ദീപ നിശാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deepa Nisanth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദീപനിശാന്ത്
ജനനം (1981-05-04) മേയ് 4, 1981  (42 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾദീപ
തൊഴിൽഎഴുത്തുകാരി, അധ്യാപിക, വിമർശക
ജീവിതപങ്കാളി(കൾ)എ. എൻ നിശാന്ത്
കുട്ടികൾ
  • ധ്യാൻകൃഷ്ണ
  • ആരാധ്യ
മാതാപിതാക്ക(ൾ)
  • ശങ്കരനാരായണൻ
  • ലീല

ഓർമ്മക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ മലയാളത്തിലെ ഒരു യുവ എഴുത്തുകാരിയാണ് ദീപാനിശാന്ത്.[1] തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സറായി[2] ജോലി ചെയ്യുന്നു. ദീപയുടെ കൃതികൾ പ്രധാനമായും സ്മരണകളും സാഹിത്യ അവലോകനങ്ങളുമാണ്‌. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലൂടെയും ഓർമ്മക്കുറിപ്പുകളിലൂടെയും അവർ പ്രശസ്തയാണ്[അവലംബം ആവശ്യമാണ്].

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്ത് ശങ്കരനാരായണൻറേയും ലീലയുടേയും മൂന്നാമത്തെ മകളായി ദീപ ജനിച്ചു. ദീപയ്ക്ക് രണ്ടു സഹോദരങ്ങളുമുണ്ട്. പേരാമംഗലം ശ്രീ ദുർഗാവിലാസം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ശ്രീ കേരള വർമ്മ കോളേജിൽ നിന്നും പ്രീഡിഗ്രി, മലയാള ഭാഷയിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കി. കോഴിക്കോട് സർവ്വകലാശാലയുടെ എം.എ. മലയാളം പരീക്ഷ ഒന്നാം റാങ്കോടെയാണ്‌ ദീപ പൂർത്തിയാക്കിയത്. രണ്ടു നിരൂപണങ്ങളും മൂന്ന് ഓർമ്മക്കുറിപ്പുകളുടെ സമാഹാരവുമാണ് ദീപയുടെ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതികൾ. നിരവധി ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും ദീപ തന്റെ ഓർമ്മക്കുറിപ്പുകൾ[3] എഴുതിയിരുന്നു. പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനായ നടൻ ജിഷ്ണുവിന്റെ മരണ ശേഷം എഴുതിയ ഓർമ്മക്കുറിപ്പും, തന്റെ വിദ്യാർത്ഥിയെക്കുറിച്ചെഴുതിയ 'ജലം കൊണ്ടുള്ള മുറിവുകൾ', ചലച്ചിത്ര നടി ഷക്കീലയെ കുറിച്ച് എഴുതിയ കുറിപ്പ് [4][5] തുടങ്ങിയവയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കുന്നോളമുണ്ടേല്ലാ ഭൂതകാലക്കുളിർ എന്ന പുസ്തകം ഏറെ പതിപ്പുകൾ പിന്നിട്ടു. 2015-ൽ അധ്യാപികയായി പ്രവർത്തിക്കുന്ന തൃശ്ശൂർ കേരള വർമ കോളേജിൽ നടന്ന ബീഫ് ഫെസ്റ്റിന് അനുകൂലമായി ദീപ ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ടു[അവലംബം ആവശ്യമാണ്].

പുസ്തകങ്ങൾ[തിരുത്തുക]

  • "രാധയും രാജാവിൻറെ പ്രേമഭാജനങ്ങളും" - നിരൂപണം
  • "പ്രണയ വ്യഥയുടെ മാനിഫെസ്റ്റോ" - നിരൂപണം [6]
  • "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ" - ഓർമ്മക്കുറിപ്പുകൾ [7] [8]
  • "നനഞ്ഞുതീർത്ത മഴകൾ" (ഓർമ്മക്കുറിപ്പുകൾ )[9] [10] [11]
  • ഒറ്റമരപ്പെയ്ത്ത് (ഓർമ്മകുറിപ്പുകൾ )

ജീവിതം ഒരു മോണാലിസച്ചിരിയാണ് ( ഓർമ്മക്കുറിപ്പുകൾ )

ദീപയുടെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ, നനഞ്ഞുതീർത്ത മഴകൾ, ഒറ്റമരപ്പെയ്ത്ത്, ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്നീ പുസ്തകങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം പതിപ്പുകളിറങ്ങിയവയാണ്‌

അവാർഡുകൾ[തിരുത്തുക]

  • ചെറുകഥാ അവാർഡ്‌ - വനിതാ കമ്മീഷൻ
  • ചെറുകഥാ അവാർഡ് - ആകാശവാണി
  • ബഷീർ സ്മാരക പുരസ്‌കാരം
  • യു എ ബീരാൻ സ്മാരക പുരസ്‌കാരം

ബീഫ് ഫെസ്റ്റ് വിവാദം[തിരുത്തുക]

നിരവധി സമകാലീന സാമൂഹിക പ്രശ്നങ്ങളോടും വളരെ ശക്തമായ രീതിയിൽ ദീപ നിഷാന്ത് പ്രതികരിച്ചിരുന്നു. നിരവധി വിവാദങ്ങൾക്കും ഇതു തിരികൊളുത്തി. 2015ൽ ദാദ്രി സംഭവത്തിൽ പശുമാംസം സൂക്ഷിച്ചു എന്നാരോപിച്ചു മുഹമ്മദ്‌ അഖ്‌ലാഖിനെ പശുസംരക്ഷകർ എന്ന പേരിൽ വന്ന തീവ്രഹിന്ദുക്കൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കൊണ്ട് തൃശ്ശൂർ കേരള വർമ കോളേജിൽ എസ് എഫ് ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ [12] അനുകൂലിച്ചതിന് എ.ബി.വി.പി, യുവമോർച്ച എന്നീ സംഘടനകൾ കോളേജ് അധികൃതർ ദീപ നിഷാന്തിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. തുടർന്ന് അപ്പോഴത്തെ കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് ഭാസ്കരൻ നായർ ദീപ നിഷാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും കോളജ് പ്രിൻസിപ്പൽ സി. എം. ലത അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു. എന്നാൽ സാംസ്‌കാരിക കേരളം ഒന്നാകെ ദീപ നിശാന്തിനൊപ്പം നിലകൊള്ളുകയും ബീഫ് ഫെസ്റ്റ് വിഷയത്തിൽ ദീപ നിഷാന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ലെന്ന് ദേവസ്വം ബോർഡ്‌ തീരുമാനിക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കുന്ന ദീപയുടെ ഫേസ്ബുക് കുറിപ്പ് ഒട്ടനവധി ഇ-പത്രങ്ങളിലും മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വരികയും, ഒട്ടേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അതിനു ശേഷം സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ അടക്കം അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ വധഭീഷണി അടക്കം വ്യാപകമായ സൈബർ ആക്രമണങ്ങൾ സോഷ്യൽ മീഡിയയിൽ ദീപ നിഷാന്ത് പലപ്പോഴായി നേരിടുകയുണ്ടായി.[13]

സാഹിത്യചോരണ ആരോപണം[തിരുത്തുക]

എസ്. കലേഷ് എന്ന കവിയുടെ 'അങ്ങനെയിരിക്കെ മരിച്ചു ഞാൻ/നീ' എന്ന 2011ൽ പ്രസിദ്ധീകരിച്ച കവിത ദീപ നിശാന്ത് സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) മാസികയിൽ 2018 നവംബർ ലക്കത്തിൽ 'അങ്ങനെയിരിക്കെ ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചു എന്ന് കലേഷ് ദീപ നിഷാന്തിനെതിരെ ആരോപണം ഉന്നയിച്ചു. ഈ സാഹിത്യചോരണം സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒട്ടേറെ ചർച്ചയാവുകയും എഴുത്തുകാരായ, ബാലചന്ദ്രൻ ചുള്ളിക്കാട്, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, കല്പറ്റ നാരായണൻ, സി എസ് ചന്ദ്രിക, എൻ എസ് മാധവൻ,[14] കവയിത്രി റോസി തമ്പി അടക്കമുള്ളവരിൽ നിന്നും വ്യാപകമായ വിമർശനങ്ങൾ ദീപാ നിശാന്ത്‌ നേരിടുകയും ചെയ്‌തു.[15] [16] കവിതാ മോഷണ ആരോപണം ദീപ ആദ്യം നിഷേധിച്ചുവെങ്കിലും[17] പിന്നീട് അംഗീകരിക്കുകയും കുറ്റ സമ്മതം നടത്തി കലേഷിനോടും പൊതുസമൂഹത്തിനോടും മാപ്പു പറയുകയും ചെയ്തു.[18][19][20]. വിവാദവുമായി ബന്ധപ്പെട്ട ദീപ പിന്നീട് പറഞ്ഞത്, ഈ കവിത വളരെ മുമ്പ്‌ സുഹൃത്ത് ശ്രീചിത്രൻ തനിക്ക് അയച്ചു തന്നതായിരുന്നു എന്നാണ്. അത് പ്രസിദ്ധീകരണത്തിന് നൽകാൻ ശ്രീചിത്രനോട് ആവശ്യപ്പെട്ടെങ്കിലും അന്നത് നൽകിയില്ലെന്നും പിന്നീട് അത് ദീപ തന്നെ പ്രസിദ്ധീകരണത്തിന് അയച്ചു നൽകിയതാണെന്നുമാണ്.[21]

കവിതാ മോഷണ വിവാദത്തിന് പിന്നാലെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായ രമ്യാ ഹരിദാസ് പ്രചാരണ യോഗങ്ങളിൽ പാട്ട് പാടുന്നതിനെ വിമർശിച്ച ഫേയ്സ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. പാട്ടുപാടി വോട്ട് പിടിക്കാൻ ഇത് ഐഡിയാ സ്റ്റാർ സിംഗറോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു പോസ്റ്റിന്റെ സംക്ഷിപ്തം[22]. ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ വടക്കാഞ്ചേരി നിയമസഭാമണ്ഡലം എം.എൽ.എ. അനിൽ അക്കര രംഗത്തെത്തിയിരുന്നു[23].

അവലംബം[തിരുത്തുക]


  1. "About Author". keralabookstore.com.
  2. "Deepa T S". keralavarma.ac.in. Archived from the original on 2017-03-24. Retrieved 2017-02-08.
  3. "ജലം കൊണ്ടുള്ള മുറിവുകൾ". manoramaonline.com.
  4. "ജിഷ്ണുവിൻറെ കണ്ണീരോർമ്മകളിൽ". bignewslive.com. Archived from the original on 2016-05-30. Retrieved 2017-02-08.
  5. "നെഞ്ചിലുണ്ടാകും, മരിക്കാതെ‍". manoramaonline.com.}
  6. "Pranayavyadhayude Manifesto" (in ഇംഗ്ലീഷ്). amazon.in.
  7. "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ". goodreads.com.
  8. "Kunnolamundallo Bhoothakalakkulir" (in ഇംഗ്ലീഷ്). amazon.in.
  9. "NANANJU THEERTHA MAZHAKAL". dcbooks.com. Archived from the original on 2016-11-26. Retrieved 2017-02-09.
  10. "നനഞ്ഞുതീർത്ത മഴകൾ". goodreads.com.
  11. "Nananju Theertha Mazhakal" (in ഇംഗ്ലീഷ്). amazon.in.
  12. "ബീഫ് ഫെസ്റ്റ് വിവാദം". jaihindvartha.com.[പ്രവർത്തിക്കാത്ത കണ്ണി]
  13. "കൊച്ചിൻ ദേവസ്വം ബോർഡിന്റെ യോഗം തുടങ്ങി". Archived from the original on 2019-03-29. Retrieved 2018-12-03.
  14. "എൻ എസ് മാധവന്റെ പ്രതികരണം".
  15. "കോളേജ് അധ്യാപികയുടെ മറുപടി".
  16. "സി എസ് ചന്ദ്രികയുടെ വിമർശനം".
  17. "കോപ്പിയടി ആരോപണവുമായി എസ്. കലേഷ്; നിഷേധിച്ച് ദീപ നിശാന്ത്". Retrieved 1 ഡിസംബർ 2018.
  18. "'അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'". Archived from the original on 2018-12-03. Retrieved 1 ഡിസംബർ 2018.
  19. "കവിത മോഷണം: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്". അഴിമുഖം. Archived from the original on 2019-03-31.
  20. "കവിതാ മോഷണം; കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്". ഏഷ്യാനെറ്റ് ന്യൂസ്. 5 Dec 2018.
  21. https://indianexpress.com/article/india/plagiarism-row-leaves-kerala-writer-deepa-nisanth-orator-sreechithran-in-dock-5475436/
  22. "പാട്ട് പാടി വോട്ട് പിടിക്കാൻ ഐഡിയാ സ്റ്റാർ സിംഗറല്ലെന്ന് ദീപ നിശാന്ത്". KERALA. മീഡിയ വൺ.
  23. "രമ്യ ഹരിദാസിൻെറ വേറിട്ട പ്രചാരണത്തെ". madhyamam.com. Archived from the original on 2019-06-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദീപ_നിശാന്ത്&oldid=3944795" എന്ന താളിൽനിന്ന് ശേഖരിച്ചത്