നം. 66 മധുര ബസ്സ്
ദൃശ്യരൂപം
(No. 66 Madhura Bus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. 66 മധുര ബസ്സ് | |
---|---|
സംവിധാനം | എം.എ. നിഷാദ് |
നിർമ്മാണം | എൻ.എൻ.സി. എന്റർടെയിൻമെന്റ്സ് |
രചന | കെ.വി. അനിൽ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
സ്റ്റുഡിയോ | എൻ.എൻ.സി. എന്റർടെയിൻമെന്റ്സ് |
വിതരണം | എൻ.എഫ്.സി. റിലീസ് |
റിലീസിങ് തീയതി | 2012 ജൂൺ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം.എ. നിഷാദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നം. 66 മധുര ബസ്സ്. പശുപതി, പത്മപ്രിയ, മല്ലിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കെ.വി. അനിൽ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
കഥാതന്തു
[തിരുത്തുക]തന്റെ കുടുംബത്തെ തകർത്ത തന്റെ ഉത്തമ സുഹൃത്തിനോട് പ്രതികാരം ചെയ്യാനിറങ്ങുന്ന വരദരാജൻ എന്ന ഫോറസ്റ്റ് ഗാർഡിന്റെ പ്രണയവും പ്രതികാരവും നിറഞ്ഞ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- പശുപതി – വരദരാജൻ
- പത്മപ്രിയ – സൂര്യപത്മം
- മല്ലിക – ഭാവയാമി
- ശ്വേത മേനോൻ – റീത്ത മാമ്മൻ
- രേഖ – സുഭദ്ര
- തിലകൻ – വേട്ടക്കാരൻ വർക്കി
- മകരന്ദ് ദേശ്പാണ്ഡേ – സഞ്ജയൻ
- ജഗതി ശ്രീകുമാർ – ബസ് കണ്ടക്ടർ
- ജഗദീഷ് – എ.ഡി. ക്രിസ്തുദാസ്
- വിജയ് ബാബു – ഡി.എഫ്.ഒ.
- ലിഷോയ് – ഡി.എഫ്.ഒ.
- സീമ ജി. നായർ – സുമിത്ര
- മഹിമ – മാളവിക
- ചേമ്പിൽ അശോകൻ
- അനിൽ മുരളി
- സുധീർ കരമന – പരമേശ്വരൻ
- ശശി കലിംഗ – സ്വാമി
- സുലക്ഷണ – വർക്കിയുടെ ഭാര്യ
- ജയലളിത – സൂര്യപത്മത്തിന്റെ ചിത്തി
- ശ്രീലത നമ്പൂതിരി
- നെടുമ്പ്രം ഗോപി – സൂര്യപത്മത്തിന്റെ അച്ഛൻ
- ചാലി പാല – ബസ് ഡ്രൈവർ
- അജിത്ത് – ഗുണ്ട
- വിനോദ് കെടാമംഗലം – പോലീസ് കോൺസ്റ്റബിൾ
- ലക്ഷ്മി സനൽ
ബോക്സ് ഓഫീസ്
[തിരുത്തുക]ഈ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു.
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ഒന്നാം മാനത്തെ" | ശരത് വയലാർ | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:29 | ||||||
2. | "വെള്ളക്കന്നിക്കിളിക്കൂട്ടിലെ" | രാജീവ് ആലുങ്കൽ | നിഖിൽ | 4:47 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നം. 66 മധുര ബസ്സ് – മലയാളസംഗീതം.ഇൻഫോ
- നം. 66 മധുര ബസ്സ് – m3db