മ്യൂ
ദൃശ്യരൂപം
(Mu (letter) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ അക്ഷരമാണ് മ്യൂ (ഇംഗ്ലീഷ്: Mu (uppercase Μ, lowercase μ; Ancient Greek μῦ [mŷː], Modern Greek: μι or μυ [mi]). ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിന്റെ മൂല്യം 40 ആണ്. ജലം എന്ന് അർത്ഥം വരുന്ന ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ് ചിഹ്നത്തിൽനിന്നാണ് (𓈖) മ്യൂ വിന്റെ പ്രാരംഭം, പിന്നീട് ഈ ചിഹ്നം ഫിനീഷ്യർ കൂടുതൽ ലളിതമാക്കുകയും, തങ്ങളുടെ ഭാഷയിൽ ജലം എന്നതിന്റെ സൂചകമായി ഉപയോഗിക്കുകയും ചെയ്തു. (mem). മ്യൂ വിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ് റോമൻ എമ്മും(M) സിറിലിൿ М ഉം.
ഉപയോഗങ്ങൾ
[തിരുത്തുക]നിരവധി ശാസ്ത്രശാഖകളിൽ ഗ്രീക്ക് അക്ഷരമായ മ്യൂ (ചെറിയക്ഷരം: μ) ഒരു പ്രതീകം എന്നവണ്ണം ഉപയോഗിച്ചുവരുന്നു. സാധാരണയായി വലിയക്ഷരം മ്യൂ (M) ഉപയോഗിക്കാറില്ല. ലത്തീൻ അക്ഷരമാലയിലെ എമ്മിനോട് (M) സദൃശ്യമായതിനാലാണ് ഇത്.
അളവുകൾ
[തിരുത്തുക]- അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ അളവുകളുടെ ഒരു പൂർവ്വപ്രത്യയമായ മൈക്രോ-, എന്നതിനെ സൂചിപ്പിക്കാൻ മ്യൂ ഉപയോഗിക്കുന്നു. പത്ത് ലക്ഷത്തിൽ ഒരംശം( 10−6 ) )t) എന്നാണ് മൈക്രോ എന്നാൽ അർത്ഥം
- മൈക്രോ മീറ്റർ എന്നതിനു സമാനമായ മൈക്രോൺ എന്ന പഴയ അളവ് ( ഇത് ഇന്നെഴുതുന്നത് "µm" എന്നാണ്)
ഗണിതത്തിൽ
[തിരുത്തുക]- അളവ് സിദ്ധാന്തത്തിലെ ഒരു അളവ്
- കമ്പ്യൂട്ടബിലിറ്റി സിദ്ധാന്തത്തിലേയും റിക്കർഷൻ സിദ്ധാന്തത്തിലും ഉപയോഗിക്കുന്ന മിനിമലൈസേഷൻ (മ്യൂ ഓപ്പറേറ്റർ)
- സാധാരണ ഡിഫ്രൻഷ്യൽ സമവാക്യങ്ങളിലെ ഇന്റഗ്രേറ്റിങ് ഫാക്റ്റർ
- കൃത്രിമ ന്യൂറൽ ശൃംഖലകളിലെ ലേണിങ് നിരക്ക്
- സംഖ്യാ സിദ്ധാന്തത്തിലെ മോബിയൂസ് ഫലനം
- സംഭാവ്യതയിലും സ്ഥിതിഗണിതത്തിലും വരുന്ന ശരാശരി (മീൻ) അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന മൂല്യം
- രാമാനുജൻ–സ്കോൾഡ്നെർ സ്ഥിരാങ്കം