ബൊലോഗ്നിനി മഡോണ
ദൃശ്യരൂപം
Bolognini Madonna | |
---|---|
Madonna with child and John the Baptist | |
Year | 1514–1519 |
Dimensions | 60 സെ.മീ (24 ഇഞ്ച്) × 51 സെ.മീ (20 ഇഞ്ച്) |
1514–1519 നും ഇടയിൽ അന്റോണിയോ ഡാ കോറെജ്ജിജിയോ ചിത്രീകരിച്ച ഒരു പാനൽ (പിന്നീട് ക്യാൻവാസിലേക്ക് മാറ്റുകയുണ്ടായി) എണ്ണച്ചായാചിത്രമാണ് ബൊലോഗ്നിനി മഡോണ.
ചരിത്രം
[തിരുത്തുക]ഈ ചിത്രം 1514–1519 നും ഇടയിൽ,[1]അദ്ദേഹത്തിന്റെ മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് ഫ്രാൻസിസും (1514–1515) നഷ്ടപ്പെട്ട ആൽബിനിയ മഡോണയ്ക്കും ഇടയിലുള്ള (1517–1519) കാലഘട്ടത്തിൽ ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഈ ചിത്രം കോറെഗ്ജിയോയുടേതാണോയെന്ന് ആരോപണമുണ്ടായിരുന്നു.[3] 1865-ൽ ഗിയാൻ ജിയാക്കോമോ അറ്റൻഡോലോ ബൊലോഗ്നിനി മിലാനിലെ പിനാകോട്ടെക്ക ഡെൽ കാസ്റ്റെല്ലോ സ്‌ഫോർസെസ്കോയിലേക്ക് ഉപേക്ഷിച്ച ഈ ചിത്രം ഇപ്പോൾ അവിടെ തൂക്കിയിരിക്കുന്നു.[4] കോറെഗ്ജിയോയുടേ മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റുമായും ഈ ചിത്രം സമാനത കാണിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Pinacoteca
- ↑ (in Italian) http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2487 Archived 2020-06-07 at the Wayback Machine.
- ↑ (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772
- ↑ (in Italian) AA.VV., La Pinacoteca del Castello Sforzesco a Milano, Skira, Milano 2005. ISBN 88-7624-260-0