ഉസ്താദ് റഷീദ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ് റഷീദ് ഖാൻ
Ustad rashid kan bharat bhavan bhopal (4).JPG
Rashid Khan
ജീവിതരേഖ
ജനനം (1966-07-01) ജൂലൈ 1, 1966 (വയസ്സ് 51)
സ്വദേശം Badayun, UP, India
സംഗീതശൈലി Hindustani classical music,
Rampur-Sahaswan gharana
തൊഴിലു(കൾ) Classical Vocalist
സജീവമായ കാലയളവ് 1977–present

ഉസ്താദ് റഷീദ് ഖാൻ , ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രശസ്ത വായ്പ്പാട്ടുകാരിൽ ഒരാൾ ആണ്. 1966-ൽ ജനിച്ച്, ഉസ്താദ് നിസ്സാർ ഹുസൈൻ ഖാന്റെ ശിക്ഷണത്തിൽ ഉയർന്നു വന്ന കലാ‍കാ‍രണാണദ്ദേഹം. സഹസ്വാൻ ഘരാന പിന്തുടരുന്ന അദ്ദേഹം കൽക്കത്തയിലെ ഗവേഷണ അക്കാദമിക്കു വേണ്ടി പ്രവർത്തിക്കുന്നുമുണ്ട്. പ്രായം കൊണ്ടു ചെറുപ്പമെങ്കിലും, ശ്രുതി മാധുര്യവും, ശബ്ദ നിയന്ത്രണവും കൊണ്ട് ധാരാളം ആരാധകരെ അദ്ദേഹം ആകർഷിച്ചിട്ടുണ്ട്. വിളംബിത കാലത്തിൽ ഖയാൽ പാടുന്നതിൽ അഗ്രഗണ്യമായ പ്രാവീണ്യമാണ് അദ്ദേഹത്തിനുള്ളത്. 1987-ൽ ആകാശവാണി അദ്ദേഹത്തിന് “A" ഗ്രേഡ് നൽകി. 1988-ൽ ആദ്യത്തെ റെക്കോർഡ് പുറത്തിറക്കി. ധാരാളം വിദേശപര്യടനങ്ങളും പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. 1988-ൽ റഷീദ് ഖാന്റെ കച്ചേരി കണ്ടു നിന്ന പണ്ഡിറ്റ് ഭീംസെൻ ജോഷി പറയുകയുണ്ടായി “ഹിന്ദുസ്ഥാനി വായ്പ്പാട്ടിന് ഇതാ ഒരു പിന്തുടർച്ചക്കാരനെങ്കിലുമുണ്ടെ“ന്ന്. ശാസ്ത്രീയ സംഗീതമെന്ന പോലെ അർധശാസ്ത്രീയ ഗാനങ്ങളായ തും‌റികൾ പാടുന്നതിലും അഗണ്യമായ പാടവം റഷീദ് ഖാനുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_റഷീദ്_ഖാൻ&oldid=2785471" എന്ന താളിൽനിന്നു ശേഖരിച്ചത്