എം.പി. പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. P. Parameswaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.പി. പരമേശ്വരൻ
ജനനം (1935-01-18) ജനുവരി 18, 1935 (വയസ്സ് 85)
കേരളം, ഇന്ത്യ
താമസംഇന്ത്യ
ദേശീയതഇന്ത്യൻ
മേഖലകൾആണവസാങ്കേതികം
സ്ഥാപനങ്ങൾഭാഭ അറ്റോമിക് റിസർച്ച് സെന്റർ
അണുശക്തി വകുപ്പ്
ബിരുദംകോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
മോസ്കോ പവർ എഞ്ചിനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത്ഇന്ത്യയുടെ ആണവപദ്ധതി
ഓപ്പറേഷൻ സ്മൈലിങ്ങ് ബുദ്ധ
പ്രധാന പുരസ്കാരങ്ങൾBooks for Neoliterates Award (1962)
Basic and Cultural Literature Award (1964)
ബാലസാഹിത്യപുരസ്കാരം (1984)

ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്[1]. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു[2].

വ്യക്തി ജീവിതം[തിരുത്തുക]

തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18-ന് ജനനം.അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. പ്രാഥമികവിദ്യാഭ്യാസം തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ. തുടർന്നു് തൃശ്ശൂരിലെത്തന്നെ സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച് .ഡി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ഇദ്ദേഹം നാലാം ലോക സിദ്ധാന്ത വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. സഖാവ് എ.കെ.ജി.യുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഡോക്കുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായി അഭിനയിച്ചു.

ചില പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ[തിരുത്തുക]

എം.പി. പരമേശ്വരൻ
 • സ്ഥാനീയങ്ങളും തേജോദ്ഗിരണവും(1962)
 • പരമാണുശാസ്ത്രം(1962)
 • ഇം ഹോതപ്പ് മുതൽ ടോളമി വരെ(1977)
 • പിരമിഡിന്റെ നാട്ടിൽ(1979)
 • അനന്തതകളുടെ നാൽക്കവലയിൽ(1982)
 • മാർക്സിയൻ ജ്ഞാനസിദ്ധാന്തം(1984)
 • നക്ഷത്രപരിചയം(1986)
 • പ്രപഞ്ചരേഖ(1986)
 • വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998 (1999)
 • ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ(2004)
 • നാലാം ലോകം:സ്വപ്നവും യാഥാർത്ഥ്യവും(2004)
 • നാലാം ലോകം:ജനാധിപത്യത്തെ ആർക്കാണ് പേടി(2005)

അവലംബം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:എം.പി. പരമേശ്വരൻ എന്ന താളിലുണ്ട്.
 1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 681. 2011 മാർച്ച് 14. ശേഖരിച്ചത് 2013 മാർച്ച് 11.
 2. "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 27 ജനുവരി 2020.
"https://ml.wikipedia.org/w/index.php?title=എം.പി._പരമേശ്വരൻ&oldid=3406497" എന്ന താളിൽനിന്ന് ശേഖരിച്ചത്