എസ്. കലേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. കലേഷ്
Skalesh.jpg
ജനനം1982
ദേശീയതഇന്ത്യൻ
തൊഴിൽകവി, പത്രപ്രവർത്തനം
ജീവിതപങ്കാളി(കൾ)സൗമ്യ രമേശ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 കനകശ്രീ അവാർഡ്
പ്രധാന കൃതികൾശബ്ദമഹാസമുദ്രം (കവിതാസമാഹാരം)

ഒരു മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ്. 1982-ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു. അച്ഛൻ. കെ.സി. സോമൻ. അമ്മ. സി.ജെ. തങ്കമ്മ

എസ്. എ. എൽ. പി. സ്‌കൂൾ വള്ളമല, എൻ.എസ്. എസ്. ഹൈസ്‌കൂൾ കുന്നന്താനം എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും എം.ജി. സർവ്വകലാശാല സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്‌ളൈഡ് സയൻസിൽ നിന്ന് എം.സി.എ. യും കേരള പ്രസ്‌ അക്കാദമിയിൽ നിന്ന് ജേർണലിസം ഡിപ്‌ളോമയും നേടി. കേരള കൗമുദിയിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. ഇപ്പോൾ സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗം[1].

സാഹിത്യ സംഭാവനകൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

കവിതാചോരണ വിവാദം[തിരുത്തുക]

എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ / നീ ' എന്ന കവിത ദീപ നിശാന്ത് സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) മാസികയിൽ 'അങ്ങനെയിരിക്കെ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചു എന്ന് കലേഷ് ദീപ നിഷാന്തിനെതിരെ ആരോപണം ഉന്നയിച്ചു. ഈ സാഹിത്യചോരണം വ്യാപകമായ വിമർശനങ്ങൾ നേരിട്ടു[4] [5]. കവിതാ മോഷണ ആരോപണം ദീപ ആദ്യം നിഷേധിച്ചു എങ്കിലും[6] പിന്നീട് അംഗീകരിക്കുകയും കുറ്റ സമ്മതം നടത്തി കലേഷിനോടും പൊതുസമൂഹത്തിനോടും മാപ്പു പറയുകയും ചെയ്തു.[7][8] [9]

അവലംബം[തിരുത്തുക]

  1. [1]|Harithakam
  2. ശബ്ദമഹാസമുദ്രം പി. ഡി. എഫ്.
  3. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf
  4. "കോളേജ് അധ്യാപികയുടെ മറുപടി".
  5. "സി എസ് ചന്ദ്രികയുടെ വിമർശനം".
  6. "കോപ്പിയടി ആരോപണവുമായി എസ്. കലേഷ്; നിഷേധിച്ച് ദീപ നിശാന്ത്". ശേഖരിച്ചത് 1 ഡിസംബർ 2018.
  7. "'അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'". ശേഖരിച്ചത് 1 ഡിസംബർ 2018.
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-25.
  9. https://www.asianetnews.com/news/deepa-nishanth-apologies-on-peotry-plagiarism-pj94og
"https://ml.wikipedia.org/w/index.php?title=എസ്._കലേഷ്&oldid=3674801" എന്ന താളിൽനിന്ന് ശേഖരിച്ചത്