ചുവന്ന കീഴാർനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phyllanthus urinaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചുവന്ന കീഴാർനെല്ലി
Gardenology.org-IMG 8037 qsbg11mar.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. urinaria
Binomial name
Phyllanthus urinaria

ഫില്ലാന്തേസീ കുടുംബത്തിലെ അംഗമാണ് ചുവന്ന കീഴാർനെല്ലി.(ശാസ്ത്രീയനാമം: Phyllanthus urinaria). ചെറുകീഴാർനെല്ലി എന്നുകൂടി പേരുള്ള ഈ സസ്യം 40 സെ.മീ ഉയരത്തിൽ കുത്തനെ വളരുന്നു. മൂക്കാത്ത തണ്ടിനും ഇലകൾക്കും ചുവപ്പുകലർന്ന നിറമാണ്. 7-18മിമീ നീളവും 3-7മിമീ വീതിയുമുള്ള മിനുസമുള്ള ലഘുപത്രങ്ങൾ ഒന്നിടവിട്ട് എതിർവശത്തായി വിന്യസിച്ചിരിക്കുന്നു. തൊടുമ്പോൾ തനിയെ ഉള്ളിലേക്ക് മടങ്ങുന്നവയാണ് ഇലകൾ. ആൺപൂക്കൾ പത്രകക്ഷങ്ങളിൽ പൂങ്കുലകളായും പെൺപൂക്കൾ ഒറ്റപ്പൂക്കളായും വിരിയുന്നു. വളരെച്ചെറിയ പൂക്കൾ പച്ചകലർന്ന വെള്ളനിറമുള്ളവയാണ്. ഉരുണ്ട, മിനുസമുള്ള കായകൾ തണ്ടുകളുടെ കീഴ്ഭാഗത്ത് കാണാം. മൂന്ന് അറകളുള്ള തണ്ടില്ലാത്ത കായകൾക്കുള്ളിൽ 6 വിത്തുകൾ ഉണ്ട്.

വയറു വേദന, പിത്താശയക്കല്ല്, മൂത്രാശയക്കല്ല്, മൂത്രാശയത്തിലെ അണുബാധ എന്നിവയിലും മറ്റ് വൃക്ക, കരൾ രോഗങ്ങളിലും ഉപയോഗിച്ചു വരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "Phyllanthus urinaria L." India Biodiversity Portal. ശേഖരിച്ചത് 24 ഏപ്രിൽ 2018.
  2. "Chamber Bitter". flowersofindia. ശേഖരിച്ചത് 24 ഏപ്രിൽ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവന്ന_കീഴാർനെല്ലി&oldid=2787931" എന്ന താളിൽനിന്ന് ശേഖരിച്ചത്