കണിച്ചുകുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര. ദേശീയപാത 47-ൽ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പേരിന്റെ ഉത്ഭവം[തിരുത്തുക]

കണിച്ചുകുളങ്ങര എന്ന പേരിൻറെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യം ഇവിടുത്തെ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ടാണ്.വളരെ പുരാതനമായ ഒരു ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീക്ഷേത്രം.ഇവിടുത്തെ ഉത്സവം വളരെ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവിയെ ഒരു ബ്രാഹ്മണൻ ഇവിടെ കുടിയിരുത്തിയതായാണ് ഐതിഹ്യം. ഈ പ്രദേശം പണ്ട് കടലായിരുന്നു.ഒരു ദിവസം ഒരു കപ്പലിൽ കളിച്ചു വന്ന ദേവിയെ ഈ ഭാഗത്തു വച്ച് കപ്പൽ തകർന്നതിനെ തുടർന്ന് ഇവിടെ തപസ്സു ചെയ്യുകയായിരുന്ന ബ്രാഹ്മണൻ രക്ഷപ്പെടുത്തുകയും തുടർന്ന് ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു എന്ന് പറയപ്പെടുന്നു[1]. അങ്ങനെ ഇവിടെ ക്ഷേത്രം പണി കഴിക്കുകയും ദേവി കളിച്ചു കുളിച്ചു വന്ന സ്ഥലം ആയതുകൊണ്ട് ഈ പ്രദേശം കളിച്ചുകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു. ഇത് പിന്നീട് രൂപാന്തരം പ്രാപിച്ചാണ് കണിച്ചുകുളങ്ങര ആയത് എന്നാണ് ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്.[1]

കണിച്ചുകുളങ്ങര ക്ഷേത്രം[തിരുത്തുക]

ഇന്ന് കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കണിച്ചുകുളങ്ങര ദേവീക്ഷേത്രം. ഇവിടുത്തെ ഉത്സവം അതിലെ പുഴുക്ക് വഴിപാട്, വെടിക്കെട്ട്, കുട്ടികളെ ചിക്കരയിരുത്തുന്ന ചടങ്ങ് തുടങ്ങിയവ പ്രസിദ്ധമാണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

കണിച്ചുകുളങ്ങരയിൽ വളരെ വിപുലമായ വിദ്യാഭ്യാസ സൌകര്യങ്ങൾ ഉണ്ട്.ദേവസ്വത്തിൻറെ കീഴിലായി 2 ഹൈസ്കൂളുകളും,ഒരു ഹയർ സെക്കണ്ടറി സ്കൂളും,ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും,വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിക്കുന്നു.പരിസര പ്രദേശങ്ങളിലായി മറ്റ് 3 ഹയർ സെക്കണ്ടറി സ്കൂളുകളും,ഒരു സി.ബി.എസ്.ഇ സെൻട്രൽ സ്കൂളും, 2 കോളേജുകളും ഉണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "കണിച്ചുകുളങ്ങര ഐതിഹ്യം". കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം വെബ് വിലാസം.
"https://ml.wikipedia.org/w/index.php?title=കണിച്ചുകുളങ്ങര&oldid=2281497" എന്ന താളിൽനിന്ന് ശേഖരിച്ചത്