കുഴി പഞ്ചായത്തും - മാരാരിക്കുളം വടക്ക് പഞ്ചായത്തും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് എസ്. എൽ പുരം. ഇതിന്റെ സമീപ പ്രദേശങ്ങളാണ് മാരാരിക്കുളം, കണിച്ചുകുളങ്ങര, മുഹമ്മ തുടങ്ങിയവ. [1]

ചരിത്രം[തിരുത്തുക]

എസ്.എൽ. പുരം സ്വദേശിയായിരുന്ന കുണ്ടേലാറ്റ് കാളിയ മല്ലൻ എന്ന ജന്മിക്ക് തിരുവിതാംകൂർ രാജവംശവുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ കഞ്ഞിക്കുഴി പ്രദേശത്ത് കാളിയമല്ലനെ സന്ദർശിക്കാനായി തിരുവിതാംകൂർ മഹാറാണ് സേതു ലക്ഷ്മീ ഭായി സന്ദർശിക്കാനെത്തിയതിനെ തുടർന്നാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

കഞ്ഞിക്കുഴി മാർക്കറ്റ്, മാരാരിക്കുളം പോലീസ് സ്റ്റേഷൻ, ജി.ശ്രീനിവാസ മല്ലൻ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ, മാരാരിക്കളം മഹാദേവക്ഷേത്രം, ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, ചേർത്തല ശ്രീനാരായണ കോളേജ് തുടങ്ങിയവയാണ് എസ്.എൽ പുരത്തെ പ്രധാന സ്ഥാപനങ്ങൾ.

പ്രധാന വ്യക്തികൾ[തിരുത്തുക]

പ്രശസ്ത നാടകകൃത്ത് എസ്.എൽ. പുരം സദാനന്ദൻ, [2]പത്രപ്രവർത്തകനും പുരോഗമനകലാസാഹിത്യ സംഘം പ്രവർത്തകനുമായിരുന്ന എം.എൻ കുറുപ്പ്, സിനിമാ സംവിധായകൻഎസ്. എൽ പുരം ആനന്ദ് തുടങ്ങിയവർ ഈ പ്രദേശത്തുനിന്നുമുള്ളവരാണ്.

അവലംബം[തിരുത്തുക]

  1. "മാരാരിക്കുളംഹോട്ടൽ.കോം, ഇംഗ്ലീഷ്". മൂലതാളിൽ നിന്നും 2011-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-16.
  2. "ദി ഹിന്ദു.കോം". മൂലതാളിൽ നിന്നും 2006-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എൽ._പുരം&oldid=3651939" എന്ന താളിൽനിന്ന് ശേഖരിച്ചത്