Jump to content

മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ജെറോം (കോറെജിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child with Sts Jerome and Mary Magdalen (The Day)
കലാകാരൻCorreggio
വർഷംc. 1528
MediumOil on canvas
അളവുകൾ235 cm × 141 cm (93 in × 56 in)
സ്ഥാനംGalleria Nazionale, Parma

1528-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ജെറോം ആന്റ് മേരി മഗ്ദലീന.(The Day) ഇപ്പോൾ ഈ ചിത്രം ഇറ്റലിയിലെ പാർമയിലെ ഗാലേരിയ നസിയോണാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്നു

ചരിത്രം

[തിരുത്തുക]

പാർമയിലെ സാന്റ് ആന്റോണിയോ അബേറ്റ് പള്ളിയുടെ വലതുവശത്തുള്ള ഒരു സ്വകാര്യ ചാപ്പലിനായി 1523-ൽ ബ്രൈസൈഡ് കൊല്ലയാണ് ഈ ചിത്രം ചിത്രീകരണത്തിനായി ചുമതലപ്പെടുത്തിയത്. സമകാലീന കലാചരിത്രകാരനും ചിത്രകാരനുമായ ജോർജിയോ വസാരി ഈ ചിത്രത്തിന്റെ il mirabile colorito ("അത്ഭുതകരമായ നിറം") വിവരിച്ചു. എൽ ഗ്രെക്കോയും ഈ ചിത്രത്തിനെക്കുറിച്ച് പഠിക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഭയ്ക്ക് വിലയേറിയ പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആവശ്യമായിരുന്നു. പോളണ്ടിലെയും ഫ്രാൻസിലെയും രാജാക്കന്മാരും വിശുദ്ധ റോമൻ ചക്രവർത്തിയും ഉൾപ്പെടെ നിരവധി പേർ ഈ ചിത്രം വാങ്ങാനെത്തിയിരുന്നു. എന്നിരുന്നാലും, 1749-ൽ ഈ ചിത്രം പാർമ കത്തീഡ്രലിലേക്ക് മാറ്റുകയും പിന്നീട് ഡച്ചി ഓഫ് പാർമ വാങ്ങുകയും ചെയ്തു. വടക്കൻ ഇറ്റലിയിലെ ഫ്രഞ്ച് അധിനിവേശ സമയത്ത് ഇത് മോഷ്ടിച്ച് ഫ്രാൻസിലേക്ക് കൊണ്ടുവന്നു. 1815-ൽ ഈ ചിത്രം ഇറ്റലിയിലേക്ക് മടക്കി പാർമ ഗാലറിയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ 1724 പകർപ്പ് സ്ട്രാസ്ബർഗിലെ പാലൈസ് രോഹന്റെ ചാപ്പലിൽ തൂക്കിയിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Madonna and Child with Sts Jerome and Mary Magdalen (The Day) by CORREGGIO". www.wga.hu. Retrieved 2019-10-19.

ഉറവിടങ്ങൾ

[തിരുത്തുക]
  • Adani, Giuseppe (2007). Correggio pittore universale. Correggio: Silvana Editoriale.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]