കിരാന ഘരാന
ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഘരാന (വാണി) എന്നു പറയുന്നത്.[1] പത്തൊൻപതാം നൂറ്റാണ്ടിൽ ബന്ദേ അലി ഖാനും അദ്ദേഹത്തിൻ്റെ മച്ചുനന്മാരായ അബ്ദുൾ കരീം ഖാനും അബ്ദുൾ വാഹിദ് ഖാനും ചേർന്ന് പ്രശസ്തമാക്കിയ ഒരു ഹിന്ദുസ്ഥാനി ഗുരുകുല സംഗീത പാരമ്പര്യമാണ് (ഘരാന) കിരാന ഘരാന. മധ്യകാല സംഗീത വിദ്വാൻമാരായ നായക് ഗോപാൽ, നായക് ധോണ്ടു, നായക് ഭാനു എന്നിവരുടെ വാദ്യോപകരണ-വായ്പ്പാട്ട് ശൈലിയായ ഗൗഹർബാനി ധ്രുപദ് പരമ്പരയിൽ നിന്നാണ് ഇത് പരിണമിച്ചത്. പിന്നീട്, ഈ പാരമ്പര്യം ഖയാൽ, ഠുമ്രി, ദാദ്ര, ഗസൽ, ഭജൻ, അഭംഗ്, നാട്യസംഗീതം എന്നിവയ്ക്ക് പ്രശസ്തമായി. ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഘരാനയാണ് കിരാന.

കിരാന ഘരാനയിലെ പ്രധാന സംഗീതഞ്ജർ
[തിരുത്തുക]- ഉസ്താദ് അബ്ദുൾ കരീം ഖാൻ (1872–1937), കിരാന ഘരാന സ്ഥാപകൻ
- ബന്ദേ അലി ഖാൻ
- ഉസ്താദ് അബ്ദുൽ വഹീദ്ഖാൻ(1885–1949), അബ്ദുൾ കരീം ഖാന്റെ മരുമകൻ
- പണ്ഡിറ്റ് വ്ശ്വനാഥ് ബുവ ജാദവ്(1885–1964), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സവായ് ഗന്ധർവ (1886–1952), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സുരേഷ്ബാബു മാനെ(1902–1953), അബ്ദുൾ കരീം ഖാന്റെ മകനും ശിഷ്യനും
- ഹീരാബായ് ബരോദ്കർ (1905–1989), അബ്ദുൾ കരീം ഖാന്റെ മകളും ശിഷ്യയും
- പണ്ഡിറ്റ് ഭീംസെൻജോഷി[2]
- ഗംഗുബായ് ഹംഗൽ
- ഡോ.പ്രഭാ ആത്രെ
- ആനന്ദ് ഭാട്ടെ
അധിക വായനയ്ക്ക്
[തിരുത്തുക]- കിരാന, റോഷൻ ആരാ ബീഗം ഗ്രാമഫോൺ ഇൻഡ്യ കമ്പനി 1994
പുറംകണ്ണികൾ
[തിരുത്തുക]- Kirana gharana Archived 2011-01-28 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-03-10.