Jump to content

ഫുട്ബോൾ ലോകകപ്പ് 1998

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1998 FIFA World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫുട്ബോൾ ലോകകപ്പ് 1998
ഫ്രാൻ‌സ് ‘98
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ 172(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: 32
ആതിഥേയർ ഫ്രാൻ‌സ്
ജേതാക്കൾ ഫ്രാൻ‌സ്
മൊത്തം കളികൾ 64
ആകെ ഗോളുകൾ 171
(ശരാശരി2.67)
ആകെ കാണികൾ 2,785,100
(ശരാശരി43,517 )
ടോപ്‌സ്കോറർ ഡാവർ സൂക്കർ
(6 ഗോളുകൾ)
മികച്ച താരം റൊണാൾഡോ

പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998 ജൂൺ 10 മുതൽ ജുലൈ 12 വരെ ഫ്രാൻ‌സിൽ അരങ്ങേറി. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ്‌ ഫ്രാൻസ്‌. മുൻപ്‌ മെക്‌സിക്കോയ്ക്കും ഇറ്റലിക്കുമാണ്‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളിൽ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാൻസ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌.

‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ആതിഥേയരായ ഫ്രാൻസ് നടാടെ ലോകകപ്പ് കിരീടം ചൂടി. ഉറുഗ്വേ, ബ്രസീൽ, അർജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി എന്നിവർക്കൊപ്പം ഫ്രാൻസും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയിൽ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡാവർ സൂക്കർ ഏറ്റവും കൂടുതൽ ഗോൾ നേടി(6) സുവർണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പിൽ മൂന്നാംസ്ഥാനക്കാരായ സ്വീഡന്‌ യോഗ്യതാ മത്സരത്തിൽപോലും വിജയം കണ്ടെത്താനായിരുന്നില്ല.

സർഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളിൽ പ്രാമുഖ്യം കണ്ടത്‌. പരുക്കൻ‌കളിയുടെ ആശാന്മാരായ ജർമ്മനി പോലും കളിക്കളത്തിൽ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങൾക്കും ഫ്രാൻസ് വേദിയായി ഏരിയൽ ഒർട്ടേഗ (അർജന്റീന), തിയറി ഹെൻറി (ഫ്രാൻസ്‌), മൈക്കേൽ ഓവൻ (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങൾ.

64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അർജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേൽ ഓവന്റേതായിരുന്നു.

ടീമുകൾ

[തിരുത്തുക]

ആറു വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ്‌ ഫ്രാൻസിൽ‍ മാറ്റുരച്ചത്. ക്രൊയേഷ്യ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ജമൈക്ക എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.

പ്രാഥമിക റൌണ്ട്

[തിരുത്തുക]

പകുതി സമയ ഗോൾനില ബ്രാക്കറ്റിൽ.

ഗ്രൂപ്പ് എ

[തിരുത്തുക]
ടീം പോയിന്റ് കളി ജയം സമനില തോൽ‌വി അടിച്ച ഗോൾ വാങ്ങിയ ഗോൾ
ബ്രസീൽ 6 3 2 0 1 6 3
നോർവേ 5 3 1 2 0 5 4
മൊറോക്കോ 4 3 1 1 1 5 5
സ്കോട്‌ലൻ‌ഡ് 1 3 0 1 2 2 6
ബ്രസീൽ 2 - 1 സ്കോട്‌ലൻ‌ഡ്
മൊറോക്കോ 2 - 2 നോർവേ
സ്കോട്‌ലൻ‌ഡ് 1 - 1 നോർവേ
ബ്രസീൽ 3 - 0 മൊറോക്കോ
ബ്രസീൽ 1 - 2 നോർവേ
സ്കോട്‌ലൻ‌ഡ് 0 - 3 മൊറോക്കോ

ജൂൺ 10, 1998

ബ്രസീൽ 2 - 1 (1-1) സ്കോട്‌ലൻഡ് കാണികൾ: 80,000
സെസാർ സാമ്പായിയോ 4' ജോൺ കോളിൻ‌സ് 38'
ടോം ബോയിഡ് 73'
 
മൊറോക്കോ 2 - 2 (1-1) നോർവേ കാണികൾ: 29,750
മുസ്തഫാ ഹാജി 38' യൂസഫ് ചിപ്പോ 45'+1'
ഹദ്ദാ 59' ഡാൻ ഈഗൻ 60'

ജൂൺ 16, 1998

സ്കോട്‌ലൻ‌ഡ് 1 - 1 (0-0) നോർവേ കാണികൾ: 31,800
ക്രെയ്‌ഗ് ബർലി 66' ഹാവാർഡ് ഫ്ലോ 46'
 
 
ബ്രസീൽ 3 - 0 (2-0) മൊറോക്കോ കാണികൾ: 35,000
റൊണാൾഡോ 9'
റിവാൾഡോ 45'+2'
ബെബറ്റോ 50'

ജൂൺ 23, 1998

ബ്രസീൽ 1 - 2 (0-0) നോർവേ കാണികൾ: 55,000
ബെബറ്റോ 78' ആന്ദ്രേ ഫ്ലോ 83'
റെക്ദാൽ 88'
 
സ്കോട്‌ലൻ‌ഡ് 0 - 3 (0-1) മൊറോക്കോ കാണികൾ: 30,600
സലാൽ‌ദ്ദിൻ ബാസിർ 22'
ഹദ്ദാർ 46'
സലാൽ‌ദ്ദിൻ ബാസിർ 85'

ഗ്രൂപ്പ് ബി

[തിരുത്തുക]
ടീം പോയിന്റ് കളി ജയം സമനില തോൽ‌വി അടിച്ച ഗോൾ വാങ്ങിയ ഗോൾ
ഇറ്റലി 7 3 2 1 0 7 3
ചിലി 3 3 0 3 0 4 4
ഓസ്ട്രിയ 2 3 0 2 1 3 4
കാമറൂൺ 2 3 0 2 1 2 5
ഇറ്റലി 2 - 2 ചിലി
കാമറൂൺ 1 - 1 ഓസ്ട്രിയ
ചിലി 1 - 1 ഓസ്ട്രിയ
ഇറ്റലി 3 - 0 കാമറൂൺ
ഇറ്റലി 2 - 1 ഓസ്ട്രിയ
ചിലി 1 - 1 കാമറൂൺ

ജൂൺ 11, 1998

ഇറ്റലി 2 - 2 (1-1) ചിലി കാണികൾ: 31,800
ക്രിസ്റ്റ്യൻ വിയേരി 10' മാഴ്സലോ സലാസ് 45'
റോബർട്ടോ ബാജിയോ (p) 85' മാഴ്സലോ സലാസ് 49'
 
കാമറൂൺ 1 - 1 (0-0) ഓസ്ട്രിയ കാണികൾ: 33,460
[പിയറി ഞാൻ‌ക 78' ടോണി പോൾസ്റ്റർ 90'
 

ജൂൺ 17, 1998

ചിലി 1 - 1 (0-0) ഓസ്ട്രിയ കാണികൾ: 30,600
മാഴ്സലോ സലാസ് 70' ഇവികാ വാസ്റ്റിക് 90'
 
 
ഇറ്റലി 3 - 0 (1-0) കാ‍മറൂൺ കാണികൾ: 29,800
ലൂയി ഡിബാജിയോ 7'
ക്രിസ്റ്റ്യൻ വിയേരി 75'
ക്രിസ്റ്റ്യൻ വിയേരി 89'

ജൂൺ 23, 1998

ഇറ്റലി 2 - 1 (0-0) ഓസ്ട്രിയ കാണികൾ: 80,000
ക്രിസ്റ്റ്യൻ വിയേരി 49' ആൻ‌ഡ്രിയാ ഹെർസോഗ് 90'
റോബർട്ടോ ബാജിയോ 89'
 
ചിലി 1 - 1 (1-0) കാമറൂൺ കാണികൾ: 35,500
ജോസ് സിയറ 20' പാട്രിക് മാംബ 55'
 

ഗ്രൂപ്പ് സി

[തിരുത്തുക]
ടീം പോയിന്റ് കളി ജയം സമനില തോൽ‌വി അടിച്ച ഗോൾ വാങ്ങിയ ഗോൾ
ഫ്രാൻ‌സ് 9 3 3 0 0 9 1
ഡെന്മാർക്ക് 4 3 1 1 1 3 3
ദക്ഷിണാഫ്രിക്ക 2 3 0 2 1 3 6
സൗദി അറേബ്യ 1 3 0 1 2 2 7
സൗദി അറേബ്യ 0 - 1 ഡെന്മാർക്ക്
ഫ്രാൻസ് 3 - 0 ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക 1 - 1 ഡെന്മാർക്ക്
ഫ്രാൻ‌സ് 4 - 0 സൗദി അറേബ്യ
ഫ്രാൻസ് 2 - 1 ഡെന്മാർക്ക്
ദക്ഷിണാഫ്രിക്ക 2 - 2 സൗദി അറേബ്യ

ജൂൺ 12, 1998

സൗദി അറേബ്യ 0 - 1 (0-0) ഡെന്മാർക്ക് കാണികൾ: 38,140
[മാർക്ക് റീപർ 68'
 
 
ഫ്രാൻ‌സ് 3 - 0 (0-0) സൗദി അറേബ്യ കാണികൾ: 55,077
ക്രിസ്റ്റഫ് ദുഗാരി 34'
പിയറി ഐസ 77'
തിയറി ഹെൻ‌റി 90'

ജൂൺ 18, 1998

ദക്ഷിണാഫ്രിക്ക 1 - 1 (0-1) ഡെന്മാർക്ക് കാണികൾ: 33,300
ബെന്നി മക്കാർത്തി 52' അലൻ നീൽ‌സൺ 13'
 
 
ഫ്രാൻ‌സ് 4 - 0 (1-0) സൗദി അറേബ്യ കാണികൾ: 80,000
തിയറി ഹെൻ‌റി 36'
ഡേവിഡ് ട്രിസഗേ 68'
തിയറി ഹെൻ‌റി 77'
ലിസറസു 85'

ജൂൺ 24, 1998

ഫ്രാൻ‌സ് 2 - 1 (1-1) ഡെന്മാർക്ക് കാണികൾ: 39,100
യൂറി യോർക്കെഫ് 12' മൈക്കൽ ലൌഡ്രപ് 42'
ഇമ്മാനുവൽ പെറ്റി 56'
 
ദക്ഷിണാഫ്രിക്ക 2 - 2 (1-1) സൗദി അറേബ്യ കാണികൾ: 31,800
ഷോൺ ബർറ്റ്ലെറ്റ് 19' അൽ ജബ്ബാർ 45'
ഷോൺ ബർറ്റ്ലെറ്റ് 90'+4' യൂസഫ് അൽ തുനിയൻ 74'

കലാശക്കളി

[തിരുത്തുക]

ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീൽ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന്‌ സെമിഫൈനലിൽ ഹോളണ്ടിനെ കീഴടക്കാൻ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കപ്പിൽ മുത്തമിടാനുള്ള ഫ്രാൻസിന്റെ യാത്ര സുഗമമായിരുന്നു. ലിലിയൻ തുറാം‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർത്ത്‌ ഫ്രാൻസ്‌ ഫൈനലിൽ പ്രവേശിച്ചു.

ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റിൽ സിനദീൻ സിഡാന്റെ ഹെഡ്ഡറിൽ ബ്രസീലിന്റെ ഗോൾമുഖം കുലുങ്ങി. അതിന്റെ ആഘാതത്തിൽനിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാൻ ആയതുമില്ല. മൈക്കേൽ ഡിസെയിലി ചുവപ്പുകാർഡു കണ്ട് പുറത്തായി ഫ്രാൻസിന്റെ അംഗബലം കുറഞ്ഞപ്പോൾ ബ്രസീൽ തിരിച്ചുവരുമെന്നു കരുതിയവർ ഏറെയായിരുന്നു. പക്ഷേ ഫ്രാൻസിന്റെ പത്തംഗ നിര കൂടുതൽ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തിൽ ഇമ്മാനുവൽ പെറ്റിറ്റിന്റെ കാലുകളുതിർത്ത സുന്ദരൻ ഗോൾ ബ്രസീലിന്റെ പതനം പൂർത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമായിരുന്നു ഫ്രാൻ‌സിലേത്.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1998&oldid=1968005" എന്ന താളിൽനിന്ന് ശേഖരിച്ചത്