Jump to content

അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ് (കൊറെഗ്ജിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adoration of the Child
കലാകാരൻCorreggio
വർഷംc. 1526
MediumOil on canvas
അളവുകൾ81 cm × 67 cm (32 in × 26 in)
സ്ഥാനംUffizi Gallery, Florence

1526-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ്. ഇറ്റലിയിലെ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

1617-ൽ മാന്റുവയിലെ ഡ്യൂക്ക് ഫ്രാൻസെസ്കോ ഐ ഗോൺസാഗ കോസ്സിമോ II ഡി മെഡിസി ഓഫ് ടസ്കാനിക്ക് ഈ ചിത്രം സംഭാവനയായി നൽകി. മെഡിസി ഇത് ഉഫിസി ട്രിബ്യൂണിൽ പ്രദർശിപ്പിച്ചു. അവിടെ അത് 1634 വരെ തുടർന്നു. യഥാർത്ഥത്തിൽ ചിത്രീകരണത്തിന് നിയോഗിച്ചതാരാണെന്ന് അജ്ഞാതമാണെങ്കിലും, നവോത്ഥാന കലാ ജീവചരിത്രകാരൻ ജോർജിയോ വസാരി പരാമർശിച്ചിരിക്കുന്നതു കൂടാതെ ലൂക്കോ പല്ലവിസിനോ ജെനോവയിൽ നിന്ന് റെജിയോ എമിലിയയിലേക്ക് കൊണ്ടുവന്നതായി ചിലർ ഈ ചിത്രം തിരിച്ചറിയുന്നു.

ചിത്രീകരണ തീയതി സ്റ്റൈലിസ്റ്റിക് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1524-1526 തീയതികൾ മാട്രിഡം ഓഫ് ഫോർ സെയിന്റ്സ് എന്ന ചിത്രവുമായുള്ള സമാനതകളിൽ നിന്ന് ഉത്ഭവിച്ചതാണ്. ചിത്രത്തിന്റെ പകർപ്പുകൾ ജോഹാൻ സോഫാനി, ജിയോവൻ ബാറ്റിസ്റ്റ സ്റ്റെഫാനെച്ചി എന്നിവർ സൃഷ്ടിച്ചു.

ഉറവിടങ്ങൾ

[തിരുത്തുക]
  • Adani, Giuseppe (2007). Correggio pittore universale. Correggio: Silvana Editoriale.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]