Jump to content

മഡോണ ആന്റ് ചൈൽഡ് വിത്ത് റ്റു മ്യൂസിഷൻ ഏയ്ഞ്ചൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1514-15 നും ഇടയിൽ അല്ലെങ്കിൽ 1515-16 നും ഇടയിൽ ചിത്രീകരിച്ചതാകാമെന്നു കരുതുന്ന അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് റ്റു മ്യൂസിഷൻ ഏയ്ഞ്ചൽസ്.

ചരിത്രം

[തിരുത്തുക]

ചിത്രത്തിന്റെ പുറകിൽ ഫ്ലോറൻസിലെ ഗ്രാൻഡ്-ഡുക്കൽ ഗാലറിയുടെ പതിനാറാം നൂറ്റാണ്ടിലെ മോണോഗ്രാം കാണപ്പെടുന്നു. 2523 എന്ന തിരിച്ചറിയൽ നമ്പർ കാണിക്കുന്ന ഈ ചിത്രം അക്കാലത്ത് ഗാലറിയുടെ കൈവശമുള്ള പട്ടികകളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടിലെ ചിത്രസംഗ്രഹ പട്ടികകളിലൊന്നിലും ഈ രചനയെ വ്യക്തമായി കണ്ടെത്താൻ‌ കഴിയില്ല. എങ്കിലും അന്ന മരിയ ലൂയിസ ഡി മെഡിസി 1691-ൽ ഇലക്‌ടർ‌ പാലറ്റൈൻ‌ ജോൺ‌ വില്യവുമായുള്ള വിവാഹശേഷം ഡ്യൂസെൽ‌ഡോർഫിലേക്ക്‌ കൊണ്ടുവന്ന ചിത്രമായിരിക്കാം എന്ന് ഊഹിക്കപ്പെടുന്നു . 1717 ൽ ജോൺ വില്യം മരിച്ചതിനുശേഷം ഈ ചിത്രം ഫ്ലോറൻസിലേക്ക് തിരികെ കൊണ്ടുവരപ്പെട്ടു. ഈ ചിത്രത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക പരാമർശം 1798-ൽ ഫ്ലോറൻസ് ഗാലറിയുടെ ചിത്രസംഗ്രഹപ്പട്ടികയിലാണുള്ളത്. മഹാന്മാരായ ഇറ്റാലിയൻ കലാകാരന്മാർക്കായി നീക്കി വെച്ച സലാ ഡേ മാസ്ട്രി ഇറ്റാലിയാനി എന്ന ഹാളിലാണ് ഈ ചിത്രം എന്ന വിവരവും അതിലുണ്ട്, 19-ആം നൂറ്റാണ്ടിന്റെ പകുതി വരെ ചിത്രം അവിടെത്തന്നെ കാണപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ട് മുതൽ ചിത്രത്തിന്റെ നിരവധി പകർപ്പുകൾ ഉണ്ടായെന്നത് അതിന്റെ ജനപ്രീതിക്കു സാക്ഷ്യം വഹിക്കുന്നു. പിന്നീടെപ്പോഴോ ഇതൊരു ടിഷ്യൻ ചിത്രമാണെന്ന ശങ്ക ഉയർന്നിരുന്നു. പക്ഷേ ജിയോവന്നി മൊറേലി ഈ ചിത്രം യുവ കൊറെജ്ജിയോയുടെ ആദ്യകാല സൃഷ്ടികളിലൊന്നാണെന്ന നിഗമനത്തിലെത്തി. "അതിസൂക്ഷ്മമായ രചനാ ശൈലിയും വ്യക്തവും തിളക്കമുള്ളതുമായ നിറങ്ങളുടെ സാന്നിദ്ധ്യവും നിഗമനത്തെ പിന്താങ്ങി .

ഗ്രന്ഥസൂചിക

[തിരുത്തുക]
  • (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]