മൈക്രോ- (symbol µ) അളവു സംബ്രദായത്തിലെ ഒരു ഏകക പൂർവ്വപ്രത്യയമാകുന്നു. ഇത്, 10−-6 ആയി എഴുതാം. (പത്തുലക്ഷത്തിലൊന്ന്) 1960ൽ ഇത് നിലവില്വന്നു. ഇത് ഗ്രിക്ക് വാക്കായ μικρός (mikrós), എന്നതിൽ നിന്നാണുണ്ടായത്. ഇതിന്റെ അർഥം "ചെറുത്" എന്നാണ്. ഇതിന്റെ പ്രതീകമായ μ (mu) ഗ്രീക്കു അക്ഷരമാണ്. ഇതു മാത്രമാണ് ലാറ്റിൻ അല്ലാത്ത ഒരു പ്രതീകം ഉപയോഗിക്കുന്നത്.
ഉദാഹരണങ്ങൾ:
ജലദോഷവൈറസ്സിന്റെ വലിപ്പം ഏകദേശം 0.8 മുതൽ 1.2 വരെ മൈക്രോമീറ്റർ ആകുന്നു.
സാധാരണ ബാക്ടീരിയ 1 മുതൽ 10 മൈക്രോമീറ്റർ വ്യാസം ഉള്ളതാണ്. യൂകാരിയോട്ടിക് കോശങ്ങൾ 10 മുതൽ 100 മൈക്രോമീറ്റർ വ്യാസം ഉള്ളതാണ്.