മഡോണ ഓഫ് ദ സ്റ്റെയർസ് (കൊറെഗ്ജിയോ)
1522-1523 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഓഫ് ദ സ്റ്റെയർസ്. ഇപ്പോൾ ഗാലേരിയ നസിയോണലെ ഡി പർമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]
ചരിത്രം
[തിരുത്തുക]പാർമയുടെ കിഴക്കൻ ഗേറ്റിന്റെ ആന്തരിക മുൻവശത്തുള്ള ഒരു ഫ്രെസ്കോയുടെ ഭാഗമായിരുന്ന ഈ ചിത്രം സാൻ മിഷേൽ ഗേറ്റ് എന്നും റെജിയോ എമിലിയയിലേക്കുള്ള വഴിയുടെ ആരംഭം എന്നും അറിയപ്പെടുന്നു.[2] ഈ ചിത്രം അവിടെ കണ്ടപ്പോൾ വസാരി അതിനെ പ്രശംസിച്ചിരുന്നു.[3]1555-ൽ പോൾ മൂന്നാമൻ മാർപ്പാപ്പ മതിലുകൾ നവീകരിച്ചപ്പോൾ, ഗേറ്റ്ഹൗസ് പൊളിച്ചുമാറ്റി. ചുവരിൽ നിന്ന് ഫ്രെസ്കോ വേർപെടുത്തി തൊട്ടടുത്ത സാന്താ മരിയ ഡെല്ലാ സ്കാലയിലേക്ക് മാറ്റി. ഒരു ഗോവണിയിലൂടെ മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയൂ.
ബ്രിട്ടനിലെ ഡാനിഷ് അംബാസഡർ ജെൻസ് വോൾഫ്[4] 1785-ൽ ചെറുകപ്പേള സന്ദർശിക്കുകയും കൊറെഗെജിയോ ചിത്രീകരിച്ച "മഡോണ ഡെല്ലാ സ്കാലയിൽ പള്ളിയിൽ പ്രകോപിതരായ ചില അജ്ഞാതരായ മതഭ്രാന്തന്മാർ കന്യകയിൽ വെള്ളി കിരീടം സ്ഥാപിക്കുകയും അങ്ങനെ ഏറ്റവും ക്രൂരമായ ഒരു പ്രവൃത്തിയിലൂടെ താരതമ്യപ്പെടുത്താനാവാത്ത വിധത്തിൽ ചിത്രത്തെ രൂപഭേദം വരുത്തി ".[5] ജെർമെയ്ൻ ഡി സ്റ്റൈൽ, 1807-ൽ എഴുതിയ കോറിൻ എന്ന നോവലിൽ ഫ്രെസ്കോയെ വിശേഷിപ്പിച്ചത്, "താഴ്ന്ന കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടതുപോലെ ഉയർത്തിയതും തുളച്ചുകയറുന്നതുമായ ഒരു ഭാവം എങ്ങനെ നൽകാമെന്ന് അറിയാവുന്ന ഒരേയൊരു ചിത്രമായിരുന്നു എന്നാണ്. ആ നോട്ടത്തിന് കുറുകെ വീഴുന്ന മൂടുപടം വികാരത്തിൽ നിന്നോ ചിന്തയിൽ നിന്നോ അവരെ കൂടുതൽ ആകർഷകമാക്കുന്നു. അവർക്ക് ഒരു സ്വർഗ്ഗീയ രഹസ്യം നൽകുന്നു. ചിത്രം ഏറെക്കുറെ മതിലിൽ നിന്ന് മാറിയിരിക്കുന്നു. ചിത്രത്തിൽ ഒരു ശ്വാസം വീഴാൻ ഇടയാക്കുന്നതുപോലെ നിറം ത്രസിക്കുന്നത് കാണാം.[5]
1812 ഡിസംബർ 4 ന് ചെറുകപ്പേള പൊളിച്ചുമാറ്റിയപ്പോൾ ഫ്രെസ്കോയെ ഗാലേരിയ നസിയോണലെ ഡി പാർമയിലെ ഇന്നത്തെ സ്ഥാനത്തേക്ക് മാറ്റി. 1948-ൽ ചിത്രം പുനഃസ്ഥാപിച്ചു. ചിത്രത്തിന്റെ ആദ്യത്തേ പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുകയും ക്യാൻവാസിലേക്ക് മാറ്റുകയും ചെയ്തു. 1968-ലെ മറ്റൊരു ഇടപെടൽ ഈ ചിത്രത്തിൽ അനിയന്ത്രിതമായ കൂട്ടിച്ചേർക്കലുകൾ നീക്കം ചെയ്തു.[6]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2019-10-26.
- ↑ (in Italian) Augusta Ghidiglia Quintavalle, La "Madonna della Scala" del Correggio per la porta orientale di Parma, in Paragone n. 43, 1968, p. 67.
- ↑ Giorgio Vasari, Le Vite de' più eccellenti pittori scultori et architettori, Firenze 1568, ed. cons. con nuove annotazioni e commenti di Gaetano Milanesi, Firenze 1879, IV, p. 114.
- ↑ Byron, Sully, and the Power of Portraiture
- ↑ 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2019-10-26.
- ↑ (in Italian) Giuliano Ercoli, Arte e fortuna del Correggio, Modena 1981.