ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gharana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
Concepts
Shruti · Swara · Alankar · രാഗം
Tala · ഘരാന · Thaat
Instruments
Indian musical instruments
Genres
Dhrupad · Dhamar · ഖയാൽ · Tarana
Thumri · Dadra · Qawwali · ഗസൽ
ഥാട്ടുകൾ
Bilaval · Khamaj · Kafi · Asavari · Bhairav
Bhairavi · Todi · Purvi · Marwa · Kalyan

ഒരു സം‌ഗീത പാരമ്പര്യത്തെ അഥവാ കുടും‌ബപാരമ്പര്യത്തെയാണ് ഘരാന എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. വീട് എന്നർത്ഥം വരുന്ന ഘർ എന്ന ഹിന്ദുസ്ഥാനി പദത്തിൽ നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്. ഏതെങ്കിലും ഒരു സംഗീത വിഭാഗത്തിലോ നൃത്തരൂപത്തിലോ അധിഷ്ഠിതമായ ഒരു വിഭാഗം കലാകാരൻമാരെ/കലാകാരികളെ ഒരുമിപ്പിക്കുന്ന ഒരിടം എന്ന അർത്ഥത്തിൽ ഘരാന എന്ന പദം ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[1]

വിവിധതരം ഘരാനകൾ[തിരുത്തുക]

ഖയാൽ ഘരാന[തിരുത്തുക]

മനോധർ‌മ്മത്തിന് കൂടുതൽ പ്രാധാന്യം നൽകി 4 മുതൽ 8 വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാൽ. അടിസ്ഥാനവരികൾ മുൻ‌നിർത്തി ഗായകർ മനോധർ‌മ്മം നടത്തുന്നു.

ഗ്വാളിയോർ ഘരാന[തിരുത്തുക]

ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ആരം‌ഭത്തോടു കൂടിയാണ് ഇത് കീർ‌ത്തി പ്രാപിച്ചത്. ഈ ശൈലി പിന്തുടർ‌ന്നവരിൽ പ്രമുഖൻ താൻ‌സെൻ ആണ്. രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്. പ്രധാനമായും യമൻ, ഭൈരവ്, സാരം‌ഗ്, ശ്രീ, ഹാമിർ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്. കൃഷ്ണറാവു ശങ്കർ പണ്ഡിറ്റ് ആണ് ഇതിൽ പ്രശസ്തൻ.

ആഗ്ര ഘരാന[തിരുത്തുക]

അലാവുദ്ദീൻ ഖിൽ‌ജിയുടെ ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്. ഈ ശൈലിയിൽ നായക് ഗോപാൽ പ്രശസ്തനാണ്. അക്കാലത്ത് സ്വീകരിച്ചിരുന്നത് ദ്രുപദ്-ധമർ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോർ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേർ‌ക്കപ്പെട്ടു. ഉസ്താദ് ഫയാസ് ഹുസൈൻ ഖാൻ ഇതിൽ പ്രമുഖനാണ്.

ജയ്പൂർ ഘരാന[തിരുത്തുക]

ഉസ്താദ് അല്ലാദിയാ ഖാനിനെ തുടർ‌ന്ന് സ്ഥാപിക്കപ്പെട്ട ഘരാനയാണ് ജയ്‌പൂർ ഘരാന.പ്രധാനമായും ഉപയോഗിയ്ക്കുന്ന രാഗങ്ങൾ ബസന്തി കേദാര്‍, ബസന്ത് ബാഹർ, കാനഡ, നാട് കാമോദ് ഇവയാണ്.

കിരാന ഘരാന[തിരുത്തുക]

ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുൾ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന. ഈ പേരിൽ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേർ നൽകി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി, ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാർ.കർ‌ണാടക സംഗീതത്തിൽനിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്.

തു‌‌മ്‌‌രി ഘരാന[തിരുത്തുക]

1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സിൽ തുടങ്ങിയെന്ന് വിശ്വസിക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയിൽ കാൽ‌പനികതയ്ക്ക് ഊന്നൽ നൽകുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയിൽ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്.

രാംപൂർ-സഹസ്വാൻ ഘരാന[തിരുത്തുക]

ഇനായത്ത് ഹുസൈൻ ഖാൻ(1849-1919) തുടക്കമിട്ട ഇതിൽ പ്രശസ്തരാണ്‌ ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ, ഗുലാം മുസ്തഫ ഖാൻ, ഗുലാം സാദിക് ഖാൻ, ഉസ്താദ് റഷീദ് ഖാൻ, ഗുലാം അബ്ബാസ് ഖാൻ എന്നിവർ[2]

തബലയിലെ ഘരാനകൾ[തിരുത്തുക]

ഡൽ‌ഹി ഘരാന[തിരുത്തുക]

ഡൽഹി ഘരാന തബലയിലെ ഘരാനകളിൽ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ സിദ്ധർ ഖാൻ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയിൽ കാണാം. ഇപ്പോൾ തബലയാണ് ഡൽഹി ഘരാനയിൽ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അജ്‌രദ ഘരാന, ലഖ്‌നൗ ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയിൽ പെട്ടവയാണ്.

സിത്താറിലെ ഘരാനകൾ[തിരുത്തുക]

ജയ്പൂർ ഘരാന[തിരുത്തുക]

പ്രഗൽ‌ഭൻ ഉസ്താദ് അല്ലാദിയാഖാൻ

മഹിയാർ ഘരാന[തിരുത്തുക]

പ്രശസ്തൻ പണ്ഡിറ്റ് രവിശങ്കർ

ഇംദാദ് ഖാൻ ഘരാന[തിരുത്തുക]

പ്രശസ്തൻ ഉസ്താദ് വിലായത്ത് ഖാൻ

അവലംബം[തിരുത്തുക]

  1. Think IAS Think Drishti Hindustani Music
  2. "Rampur Sahaswan Gharana at HindustaniClassical.com". Retrieved നവംബർ 10, 2009. {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഘരാന&oldid=3903236" എന്ന താളിൽനിന്ന് ശേഖരിച്ചത്