ഫുട്ബോൾ ലോകകപ്പ് 1930

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1930 ലാണ് സംഭവബഹുലമായ ഒന്നാമത്തെ ഫിഫ ലോകകപ്പിന് ആരംഭം കുറിച്ചത്. പതിമൂന്ന് ടീമുകൾ നാലു ഗ്രൂപ്പുകളിലായി 18 ദിവസം 1930 ജൂൺ 13 മുതൽ ജൂൺ 30 വരെ ഉറുഗോയിലെ മോണ്ടി വിഡിയോയിൽ വെച്ചായിരുന്നു മത്സരിച്ചത് . ഉറുഗ്വേ, അർജന്റീന, ബ്രസീൽ, ചിലി, പെറു, പരാഗ്വേ, ബൊളിവിയ എന്നീ ഏഴ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും യുഎസ്, മെക്സിക്കോ എന്നീ രണ്ട് സൗത്ത് അമേരിക്കൻ രാജ്യങ്ങളും യുഗോസ്ലാവിയ, ഫ്രാൻസ്, ബൽജിയം, റുമേനിയ എന്നീ നാല് യുറോപ്യൻ രാജ്യങ്ങളുമാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങൾ . യോഗ്യത മത്സരങ്ങൾ ഇല്ലാതെ ഫിഫ നേരിട്ട് ക്ഷണിച്ച പതിമൂന്ന് രാജ്യങ്ങൾ നാലു ഗ്രൂപ്പുകളായിട്ടാണ് മത്സരിച്ചത്. ഒരേ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാർ സെമിഫൈനൽ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. അർജന്റീന ഉൾപ്പെട്ട ഒന്നാം ഗ്രൂപ്പിൽ മാത്രമായിരുന്നു നാലു ടീമുകൾ. ബാക്കി എല്ലാ ഗ്രൂപ്പിലും മൂന്നു വീതം ടീമുകൾ ആയിരുന്നു.

ഗ്രൂപ്പ് ഒന്നിൽ മെക്സിക്കോയെ തോൽപ്പിച്ച ഫ്രാൻസിന് അടുത്ത 48 മണിക്കൂറിന് ഉള്ളിൽ തന്നെ അർജന്റീനയെ നേരിടേണ്ടി വന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ചിലിയുടെ ആദ്യ മത്സരം തുടങ്ങിയിട്ട് പോലുമില്ലാത്തതിനാൽ വിവാദം മുത്തൂ. എങ്കിലും ഗ്രൂപ്പിലെ ശക്തരായ അർജന്റീനയോട് പൊരുതിയ ഫ്രാൻസിന്റെ ഗോൾകീപ്പർക്ക് ഇരുപതാം മിനുട്ടിൽ പരിക്കുപറ്റി കളം വിടേണ്ടി വന്നു. ലോകകപ്പിലെ ആദ്യത്തെ പെനാൽട്ടിയും സേവും നടന്നത് ഈ ഗ്രൂപ്പു മത്സരങ്ങളിലായിരുന്നു. എൻ പത്തി ഒന്നാം മിനുട്ടിൽ അർജന്റിന നേടിയ ഗോളിൽ ഫ്രാൻസ് നിലം പതിക്കുകയായിരുന്നു. അറുമിനുട്ട് മുന്നേ റഫറി ഫൈനൽ വിസിൽ മുഴക്കി എന്ന വിവാദവും ഈ മത്സരത്തിലാണ് ഉയർന്നത്. ഗ്രൂപ്പ് വിജയികളെ നിശ്ചയിക്കാൻ ഫ്രാൻസിനേയും മെക്സിക്കോയേയും തോൽപ്പിച്ച ചിലിയുമായുള്ള അർജന്റീനയുടെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. ഈ മത്സരത്തിൽ ചിലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു.

ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ച ബ്രസീലും യൂറോപ്പിൽ നിന്നുള്ള യുഗോസ്ലാവിയയും ഇന്നേവരെ ഒരു അന്താരാഷ്ട ടൂർണമെന്റിലും വിജയിച്ചിട്ടില്ലാത്ത ബൊളിവിയയും ആയിരുന്നു ഗ്രൂപ്പ് രണ്ടിലെ ടീമുകൾ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ബ്രസീലിനെ യുഗോ സ്ലാവിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. രണ്ടാം മത്സരത്തിൽ ബൊളീവിയ ആദ്യ ഒരു മണിക്കൂർ ഗോളൊന്നും വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും കളി അവസാനിക്കുമ്പോഴേക്കും 4 - 0 ന് അടിയറവ് പറയേണ്ടി വന്നു. ഈ മത്സരത്തിൽ ബൊളിവിയ ഗോളുകൾ അടിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു അസാധുവാക്കുകയായിരുന്നു. രണ്ട് മത്സരവും വിജയിച്ച യുഗോസ്ലാവിയ സെമി ഉറപ്പിച്ചതിനാൽ അപ്രസക്തമായ മൂന്നാം മത്സരത്തിൽ ബ്രസീൽ 4-0 ന് ബൊളി വിയയെ തോൽപ്പിച്ച് രണ്ടു ടീമും ടൂർണമെൻറിൽ നിന്ന് പുറത്താായി .

ആതിഥേയരായ ഉറുഗ്വേയും പെറുവും റുമാനിയയും അടങ്ങിയതായിരുന്നു മൂന്നാം ഗ്രൂപ്പ്. സെന്റിനറി സ്റ്റേഡിയത്തിന്റെ നിർമ്മാണം വൈകിയതിനാൽ ഉറുഗ്വേയും പെറുവും തമ്മിൽ നടക്കേണ്ട ഉദ്ഘാടന മത്സരം മാറ്റി വെച്ചതിനാൽ ഗ്രൂപ്പിലെ ആദ്യ മത്സരം പെറുവും റുമാനിയയും തമ്മിലായിരുന്നു. ലോകകപ്പിലെ ആദ്യത്തെ പുറത്താക്കൽ നടന്നത് ഈ മത്സരത്തിലായിരുന്നു. മത്സരം 1 - 1 എന്നനിലയിൽ നിൽക്കുമ്പോഴാണ് റുമാനിയയുടെ പ്ലസിഡോ ഗാലിൻഡോക്ക് പുറത്ത് പോകേണ്ടി വന്നത്. തുടർന്ന് പത്തുപേരുമായി കളിച്ച റുമാനിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പെറുവുമായി പരാജയപ്പെട്ടു. ലോക കപ്പിന്റെ ചരിത്രരത്തിലെ ഏറ്റവും കുറഞ്ഞ കാണികൾ (2459) കയറിയ മത്സരവും ഇതായിരുന്നു. വളരെ കണിശമായ അച്ചടക്കത്തിലായിരുന്നു ഉറുഗ്വയുടെ പരീശീലനം നടന്നിരുന്നത്. സ്വതന്ത്രത്തിന്റെ നൂറാം വർഷികം ആഘോഷിക്കുന്നത് കൊണ്ടും കഴിഞ്ഞ തവണത്തെ ഒളിപിംക്സ് ചാമ്പ്യൻ മാരായതിനാലും ഉറുഗ്വേക്ക് വിജയം അനിവാര്യമായിരുന്നു. അതിനാൽ അച്ചടക്കത്തിന്റെ ഭാഗമായി പരിശീലന ക്യാമ്പിലെ നിയമങ്ങൾ ലംഘിച്ച് ഭാര്യയെ സന്ദർശിച്ച ഗോൾ കീപ്പർ ആൻഡേഴ്സ് മസാലിയെ ടീമിൽ നിന്ന് പുറത്താക്കുക വരെ ചെയ്തു ഉറുഗ്വേ. ആദ്യ മത്സരം പെറുവുമായി 1- 0 ന് കഷ്ടിച്ചാണ് ഉറുഗ്വേ രക്ഷപ്പെട്ടത്. ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ മാർജിനിൽ ഉറുഗ്വേ വിജയിച്ച മത്സസരവും ഇതു മാത്രമായിരുന്നു. രണ്ടാം മത്സരത്തിൽ റുമാനിയയെ 4-0 ന് തകർത്ത് ഉറുഗ്വേ സെമിയിൽ കടന്നു.

ശക്തരായ ബെൽജിയവും അമേരിക്കയും പരാഗ്വേയും അടങ്ങിയതായിരുന്നു ഗ്രൂപ്പ് നാല്. ബെർജിയത്തെ 3 - 0 ന് അട്ടിമറിച്ച അമേരിക്ക പരാഗ്വേ യേയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ കടന്നു.

ഒരോ ഗ്രൂപ്പിലേയും ചാമ്പ്യന്മാരായി അമേരിക്കയും അർജന്റീനയും ഉറുഗ്വേ്യും യുഗോസ്ലോവിയ യും സെമിയിൽ കടന്നു. അമേരിക്കയും അർജന്റീനയും തമ്മില്ലുള്ള ആദ്യ സെമി അക്രമാാസക്തമായതിനാൽ അമേരിക്കയുടെ മധ്യനിര താരം റാഫേൽ ടെസിക്ക് കാലൊടിഞ്ഞ് പുറത്ത് പോകേണ്ടി വന്നു. മത്സരത്തിന്റെ പകുതിസമയത്ത് 1-Oന് മുന്നിലായിരുന്ന അർജന്റിന അവസാന സമയമാവുമ്പോഴേക്കും ലീഡുയർത്തി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് വിജയിച്ച് ഫൈനലിൽ കടന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ യുഗോ സ്ലാവിയയെ നേരിട്ട ഉറുഗ്വേയെ ഞെട്ടിച്ച് ക്കൊണ്ട് ആദ്യം ലീഡ് നേടിയത് യുഗോസ്ലാവിയ ആയിരുന്നു. പക്ഷേ കളി അവസാനിക്കുമ്പോഴേക്കും യുഗോസ്ലാവിയയെ 6-1 ന് നിലം പരിശാക്കി ഉറുഗ്വേ ഫൈനലിൽ പ്രവേശിച്ചു

സെമിയിലെ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് യുഗോസ്ലാവിയ ലൂസേഴ്സ് ഫൈനൽ കളിക്കാൻ കൂട്ടാക്കിയില്ലെങ്കിലും മൂന്നാം സ്ഥാനക്കാർക്കുള്ള ബ്രോൻസ് മെഡൽ ഫിഫ അമേരിക്കക്കും യുഗോസ്ലാവിയക്കും നൽകി. മുൻ മത്സരങ്ങളിലെ അക്രമങ്ങളും അരാധകരുടെ പോർവിളികളും എല്ലാം കൂടി യുദ്ധസമാനമായ അന്തരീക്ഷ മാ യി രു ന്നു മോണ്ടി വി ഡിയോയിൽ. ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഒരു റഫറിമാരും തയ്യാറായിരുന്നില്ല. അവസാനം കളിതുടങ്ങാൻ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ബെൽജിയം ക്കാരനായ റഫറി ജോൺ ലെൻജിനസ് ഫൈനൽ വിസിൽ മുഴങ്ങി ഒരു മണിക്കുറിനുള്ളിൽ രക്ഷപ്പെടാൻ പാകത്തിൽ ബോട്ട് ഒരുക്കി നിർത്തണം എന്ന ഉപാധിയോടെ കളി നിയന്ത്രിക്കാൻ തയ്യാറായി. കളി തുടങ്ങി അദ്യം സ്കോർ ചെയ്തത് ഉറുഗ്വേ യാ യി രുന്നു. ഉടനെെ തന്ന അർജന്റിന സമനില നേടുകയും പകുതി സമയത്തിന് കളി പിരിയിമ്പോൾ 2 - 1 ന് മുന്നിലാവുകയും ചെയ്തു. ആദ്യ പകുതിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച ഉറുഗ്വേ 4 - 2 ന് വിജയിച്ച് ആദ്യ വേൾഡ് കപ്പ് സ്വന്തതമാക്കി.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1930&oldid=3967472" എന്ന താളിൽനിന്ന് ശേഖരിച്ചത്