ഹെക്റ്റോ- അല്ലെങ്കിൽ ഹെക്റ്റ (പ്രതീകം h) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. ഒരു നൂറ് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 10-2. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ഗ്രീക്കു ഭാഷയിലെ ഹെക്കാടൺ (ἑκατόν hekaton) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു ഹ്മീഎക്റ്റടോമീറ്റർ എന്നു പറഞ്ഞുവരുന്നു. ഹെക്ടോമീറ്റർ നീളത്തിന്റെ അളവാണ്.
ഉദാഹരണം:
ഹെക്ടോപാസ്കൽ അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റാണ്.
ഹെക്ടോലിറ്റർ ദ്രാവകങ്ങളുടെ അളവാണ്.
ഹെക്ടോഗ്രാം മൃഗങ്ങളുടെ ആഹാരത്തിന്റെ അളവായുപയോഗിക്കുന്നു.
റേഡിയോജ്യോതിശാസ്ത്രത്തിൽ ഹെക്ടോമീറ്റർ റേഡിയോ ബാൻഡിന്റെ തരംഗദൈർഘ്യം കണക്കാക്കാൻ ഉപയോഗിക്കുന്നു.
ഹെക്റ്റാർ സ്ഥല സർവേയിൽ ഉള്ള അളവാകുന്നു. ഇത്, 10000m-2
അല്ലെങ്കിൽ, ഒരു ചതുരശ്ര ഹെക്ടോമീറ്റർ ആകുന്നു. (100 ares)