ബാരിമോർ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barrymore Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madonna and Child
Correggio, Madonna Barrymore.jpg
Artistഅന്റോണിയോ ഡാ കൊറൈജ്ജിയോ Edit this on Wikidata
Year1508–1510
Mediumഎണ്ണച്ചായം, canvas
Dimensions56.3 സെ.മീ (22.2 ഇഞ്ച്) × 41 സെ.മീ (16 ഇഞ്ച്)
LocationNational Gallery of Art
CollectionNational Gallery of Art, Samuel H. Kress Collection Edit this on Wikidata

1508–1510 നും ഇടയിൽ അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ബാരിമോർ മഡോണ.[1]

ചരിത്രം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ട് മുതൽ, യുകെയിലെ ചെഷയറിലെ നോർത്ത്വിച്ചിനടുത്തുള്ള മാർബറി ഹാളിൽ ജോൺ സ്മിത്ത് ബാരിയുടെ (ആർതർ സ്മിത്ത്-ബാരിയുടെ മുത്തച്ഛൻ, ഒന്നാം ബാരൺ ബാരിമോർ) ശേഖരത്തിൽ ഇത് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അവകാശികൾ 1933 ജൂൺ 21 ന് ലണ്ടനിലെ സോതെബീസിൽ ഈ ചിത്രം ലേലം ചെയ്തു. മാന്റെഗ്നയുടെ ഇതേപോലൊരു ചിത്രം യുവാവായ കൊറെഗിയോയെ ശക്തമായി സ്വാധീനിച്ചിരുന്നു. ആ ലേലത്തിൽ, ഈ ചിത്രം ഡുവീൻ ബ്രദേഴ്‌സ് വാങ്ങുകയും പിന്നീട് അത് 1937 മാർച്ചിൽ സാമുവൽ ഹെൻറി ക്രെസിന് വിറ്റു. പിന്നീട് ഈ ചിത്രം വാഷിംഗ്ടണിലെ പുതിയ നാഷണൽ ഗാലറി ആർട്ടിന് നൽകുകയുണ്ടായി.

1930-ൽ കൊറാഡോ റിച്ചി കോറെജ്ജിയോ ചിത്രത്തിനെതിരെ ആരോപണവുമായി എത്തി. 1958-ൽ റോബർട്ടോ ലോംഗിയും 1970-ൽ അർതുറോ കാർലോ ക്വിന്റാവല്ലും ആരോപണം സ്വീകരിച്ചു. എന്നിരുന്നാലും, 1976-ൽ സെസിൽ ഗൗൾഡ് വിയോജിക്കുകയും 1959-ലെ ക്രെസ് ശേഖരത്തിന്റെ ഉദ്ധരണികൾ ഉദ്ധരിച്ച്, അത് മാന്റെഗ്നയുടേതായിരിക്കാം എന്നഭിപ്രായപ്പെട്ടെങ്കിലും 1968-ൽ ചിത്രം "മാന്റെഗ്നയുടെയോ ഒരുപക്ഷേ കോറെജ്ജിയോയുടെയോ" ആയിരിക്കാം എന്ന ആരോപണത്തിലെത്തി.[2]

അവലംബം[തിരുത്തുക]

  1. http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2491#
  2. "Archived copy". മൂലതാളിൽ നിന്നും 2009-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-08-07.CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ബാരിമോർ_മഡോണ&oldid=3320618" എന്ന താളിൽനിന്ന് ശേഖരിച്ചത്