യോട്ട-
ദൃശ്യരൂപം
യോട്ട- അളവു സമ്പ്രദായത്തിലെ നിലവിലുള്ള ഏറ്റവും വലിയ ഏകക പുർവ്വപ്രത്യയം ആണ്. 1024 അല്ലെങ്കിൽ 1000000000000000000000000 ആണിത്. ഈ യൂണിറ്റിന്റെ പ്രതീകം Y ആകുന്നു. പുർവ്വപ്രത്യയത്തിന്റെ പേര് വന്നത്, ഗ്രീക്കു വാക്കായ, οκτώ (októ)ൽ നിന്നാണ്. ഇതിന്റെ അർഥം എട്ട് എന്നാണ്. കാരണം ഇത് 10008 നു തുല്യമാണ്. 1991ൽ ആണ് ഇത് എസ്. ഐ ൽ ചേർത്തത്. [1] ഉപയൊഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു:
- ഭൂമിയുടെ ദ്രവ്യമാനം 5972.6 Yg ആകുന്നു.
- സമുദ്രങ്ങളുടെ ആകെ ദ്രവ്യമാനം 1.4 Yg ആകുന്നു. [2]
- സൂര്യന്റെ ശക്തിയുടെ ഏകദേശം അളവ്, 385 YW ആകുന്നു.
- നമുക്കു കാണുവാൻ കഴിയുന്ന ഈ പ്രപഞ്ചം 880 Ym വ്യാസമുള്ളതാണ്.
- ഒരു യോട്ടാബൈറ്റ് 10248 ബൈറ്റുകളാണ്.
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Resolution 4 of the 19th CGPM (Conférence Générale des Poids et Mesures)". BIPM (Bureau International des Poids et Mesures).
- ↑ Kennish, Michael J. (2001). Practical handbook of marine science. Marine science series (3rd ed.). CRC Press. p. 35. ISBN 0-8493-2391-6.