മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് ഫ്രാൻസിസ് ആന്റ് ക്വിറിനസ്
Madonna with child and Saints Quirinus and Francis | |
---|---|
Artist | അന്റോണിയോ ഡാ കൊറൈജ്ജിയോ |
Year | c. 1505 |
Dimensions | 94.5 cm (37.2 in) × 111.5 cm (43.9 in) |
Location | Galleria Estense |
1505-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു ഫ്രെസ്കോയുടെ മുറിഞ്ഞ അംശം ആണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് ഫ്രാൻസിസ് ആന്റ് ക്വിറിനസ്. ഇപ്പോൾ മൊഡെനയിലെ ഗാലേരിയ എസ്റ്റെൻസിൽ ഈ ഫ്രെസ്കോ സംരക്ഷിച്ചിരിക്കുന്നു. കൊറെഗ്ജിയോയിലെ സാന്താ മരിയ ഡെല്ല മിസറിക്കോർഡിയയുടെ പള്ളിയിൽ നിന്ന് ഫ്രെസ്കോയെ ഗാലേരിയ എസ്റ്റെൻസിലേക്ക് മാറ്റാൻ മോഡെന ഡ്യൂക്ക് എർകോൾ മൂന്നാമൻ ഡി എസ്റ്റെ ഉത്തരവിട്ടു. ഇത് അലെഗ്രിയുടെ ഫ്രെസ്കോയാണെന്ന് കരുതപ്പെട്ടിരുന്നു.[1]ഫ്രെസ്കോ മറ്റൊരു കെട്ടിടത്തിൽ നിന്ന് ഒരു പള്ളിയിലേക്ക് ഭിത്തിയിൽ മാറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കെട്ടിടം എന്നുപറയുന്നത് ഒരുപക്ഷേ പുതിയ കൊളീജിയാറ്റ ഡി സാൻ ക്വിറിനോ ആയിരിക്കാം. ന്യൂസിലെ ക്വിറിനസിന്റെ സാന്നിധ്യം കണക്കിലെടുത്ത്, ബിഷപ്പിന്റെ ഒരു ശിരോലങ്കാരവും കോറെഗ്ജിയോ പട്ടണത്തിന്റെ ഒരു മാതൃകയും അവിടെ സൂക്ഷിച്ചിരിക്കുന്നു.[2]ഈ ഫ്രെസ്കോയിൽ വിശുദ്ധ ഫ്രാൻസിസിനെയും ചിത്രീകരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-07. Retrieved 2019-10-22.